Connect with us

കേസിൽ എട്ട് പേരല്ല പ്രതി,പുതിയ മുഖങ്ങൾ! ദൃശ്യങ്ങളിൽ ‘അത്’ ഇല്ലെങ്കിൽ ദിലീപിന് വിജയം! നിർണ്ണായക വെളിപ്പെടുത്തൽ

News

കേസിൽ എട്ട് പേരല്ല പ്രതി,പുതിയ മുഖങ്ങൾ! ദൃശ്യങ്ങളിൽ ‘അത്’ ഇല്ലെങ്കിൽ ദിലീപിന് വിജയം! നിർണ്ണായക വെളിപ്പെടുത്തൽ

കേസിൽ എട്ട് പേരല്ല പ്രതി,പുതിയ മുഖങ്ങൾ! ദൃശ്യങ്ങളിൽ ‘അത്’ ഇല്ലെങ്കിൽ ദിലീപിന് വിജയം! നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്ന് കണ്ടെത്തിയാൽ അത് പ്രോസിക്യൂഷന് ദൂഷ്യം ചെയ്യുമെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്. അതുകൊണ്ട് തന്നെ കൃത്യമായ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. തെളിവുകളിലേക്ക് വരുമ്പോൾ അതിനൊരു കൃത്യത വേണമെങ്കിൽ ആദ്യം വേണ്ടത് ഈ ദൃശ്യങ്ങളിൽ ആരാണ് കൃത്രിമം നടത്തിയതെന്ന് കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നു എന്ന് പ്രോസിക്യൂഷൻ പറയുമ്പോൾ എങ്ങനെയാണ് ഇത് സംബന്ധിച്ച് തുടർനടപടികൾ എടുക്കാതിരിക്കാൻ കോടതിക്ക് കഴിയുന്നത്. ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഒരു ലാപ്ടോപിൽ കണക്ട് ചെയ്തുവെന്നാണ് നമ്മുക്ക് ഇപ്പോൾ അറിയാൻ സാധിച്ചത്. എന്നാൽ ആ ലാപ്പിൽ വെച്ച് ആ ദൃശ്യങ്ങളിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അറിയാൻ കഴിയില്ല. ഒറിജിനൽ പെൻഡ്രൈവ് അതേ പടി മാറ്റിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്’.

‘നടിയെ ഓടുന്ന വാഹനത്തിൽ വെച്ചാണ് പീഡിപ്പിച്ചത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങളിൽ വാഹനത്തിന്റെ ഒരു മൂവ്മെന്റ് കൂടി വ്യക്തമാകും. ആ മൂവ്മെന്റ് ചെറിയ വൈബ്രേഷൻ പോലെ ആ ദൃശ്യങ്ങളിൽ ഉണ്ടാകണം. അത് ഇല്ലാ എങ്കിൽ കാറിനകത്ത് വെച്ചല്ല പീഡിപ്പിക്കപ്പെട്ടതെന്ന വാദഗതിക്ക് മുൻതൂക്കം വരും’.

‘മറ്റൊരു കാര്യം ദൃശ്യങ്ങളിൽ കാര്യമായ എഡിറ്റൊന്നും ചെയ്യാതെ മറ്റൊരു സ്ത്രീയുടെ ശബ്ദം കയറ്റിക്കൊടുത്തെന്ന് വിചാരക്കുക. രണ്ട് കിളികളുടെ ശബ്ദം കയറ്റി കൊടുത്താൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യപ്പെട്ടത് കാറിൽ ആണെന്നുള്ള വാദം മാറി വല്ല മുറിയിലും ആണെന്ന് വരുത്തി തീർക്കാൻ കഴിയും’.

‘അങ്ങനെയൊക്കെ വന്ന് കഴിഞ്ഞാൽ തന്നെ ആ തെളിവിന്റെ വാല്യു പോയി കഴിഞ്ഞു. ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്ന് കണ്ടെത്തിയാൽ അത് പ്രോസിക്യൂഷന് ദൂഷ്യം ചെയ്യും. അതുകൊണ്ട് തന്നെ കൃത്യമായ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. തെളിവുകളിലേക്ക് വരുമ്പോൾ അതിനൊരു കൃത്യത വേണമെങ്കിൽ ആദ്യം വേണ്ടത് ഈ ദൃശ്യങ്ങളിൽ ആരാണ് കൃത്രിമം നടത്തിയതെന്ന് കണ്ടെത്തുകയാണ്’.

‘ഏത് ഉന്നതരായാലും അവരെ ഈ കേസിൽ പ്രതിയാക്കേണ്ടി വരും. എന്തുകൊണ്ടാണ് പോലീസ് ഇക്കാര്യം അന്വേഷിക്കാത്തതെന്നും കോടതി എന്തുകൊണ്ട് അന്നേഷണത്തിന് തടസം നിൽക്കുന്നു എന്നുമാണ് ചോദ്യം. പെൺകുട്ടി വാഹനത്തിൽ കയറിയത് മുതലുള്ള കാര്യങ്ങളാണ് എഴുതി വെച്ചിരിക്കുന്നത്. കേസിൽ എട്ട് പേരല്ല പ്രതി. കൂടുതൽ പേർ പ്രതി ചേർക്കപ്പെടും. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ അമാന്തിക്കരുത്’.

‘മാറിയ സാഹചര്യത്തിൽ വിചാരണ കോടതിയിൽ നിന്നും കേസ് മാറ്റണം. അതിനായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കണം. നീതി കിട്ടിയില്ലേങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കണം. അല്ലാതെ ഈ കേസിൽ യാതൊരു പരിഹാരവും ഉണ്ടാകാൻ പോകുന്നില്ല. മൂന്ന് മാസം കൊണ്ട് കേസന്വേഷണം തീരില്ല. ഇനിയും ആറ് മാസമെങ്കിലും കൂടുതൽ സമയം ആവശ്യമായി വരും’.

‘ദൃശ്യങ്ങൾ തുറന്നുവെന്ന് പറയപ്പെടുന്ന തീയതികൾ കേസിൽ വളരെ പ്രധാനപ്പെട്ടതാണ്. വിചാരണ തുടങ്ങുന്നതിന് മുൻപ് തന്നെ വേണ്ട കൃത്രിമങ്ങൾ എല്ലാം ദൃശ്യങ്ങളിൽ കാണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ അതിജീവിത ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കപ്പെടണമെന്നും’ ജോർജ് ജോസഫ് പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതായി ബോധ്യപ്പെട്ടാൽ അതിന്റെ ഗുണം ലഭിക്കുക പ്രതിക്കാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.. കേസിന്റെ വിചാരണ അട്ടിമറിക്കാൻ വേണ്ടിയാണോ ഇത്തരത്തിൽ ചെയ്തതെന്ന് നമ്മുക്ക് വ്യക്തമല്ല. അക്കാര്യം പരിശോധിക്കപ്പെടണം. അതാവശ്യപ്പെട്ട് കൊണ്ട് ഏതെങ്കിലും ഹരജി ഫയൽ ചെയ്യപ്പെട്ടാൽ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

More in News

Trending

Recent

To Top