Malayalam
താന്‍ ഇനി സിംഗിള്‍ അല്ല, തനിക്ക് ഒരാളുമായി പ്രണയം ഉണ്ട് എന്നാല്‍ അത് വണ്‍ സൈഡ് ആണ്; അനുപമയുടെ കാമുകനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
താന്‍ ഇനി സിംഗിള്‍ അല്ല, തനിക്ക് ഒരാളുമായി പ്രണയം ഉണ്ട് എന്നാല്‍ അത് വണ്‍ സൈഡ് ആണ്; അനുപമയുടെ കാമുകനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അനുപമയുടെ വാക്കുകളാണ്.
താന്‍ ഇനി സിംഗിള്‍ അല്ലെന്നും തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും എന്നാല്‍ അത് വണ്‍ സൈഡ് ആണെന്നുമാണ് അനുപമ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഗം ജാസ്പിരിറ്റ് ഭൂമറയുമായി അനുപമ പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
എന്നാല്‍ ആ വാര്‍ത്ത നടി നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പ്രണയമുണ്ടെന്ന് അനുപമ പറഞ്ഞതോടെ അത് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. തനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നതായി അനുപമ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.
സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ആരാധകര്‍ സമൂഹമാധ്യമത്തിലൂടെ ചോദിച്ചപ്പോഴാണ് താരം അത് പറഞ്ഞത്. തനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ അന്ന് വ്യക്തമാക്കി.
അതേസമയം, നിഖില്‍ സിദ്ധാര്‍ത്ഥ് നായകനാവുന്ന ‘കാര്‍ത്തികേയ 2’ ആണ് അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇത് കൂടാതെ നിഖില്‍ തന്നെ നായകനാവുന്ന 18 പേജസ് എന്ന ചിത്രത്തിലും നായികയായി എത്തുന്നത് അനുപമയാണ്. ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
