Malayalam
സല്‍മാന്‍ ഖാനും ഷാഹിദ് കപൂറിനും ഒപ്പം മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സല്‍മാന്‍ ഖാനും ഷാഹിദ് കപൂറിനും ഒപ്പം മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തിളങ്ങി മലയാള നടി മംമ്ത മോഹന്‍ദാസ്. സല്‍മാന്‍ ഖാനും ഷാഹിദ് കപൂറിനും ഒപ്പമുള്ള വിഡിയോ ആണ് മംമ്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. താരങ്ങളെ പരിചയപ്പെട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മംമ്തയെയാണ് വിഡിയോയില്‍ കാണുന്നത്.
ബോളിവുഡിലെ നിരവധി താരങ്ങളാണ് പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ജൂണ്‍ 3, 4 തിയതികളിലായാണ് ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. അബുദാബിയിലെ യാസ് ഐലന്റിലെ എത്തിഹാദ് അരേനയാണ് ചടങ്ങിന് വേദിയാവുന്നത്.
അതേസമയം, സ്വയം ഇരയാകുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും എത്രകാലം ഇവര്‍ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുകയെന്നും മംമ്ത ചോദിച്ചിരുന്നു. താന്‍ അക്രമത്തിന്റെ ഇരയാണ്, പീഡനത്തിന്റെ ഇരയാണ്, പെണ്ണായത് കൊണ്ട് ലിംഗ വ്യത്യാസത്തിന്റെ ഇരയാണ് എന്നൊക്കെ എത്ര നാള്‍ പറയാനാകും.
നിങ്ങള്‍ മുന്നോട്ട് കാല്‍വെക്കുകയാണ് വേണ്ടത്. മാതൃക സൃഷ്ടിച്ച് അഭിമാനത്തോടെ ജീവിക്കുകയാണ് വേണ്ടത്. ഇന്ന് വീടുകളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് അനുഭവിക്കുന്നവരാണ്. റോളുകള്‍ തിരിഞ്ഞ് തുടങ്ങി. പെണ്‍കുട്ടികള്‍ അമിത ആത്മവിശ്വാസമുളളവരായി.
5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുന്ന ശക്തിയാകുമോ എന്നതാണ് ചോദ്യം. ഒരുപാട് കാലത്തെ അടിച്ചമര്‍ത്തലിന് ശേഷം സ്ത്രീകള്‍ക്ക് വളരാനൊരു വാതില്‍ തുറന്ന് കൊടുക്കുമ്ബോള്‍ അതില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കും.
അപ്പോള്‍ പുരുഷന്മാരെ തകര്‍ക്കാനുളള അവസരായി അതിനെ സ്ത്രീകള്‍ കാണുമോ എന്നതാണ്. അതിപ്പോള്‍ സംഭവിക്കുന്നുണ്ട്. ഡിവേഴ്‌സ് നേടി പോകുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ തകര്‍ക്കുന്ന തരത്തിലുളള സംഭവങ്ങള്‍ നടക്കുന്നുണ്ട്. പുരുഷന്മാരെ സമാധാനത്തില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സ്ത്രീകള്‍ സമ്മതിക്കുന്നില്ല എന്നുളള അവസ്ഥയുമുണ്ട് എന്നുമാണ് താരം പറഞ്ഞിരുന്നത്.