ദിലീപിന്റെ കള്ളങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു; ബാലചന്ദ്ര കുമാർ വീണ്ടും ഞെട്ടിച്ചു !ആ തെളിവ് പുറത്ത്!
നടി ആക്രമിക്കപ്പെട്ട കേസിൽ നിര്ണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയത് സംവിധായകൻ ബാലചന്ദ്ര കുമാർ ആണ് . കേസിൽ നിർണ്ണായകമായത് ഈ വെളിപ്പെടുത്തലാണ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ വധിക്കാന്‍ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തത് .നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നടത്തിയ വാദങ്ങള്‍ പൊളിയുന്നു. 2016 ഡിസംബറില്‍ ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍ ബാലചന്ദ്രകുമാര്‍ എത്തിയിട്ടില്ലെന്ന നടന്റെ വാദത്തെ പൊളിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. അന്നേ ദിവസം ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ ഉണ്ടായിരുന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ദിലീപിന്റെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ ആധികാരികതയുണ്ടെന്നും അംഗീകരിക്കേണ്ടി വരും
ഡിസംബര്‍ 26ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പം എടുത്ത ചിങ്ങളാണ് റിപ്പോര്‍ട്ട് ടിവി പുറത്തുവിട്ടത്. ഈ ചിത്രങ്ങളുടെ ശാസ്ത്രീയ തെളിവുകള്‍ പ്രകാരം 201 ഡിസംബര്‍ 26ന് ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. നേരത്തെ ഇതേ ദിവസം നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പോലീസിന് നല്‍കിയ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപിനും പള്‍സര്‍ സുനിക്കും ഒപ്പം താന്‍ കാറില്‍ സഞ്ചരിച്ചുവെന്നും നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ദിലീപിന്റെ ഫോണില്‍ ആ ദിവസം എനിക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുത്തിരുന്നു. ഈ ചിത്രം ദിലീപിന്റെ ഫോണില്‍ റിട്രീവ് ചെയ്തതോടെയാണ് ഞാനും അതേ ദിവസം ചിത്രങ്ങള്‍ എടുത്തിരുന്നല്ലോയെന്ന കാര്യം ഓര്‍മ വരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
ദിലീപിനൊപ്പമുള്ള ചിത്രം മാത്രമല്ല പത്മസരോവരത്തിന് സമീപത്ത് നിന്നുള്ള വീഡിയോയും ചിത്രീകരിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിലെ നിര്‍ണായക മൊഴിയായിരുന്നു പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിരുന്നുവെന്നത്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ തെളിവുകള്‍ ബാലചന്ദ്രകുമാറിന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനിയെ കണ്ടുവെന്ന് ആരോപിച്ച ദിവസം ബാലചന്ദ്രകുമാര്‍ തന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു ദിലീപ് പോലീസിനോട് പറഞ്ഞത്. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ താന്‍ പുറത്ത് നില്‍ക്കുന്ന സമയത്ത് സ്വകാര്യ സംഭാഷണം നടത്തിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ രണ്ട് തവണ ചോര്‍ന്നുവെന്ന് എഫ്എസ്എല്ലിന്റെ വിശദീകരണം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2018 ജനുവരി ഒന്‍പതിനും 2018 ഡിസംബര്‍ 13നുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജനുവരിയില്‍ അങ്കമാലി കോടതിയില്‍ നിന്നും ഡിസംബറില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഡിസംബറില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ എട്ട് വീഡിയോ ക്ലിപ്പുകളും ആക്‌സസ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രണ്ട് തവണ ദൃശ്യങ്ങള്‍ ചോര്‍ന്നതായിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസില്‍അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് എഫ്എസ്എല്ലിന്റെ മറുപടി. മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്തതിന് ശേഷം ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ അനവധി തവണ ആക്‌സസ് ചെയ്യപ്പെട്ടുവെന്ന് നേരത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ്എസ്എല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ മറ്റേതെങ്കിലും കമ്പ്യൂട്ടറിലേക്ക് മാറ്റിയിട്ടുണ്ടോ, ഏത് സമയത്ത് അത് ആക്‌സസ് ചെയ്തു, തുടങ്ങിയ കാര്യങ്ങള്‍ക്കായി വിശദ പരിശോധന ആവശ്യമാണ്. മെമ്മറി കാര്‍ഡില്‍ ഇതറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.
പകര്‍പ്പെടുത്ത ദൃശ്യങ്ങളോ ഒറിജിനല്‍ ഫോണിലെ ദൃശ്യങ്ങളോ ആണ് ദിലീപിന്റെ കൈയ്യില്‍ ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. വിശദമായ പരിശോധനയില്‍ ഇത് തിരിച്ചറിയാന്‍ സാധിക്കും. ഫയലിന്റെ ഒറ്റയ്ക്കുള്ള ഹാഷ് വാല്യു മാറിയിട്ടില്ല. ഇതിനര്‍ത്ഥം കോടതിയില്‍ ഇരിക്കുന്ന ദൃശ്യങ്ങളില്‍ പിന്നീട് എഡിറ്റിംഗ് നടന്നിട്ടില്ലെന്നാണ്. മറ്റൊരു തിയതിയിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഇത് വിശദമായ പരിശോധനയില്‍ അറിയാം.
പോലീസ് ഇതിനായി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഉറപ്പാണ്. അതേസമയം നടി ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലെ ശബ്ദരേഖയുടെ ട്രാന്‍സ്‌ക്രിപ്റ്റ് അഥവാ ലിഖിതരേഖ പരിശോധിക്കണമെന്നതാണ് ആവശ്യം. വിചാരണ കോടതിയിലാണ് പ്രോസിക്യൂഷന്‍ ഈ പരാതി നല്‍കിയത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലിഖിത രേഖ പിടിച്ചെടുത്തിരുന്നു. ഇതും ആക്രമണ ദൃശ്യങ്ങളിലെ ട്രാന്‍സ്‌ക്രിപ്റ്റും തമ്മില്‍ ഒത്തുനോക്കേണ്ടതുണ്ട്.
