Connect with us

കൊച്ചു ഡോക്ടറും തുമ്പിയും ഒന്നാകുന്നു; ഈശ്വർ സാറിന് പണികൊടുത്ത് ശ്രേയ! തൂവൽസ്പർശത്തിലെ ഈ ട്വിസ്റ്റ് പൊളി!

Malayalam

കൊച്ചു ഡോക്ടറും തുമ്പിയും ഒന്നാകുന്നു; ഈശ്വർ സാറിന് പണികൊടുത്ത് ശ്രേയ! തൂവൽസ്പർശത്തിലെ ഈ ട്വിസ്റ്റ് പൊളി!

കൊച്ചു ഡോക്ടറും തുമ്പിയും ഒന്നാകുന്നു; ഈശ്വർ സാറിന് പണികൊടുത്ത് ശ്രേയ! തൂവൽസ്പർശത്തിലെ ഈ ട്വിസ്റ്റ് പൊളി!

തൂവൽസ്പർശം എങ്ങനെ അടിപൊളിയായി മുൻപോട്ടു പോവുകയാണ് . മാളു തിരിച്ചെത്തി കഴിഞ്ഞു ഇനി പുതിയ കളികൾ കാണാൻ കിടക്കുന്നതേയുള്ളു . എല്ലാം പ്ലാനുകളും തകർന്നതിന്റെ സങ്കടത്തിലാണ് ഈശ്വർ സാർ . ഇനി മാളുവിനെ ഏതുവിധേയനെയും ഇല്ലാതാക്കുക എന്ന് ലക്ഷ്യം മാത്രമാണ് അയാൾക്കുള്ളത് . ജാക്ക് ആഗ്രഹിക്കുന്നത് അത് തന്നെയാണ്. ശ്രേയ എന്ന വൻമരം ഇങ്ങനെ നിൽകുമ്പോൾ അത് നടക്കില്ല. ശ്രേയയ്ക്ക് നന്നായിട്ടു അറിയാം ഈശ്വർ സാർ അടങ്ങിയിരിക്കില്ലെന്ന്. പക വീട്ടാൻ അയാൾ ശ്രമിക്കും അതുകൊണ്ടു തന്നെ അയാളെ പൂട്ടാൻ ഉറച്ചാണ് ശ്രേയ നില്കുന്നത് . അതേസമയം തൻ കാരണം തന്റെ ചേച്ചിക്ക് നാണക്കേടായല്ലോ എന്ന് ഓർത്തു സങ്കടപെടുന്നുണ്ട് മാളു. ഇവിടം വിട്ട് ലേഡിറോബിൻഹുഡിനെ ആരും തിരിച്ചറിയാത്ത സ്ഥലത്ത് പോയാലോ എന്ന് വരെ അവൾ ചിന്തിക്കുന്നു.

സോഷ്യൽ ജസ്റ്റിസിന് വേണ്ടി അക്രമമല്ല വേറെ നല്ല വഴികളുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നുണ്ട് . പക്ഷെ എന്നെ പോലുള്ള ലേഡി റോബിൻഹുഡ് ഇനിയും ഉണ്ടാകും ഈ സമൂഹത്തിൽ ഒരു നേരത്തെ ആഹാരം കഴിക്കാൻ വകയില്ലാത്തവർ ഉള്ളടത്തോളം കാലം, പഠിക്കാൻ മിടുക്കന്മാരും മിടുക്കികളും ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ പോകുന്നവർ ഉള്ളടത്തോളം കാലം എന്നെ പോലെ റോബിൻഹുഡ് ഇനിയും ഉണ്ടാകും എന്ന മാളു പറയുന്നു. ഇതിലെ ഡയലോഗുകളെ കുറിച്ച പറയണ്ടല്ലോ എഴുന്നേറ്റു നിന്ന് കൈ അടിക്കാൻ തോന്നുന്ന തരത്തിലാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. പിന്നെ ആക്ഷൻ ത്രില്ലെറും റൊമാൻസസും മാത്രമല്ല തൂവൽസ്പർശത്തിൽ കോമഡിയും ഉണ്ട് സഹദേവനും അപ്പച്ചിയും കോമഡിയുടെ കാര്യത്തിൽ പൊളിയാണ്. ഇന്നലത്തെ അപ്പച്ചിയുടെ സീൻ അടിപൊളിയായിരുന്നു. മാളുവിനെ അറസ്റ്റ് ചെയ്തത് എന്തിനാണ് എന്ന അറിയാൻ വേണ്ടി നടക്കുന്നതും. ഒടുവിൽ സഹദേവൻ പറഞ്ഞു പറ്റിക്കുന്നതും ഒക്കെ പൊളിയായിരുന്നു.

ഇന്നലെ സഹദേവൻ അവിനാഷിനോട് പറയുന്നുണ്ട് തേപ്പുകൾ ഏറ്റുവാങ്ങാൻ നിന്റെ ജീവിതം ഇനിയും ബാക്കിയാണ് . സഹദേവൻ ആ പറഞ്ഞത് ശരിയാണ് . പാവം അവിനാഷ് ശ്രേയയെ കല്യാണം കഴിച്ച അവളുടെ സ്വത്ത് വെച്ച സുഖമായി ജീവിക്കണം എന്ന് ആശിച്ചിരിക്കുകയാണ്. ആ ആശ കളയണ്ട മോനെ അവിനാഷെ . സ്വപ്നം കാണുന്നതിന് വേറെ ചിലവ് ഒന്നുമില്ലല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത് .

ഇപ്പൊ ശ്രേയ ഒതുക്കേണ്ടത് ഈശ്വർ സാറിനെയും കുട്ടാളികളായുമാണ് . ഈശ്വർ സാറിനെ ഒതുക്കി നിർത്താൻ വേണ്ട തെളിവുകൾ ശേഖരിക്കാൻ ആൻ മേരിയോട് ശ്രേയ പറഞ്ഞിട്ടുണ്ട് എന്ന പറയുമ്പോൾ മാളു തന്റെ പക്കൽ ഉള്ള തെളിവുകൾ ശ്രേയക്ക് കൈമാറുന്നുമുണ്ട്. കാക്കിക്കുള്ളില്ലേ ക്രിമിനൽ പുറത്തു വന്നിരിക്കയാണ്.

ഈശ്വർ കൂട്ടുകാരെ രക്ഷിക്കാൻ വേണ്ടി മാത്രമല്ല മാളുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആയാളും ഒരു ക്രിമിനലാണ്. മാളുവിന്റെ കൈയിൽ അതിനുള്ള തെളിവുകൾ ഉണ്ട്. ആ തെളുവുകൾ കാണുമ്പൊൾ ശ്രേയ ആദ്യം ഒന്ന് ഞെട്ടുന്നുണ്ട്. ഈശ്വർ സാറിന്റെ മുഖംമൂടി അഴിഞ്ഞു വീഴുവാണല്ലോ ഇവിടെ . ഇനി ഇപ്പൊ സാറിനെ പൂട്ടുന്നതാണ് കാണണ്ടത് . ഈ ചേച്ചിയും അനിയത്തിയും ഒരുമിച്ചു നിന്നാൽ പൊളിയാണ് . മാളുവിന്റെ കൈയിൽ നിന്ന് തെളുവുകൾ കിട്ടിയ സിഥിക്ക് ഇനി ശ്രേയ തകർക്കും . ഈശ്വർ സാർ കുറെ വെള്ളം കുടിക്കും എന്നാണ് എല്ലാവരും പറയുന്നത് . ഈ തെളിവുകൾ വെച്ച ശ്രേയ ഈശ്വർ സാറിനെ പൂട്ടും . ജാക്ക് മെഡിസിറ്റി ഉടമ മുതൽ പല കള്ളക്കടത്തുകാരുമായി സാറിനുള്ള ബന്ധം ഇപ്പോൾ ശ്രേയക്ക് അറിയാം . അത് അയാളോടും പറയും .അത് വെച്ച അയാളെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് ശ്രേയയുടെ പ്ലാൻ എന്ന് തോന്നുന്നു . ആ തെളിവുകളുടെ കോപ്പി കൊടുത്തിട്ട് മാളുവിനോട് ദേഷ്യം തോന്നുമ്പോൾ ഇത് ഒന്ന് എടുത്തു നോക്കിയ മതിയെന്നാണ് ശ്രേയ പറയുന്നത് .അത് പുതിയ പ്രൊമോയിൽ കാണാം. അത് മാത്രമല്ല മാളുവിന്റെയും അരുണിൻെറയും വിവാഹം എത്രയും പെട്ടന്ന് നടത്തണം എന്ന് ശ്രേയ പറയുന്നുണ്ട്.

ABOUT THOOVALSPARSHAM

More in Malayalam

Trending

Recent

To Top