Connect with us

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗര്‍ഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല, പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു; ‘നിങ്ങളാണോ ഈ ലോകത്തില്‍ ആദ്യമായി ഗര്‍ഭിണിയായ സ്ത്രീ’ എന്നായിരുന്നു വിമര്‍ശനങ്ങള്‍, മറുപടിയുമായി മൃദുല വിജയ്

Malayalam

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗര്‍ഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല, പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു; ‘നിങ്ങളാണോ ഈ ലോകത്തില്‍ ആദ്യമായി ഗര്‍ഭിണിയായ സ്ത്രീ’ എന്നായിരുന്നു വിമര്‍ശനങ്ങള്‍, മറുപടിയുമായി മൃദുല വിജയ്

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗര്‍ഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല, പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു; ‘നിങ്ങളാണോ ഈ ലോകത്തില്‍ ആദ്യമായി ഗര്‍ഭിണിയായ സ്ത്രീ’ എന്നായിരുന്നു വിമര്‍ശനങ്ങള്‍, മറുപടിയുമായി മൃദുല വിജയ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മൃദുല വിജയിയും ഭര്‍ത്താവ് യുവ കൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭിണായായതിന് ശേഷമുള്ള ജീവിത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മൃദുല.

‘ഗര്‍ഭകാലജീവിതം എന്നത് സിനിമയില്‍ കാണുന്നതു പോലെ അത്ര എളുപ്പമുള്ള സംഗതിയല്ല. അതിന് ചില മോശം വശങ്ങളുമുണ്ട്. ഗര്‍ഭിണിയായിരുന്ന ആദ്യ മാസങ്ങളില്‍ ഭക്ഷണത്തിന്റെ ഗന്ധം പോലും എനിക്ക് പ്രശ്‌നമായിരുന്നു. അയല്‍പക്കത്തുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുന്നതു പോലും എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്ത് മണം വന്നാലും അപ്പോള്‍ ഛര്‍ദ്ദിക്കും.

ഒരു മാസം കൊണ്ട് എന്റെ ഭാരം ഒറ്റയടിക്ക് നാല് കിലോ വരെ കുറഞ്ഞു. പക്ഷെ, ഇപ്പോള്‍ ആ കഷ്ടപ്പാടിന്റെ ദിനങ്ങള്‍ സന്തോഷം നല്‍കുകയാണ്. എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന് വേണ്ടിയായിരുന്നുവല്ലോ അതെല്ലാം എന്നോര്‍ക്കുമ്ബോള്‍ വലിയ ആഹ്‌ളാദവും അത്ഭുതവുമാണ്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗര്‍ഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു. ഇപ്പോള്‍ ഞാനും യുവയും കുടുംബാംഗങ്ങളുമെല്ലാം വലിയ സന്തോഷത്തിലും ഒപ്പം ശുഭപ്രതീക്ഷയിലുമാണ്. ആദ്യ മാസത്തിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് അഭിനയവും ടിവി ഷോകളുമൊക്കെ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നത്.

പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായപ്പോള്‍ ഡോക്ടര്‍മാര്‍ തന്നെയാണ് എന്നോട് വിശ്രമിക്കാനും ഇടവേള എടുക്കാനും നിര്‍ദ്ദേശിച്ചത്. ഷോ നിര്‍ത്തണമെന്ന് എനിക്ക് താത്പര്യമേ ഇല്ലായിരുന്നു. എന്റെ ഭര്‍ത്താവും അതിന് വലിയ പിന്തുണയായിരുന്നു. പക്ഷെ, ഷൂട്ടിങ്ങ് പുരോഗമിക്കുന്നതനുസരിച്ച് എനിക്ക് ക്ഷീണം കൂടിവരികയായിരുന്നു. ആദ്യ സ്‌കാനിങ്ങില്‍തന്നെ ഡോക്ടര്‍മാര്‍ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേത്തുടര്‍ന്നാണ് വിശ്രമിക്കാനും ഇടവേളയെടുക്കാനും തീരുമാനിച്ചത്. എന്റെ ടീം നല്ല പിന്തുണ നല്‍കിയതു കൊണ്ടു കൂടിയാണ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാന്‍ സാധിച്ചത്.

ഗര്‍ഭിണിയായ ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഞാന്‍ ആദ്യമായി ട്രോളുകള്‍ക്കും വിദ്വേഷകമന്റുകള്‍ക്കും ഇരയായത്. ‘നിങ്ങളാണോ ഈ ലോകത്തില്‍ ആദ്യമായി ഗര്‍ഭിണിയായ സ്ത്രീ’ എന്നു തുടങ്ങി പലവിധത്തിലുള്ള കമന്റുകളാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഇത്തരം കമന്റുകള്‍ എല്ലാ സെലിബ്രിറ്റികളും നേരിടുന്നതാണ്, ഞാനും കേട്ടു എന്ന് മാത്രം.

‘ആദ്യമായാണ് ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും സ്‌പെഷ്യലായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നത്. എനിക്കു ചുറ്റുമുള്ള എല്ലാ കാര്യങ്ങള്‍ക്കും മാറ്റം വരികയാണ്, അതും അതിമനോഹരമായി. അതുകൊണ്ട് അക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ എന്റെ ആരാധകരോട് പങ്കുവെക്കണമെന്നുണ്ടായിരുന്നു.

ആര്‍ക്കെങ്കിലും അത് കുഴപ്പമായി തോന്നുന്നുവെങ്കില്‍ അവര്‍ അത് നോക്കാതെ ഇരിക്കുക. അത്രമാത്രം. വിവാഹജീവിതത്തില്‍ ഭര്‍ത്താവ് തനിക്ക് നല്‍കുന്ന വലിയ പിന്തുണയെക്കുറിച്ചും മൃദുല വാചാലയായി. ഗര്‍ഭിണിയായതു മുതല്‍ അദ്ദേഹം തന്നെ വളരെ മികച്ച രീതിയില്‍ പരിചരിക്കുന്നുണ്ട്. രണ്ട് സീരിയലുകളില്‍ അഭിനയിക്കുന്നതിനോടൊപ്പം കുടുംബജീവിതവും അദ്ദേഹം വളരെ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നു.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top