Connect with us

എനിക്ക് അധികം നാൾ ഡേറ്റ് ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല; വേഗം കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാവണം എന്നതായിരുന്നു മനസ്സിൽ; അവന്തിക മോഹന്‍

serial

എനിക്ക് അധികം നാൾ ഡേറ്റ് ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല; വേഗം കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാവണം എന്നതായിരുന്നു മനസ്സിൽ; അവന്തിക മോഹന്‍

എനിക്ക് അധികം നാൾ ഡേറ്റ് ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല; വേഗം കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാവണം എന്നതായിരുന്നു മനസ്സിൽ; അവന്തിക മോഹന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനായികയാണ് അവന്തിക മോഹന്‍. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. ആത്മസഖിയിലൂടെയായിരുന്നു അവന്തിക ആരാധകരുടെ സ്വന്തമായി മാറിയത്. നന്ദിതയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കുള്ള വരവിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തെത്തി പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു അവന്തിക. തൂവൽസ്പർശം എന്ന പരമ്പരയിൽ അഭിനയിക്കുന്ന അവന്തിക കുടുംബ പ്രേക്ഷകരുടെ ഒക്കെ ഇഷ്ടതാരമാണ്. ബോൾഡായ ഐപിഎസുകാരിയുടെ വേഷത്തിലാണ് അവന്തിക അഭിനയിക്കുന്നത്.

2012 ൽ പുറത്തിറങ്ങിയ യക്ഷി ഫൈൽഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിലെത്തുന്നത്. ചിത്രം വലിയ വിജയമായിരുന്നിലെങ്കിലും നായികയായി എത്തിയ അവന്തിക മോഹൻ ഏറെ ശ്രദ്ധ നേടി. പിന്നീട് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രോക്കൊഡൈൽ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും അവന്തിക അഭിനയിച്ചിരുന്നു.

. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലെ കളി തമാശകളും റീലുകളുമെല്ലാം താരം ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അവന്തിക മോഹൻ. തന്റെ കരിയർ, വിവാഹം എന്നിവയെ കുറിച്ചൊക്കെ നടി സംസാരിക്കുന്നുണ്ട്.

‘പ്രിയങ്ക എന്ന പേരാണ് എനിക്ക് ഇഷ്ടം. പക്ഷെ അത് ക്ലിക്ക് ആയില്ല. അതുകൊണ്ട് അവന്തിക ആക്കിയതാണ്. ഞാൻ ഒരു തമിഴ് സിനിമ ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒരു മലേഷ്യൻ ആക്ടർ ഉണ്ടായിരുന്നു. അവരാണ് പറഞ്ഞത് ന്യൂമറോജിക്കലി നോക്കിയാൽ അവന്തികയേക്കാൾ നല്ലത് പ്രിയങ്ക എന്ന പേരാണെന്ന്. അങ്ങനെയാണ് ഞാൻ ഡയറക്ടറോട് പറഞ്ഞ് പേര് മാറ്റുന്നത്,’ അവന്തിക പറഞ്ഞു.’ഞാൻ ആദ്യം മലയാളത്തിലാണ് സിനിമ ചെയ്യുന്നത്. പിന്നീട് തമിഴിൽ പോയി. അങ്ങനെ ചില പരീക്ഷണ ചിത്രങ്ങളുടെയൊക്കെ ഭാഗമായി. ആദ്യ സിനിമയിൽ യക്ഷി ആയി വിളിക്കുന്നത് എന്റെ കണ്ണ് കണ്ടിട്ടാണ്. ആപ്റ്റായ റോൾ ആണെന്ന് പറഞ്ഞു. അന്ന് ചെറിയ പ്രായമാണ്. ചെയ്ത നോക്കാമെന്ന് കരുതി അങ്ങനെ ചെയ്തതാണ്,’

‘ഞാൻ നേരത്തെ മിസ് മലബാർ ആയിട്ടുണ്ടായിരുന്നു. പിന്നീട് മിസ് സൗത്ത് ഇന്ത്യയിൽ മത്സരിക്കാൻ പോയി. ജയിച്ചില്ല. പക്ഷെ മിസ് ടാലന്റ് എന്ന ടൈറ്റിൽ സ്വന്തമാക്കിയിരുന്നു. അതിനു ശേഷമാണു എനിക്ക് സിനിമയും സീരിയലും ഒക്കെ ലഭിക്കുന്നത്,’ നടി പറഞ്ഞു.
‘സിനിമ ചെയ്തിരുന്ന സമയത്ത് തന്നെ ഞാൻ സീരിയലും ചെയ്തിരുന്നു. അഭിനയത്തിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ടും ഒരുപോലെയാണ്. പക്ഷെ സിനിമ ഒരു ദിവസം ഒരു മൂന്ന് സീനായിരിക്കും പെർഫെക്റ്റ് ആക്കി എടുക്കുന്നത്. സീരിയലിൽ അങ്ങനെയല്ല. അതുപോലെ സമയത്തിലും മാറ്റം ഉണ്ട്. പക്ഷെ എനിക്കിപ്പോൾ സീരിയൽ വളരെ ഇഷ്ടമാണ്. വളരെ കംഫർട്ടബിൾ ആണ്,’

‘ഞാൻ ഐപിഎസുക്കാരി ആവാൻ ആഗ്രഹിച്ച ആളായിരുന്നു. അതുകൊണ്ട് തന്നെ തൂവൽസ്പർശത്തിലെ കഥാപാത്രം വന്നപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നടക്കുന്നതും സംസാരിക്കുന്നതും ഒക്കെ പഠിക്കാൻ ശ്രമിച്ചു, സുരേഷ് ഗോപിയുടെ സിനിമകളിൽ അദ്ദേഹം ചെയ്യുന്നത് എന്നൊക്കെ പഠിക്കാൻ ശ്രമിച്ചിരുന്നു,’ അവന്തിക പറഞ്ഞു.

എന്റെ ഭർത്താവ് പഞ്ചാബിയാണ്. പൈലറ്റ് ആണ്. ഫ്‌ളൈറ്റ് യാത്രയിലാണ് കണ്ടുമുട്ടിയത്. അതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. കണ്ടു, മുട്ടി, കല്യാണം കഴിച്ചു കുട്ടിയായി. ഇപ്പോൾ ജീവിതത്തിൽ ഭയങ്കര ബിസിയാണ്. എനിക്ക് അധികം നാൾ ഡേറ്റ് ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല. വേഗം കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാവണം എന്നതായിരുന്നു മനസ്സിൽ. അതുകൊണ്ട് ഞാൻ വേഗം തന്നെ കല്യാണം കഴിച്ചു. ഇപ്പോൾ ഒരു മോൻ ഉണ്ട്. എൽകെജിയിൽ പഠിക്കുന്നു,’

‘എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. ബെല്ലി ഡാൻസൊക്കെ ഇഷ്ടമാണ്. ആശ ശരത്തിന്റെ ദുബായിയിലെ ഇന്സ്ടിട്യൂട്ടിൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അതിനേക്കാൾ ഇഷ്ടം ബോളിവുഡ് സ്റ്റൈലൊക്കെയാണ്. അഭിനയത്തേക്കാൾ എനിക്ക് ഇഷ്ടം ഡാൻസാണ്. ഭക്ഷണം പോലും കഴിക്കാതെ ഡാൻസ് ചെയ്ത് നിക്കാറുണ്ട്. അത് വേറെയൊരു ലോകത്തേക്ക് കൊണ്ടുപോകും നമ്മളെ. പക്ഷെ അഭിനയമാണ് എനിക്ക് കൂടുതൽ പ്രശസ്തിയൊക്കെ നൽകിയത്,’ അവന്തിക മോഹൻ പറഞ്ഞു.

More in serial

Trending