News
തരംഗമായി വിക്രം; 60 ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങി ആരാധകന്; ആകാംക്ഷയോടെ കമല്‍ ഹസന്
തരംഗമായി വിക്രം; 60 ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങി ആരാധകന്; ആകാംക്ഷയോടെ കമല്‍ ഹസന്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കമല്‍ ഹസന് ചിത്രമാണ് വിക്രം. ഈ ചിത്രം ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകള്‍ ഹൗസ്ഫുള് ആയി മാറുമെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്. എന്നാല്‍ വിക്രം ഇഫക്റ്റ് തരംഗമായതോടെ വിക്രമിന്റെ ആരാധകന് 60 ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയിരിക്കുകയാണ്.
ഇതിന്റെ ചിത്രം അദ്ദേഹം തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഈ ചിത്രം വൈറല്‍ ആയി മാറിയിരിക്കുകയാണ്. കമല്‍ഹാസന്റെ വിക്രം ജൂണ്‍ 3 ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്.
ദക്ഷിണേന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതിക്കും ഫഹദ് ഫാസിലിനുമൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടും. ചിത്രം ഇതിനോടകം 200 കോടി കളക്ഷന്‍ നേടി. ഇതിനെല്ലാം ഉപരിയായി, വിക്രമിന്റെ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് തകൃതിയായി നടക്കുകയാണ്.
