Connect with us

ഞാന്‍ പിന്നെ എന്ത് ചെയ്യണം, വീട്ടില്‍ ഇരിക്കണോ?, ഇപ്പോള്‍ എനിക്ക് പ്രായം 29 ആയി; അനുപമ പരമേശ്വരന്‍

Actress

ഞാന്‍ പിന്നെ എന്ത് ചെയ്യണം, വീട്ടില്‍ ഇരിക്കണോ?, ഇപ്പോള്‍ എനിക്ക് പ്രായം 29 ആയി; അനുപമ പരമേശ്വരന്‍

ഞാന്‍ പിന്നെ എന്ത് ചെയ്യണം, വീട്ടില്‍ ഇരിക്കണോ?, ഇപ്പോള്‍ എനിക്ക് പ്രായം 29 ആയി; അനുപമ പരമേശ്വരന്‍

അനുപമ പരമശ്വേരന്‍ അതീവ ഗ്ലാ മറസ് ആയി എത്തുന്ന ചിത്രമാണ് ‘തില്ലു സ്‌ക്വയര്‍’. നടിയുടെ ലിപ് ലോക് രംഗങ്ങളും ഹേ ാട്ട് സീനുകളുമടക്കമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ തന്റെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് അനുപമ പറഞ്ഞ വാക്കുകളാണ് സോഷ്ല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ഈ പ്രായത്തില്‍ തനിക്ക് വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാണ് ആഗ്രഹമെന്നാണ് അനുപമ പറയുന്നത്. ‘എന്റെ 19ാം വയസില്‍ ‘പ്രേമം’, പോലുള്ള സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍ എനിക്ക് പ്രായം 29 ആയി. അതിനാല്‍ എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യേണ്ടതുണ്ട്.’

‘മാത്രമല്ല, ഞാന്‍ ഒരേതരം റോളുകള്‍ ചെയ്യുന്നതിനെ മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും ചോദ്യം ചെയ്യാന്‍ തുടങ്ങി. തില്ലു സ്‌ക്വയറിലെ ലില്ലി പോലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനൊരു സിനിമ എന്ന് നിങ്ങള്‍ അന്വേഷിക്കും. ഞാന്‍ പിന്നെ എന്ത് ചെയ്യണം, വീട്ടില്‍ ഇരിക്കണോ?’

‘എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. സംവിധായകന്‍ നല്‍കിയ വേഷത്തോട് പൂര്‍ണമായും നീതിപുലര്‍ത്തിയിട്ടുണ്ട്. തില്ലു സ്‌ക്വയറിലെ ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും’ എന്നാണ് അനുപമ പറയുന്നത്.

അതേസമയം, 2022ല്‍ പുറത്തിറങ്ങിയ െ്രെകം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും. എഡിറ്റിംഗ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു.

More in Actress

Trending

Recent

To Top