Connect with us

മെമ്മറി കാർഡ് തുറന്നത് 2 തവണ, ആ ക്രൂര ദൃശ്യങ്ങൾ ഒളിപ്പിക്കുന്നതിന് പിന്നിൽ! ദിലീപിനെ ഞെട്ടിച്ച് കൊണ്ട് മാരക നീക്കം

News

മെമ്മറി കാർഡ് തുറന്നത് 2 തവണ, ആ ക്രൂര ദൃശ്യങ്ങൾ ഒളിപ്പിക്കുന്നതിന് പിന്നിൽ! ദിലീപിനെ ഞെട്ടിച്ച് കൊണ്ട് മാരക നീക്കം

മെമ്മറി കാർഡ് തുറന്നത് 2 തവണ, ആ ക്രൂര ദൃശ്യങ്ങൾ ഒളിപ്പിക്കുന്നതിന് പിന്നിൽ! ദിലീപിനെ ഞെട്ടിച്ച് കൊണ്ട് മാരക നീക്കം

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ദൃശ്യങ്ങളില്‍ കൃത്രിമത്വം വരുത്തിയിട്ടുണ്ടെന്നും ഏതാനും നാളുകളായി ഉയര്‍ന്ന് വന്നിരിക്കുന്ന സംശയമാണ്. അതിജീവിത അടക്കം ഇതുമായി ബന്ധപ്പെട്ട് ആശങ്ക കോടതിയെ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ട് എന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുളളതാണ്.

നടിയെ ആക്രമിക്കുന്ന ക്രൂര ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ആവർത്തിക്കുകയാണ് ക്രൈംബ്രാഞ്ച്. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ട് വീണ്ടും വിചാരണ കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം

കഴിഞ്ഞ ദിവസം ദിലിപീന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ വിവരണങ്ങൾ സംബന്ധിച്ചുള്ള നോട്ട് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ദൃശ്യങ്ങൾ കൈവശമില്ലാതെ ഇത്തരമൊരു വിവരണം തയ്യാറാക്കാൻ സാധിക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

അനൂപിന്റെ ഫോണുകളുടെ സൈബർ പരിശോധനയിലായിരുന്നു ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണങ്ങൾ ഉള്ള നോട്ട് പിടിച്ചെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണായകമായ തെളിവാണ് നടിയുടെ പീഡന ദൃശ്യങ്ങൾ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയാണ് ഓടുന്ന വാഹനത്തിൽ വെച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്നാണ് ദിലീപ് നേരത്തേ വ്യക്തമാക്കിയത്. എന്നാൽ ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ടുകൾ കണ്ടെത്തിയതോടെ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന സംശയം ബലപ്പെട്ടത്തുന്നതാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

ഈ സാഹചര്യത്തിൽ പിടിച്ചെടുത്ത വിവരണ നോട്ട് മെമ്മറി കാർഡിലെ ദൃശ്യങ്ങളുമായി ഒത്തുനോക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഫോർവേഡ് നോട്ട് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ നിന്നും രണ്ട് തവണ തുറക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിക്കേവയാണ് അന്വേഷണ സംഘം കോടതിയെ ഇക്കാര്യം അറിയിച്ചത്.

രണ്ട് തവണ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. 2018 ജനുവരി 9നും ഡിസംബര്‍ 13നും മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തിരുവനന്തപുരം എഫ്എസ്എല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട്് ആണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്

എന്നാൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന ആവശ്യവും ദിലീപ് കോടതിയെ അറിയിച്ചു. ദിലീപിന്റേത് ഉൾപ്പെടെയുള്ള ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് കാണിച്ചാണ് തുടരന്വേഷണത്തിന് മൂന്ന് മാസത്തെ സമയം ക്രൈംബ്രാഞ്ച് തേടിയിരിക്കുന്നത്.

More in News

Trending

Recent

To Top