serial news
മൂക്കില്‍ പഞ്ഞിവെച്ചതും മൂക്കുപൊത്തി ഭക്ഷണം കഴിച്ചതും; ആ വീഡിയോ വൈറലായതോടെ വിമർശനം കൂടി ; ലോകത്തിലാദ്യമായി ഗര്‍ഭിണിയാവുന്ന സ്ത്രീയാണോ നിങ്ങളെന്ന കമന്റ്റ്; ഗർഭാവസ്ഥയിൽ കേൾക്കേണ്ടി വന്ന വിമർശനത്തിൽ പ്രതികരണവുമായി മൃദുല!
മൂക്കില്‍ പഞ്ഞിവെച്ചതും മൂക്കുപൊത്തി ഭക്ഷണം കഴിച്ചതും; ആ വീഡിയോ വൈറലായതോടെ വിമർശനം കൂടി ; ലോകത്തിലാദ്യമായി ഗര്‍ഭിണിയാവുന്ന സ്ത്രീയാണോ നിങ്ങളെന്ന കമന്റ്റ്; ഗർഭാവസ്ഥയിൽ കേൾക്കേണ്ടി വന്ന വിമർശനത്തിൽ പ്രതികരണവുമായി മൃദുല!
മലയാള മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൃദുല വിജയ്. തുമ്പപ്പൂവെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. ഗർഭിണിയായതിനെ തുടർന്നായിരുന്നു അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത് . അഭിനയത്തിലേക്ക് തിരികെ വരുമെന്നും താരം വ്യക്തമാക്കിയിരുന്നു.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി മൃദുല പങ്കിടുന്ന വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. സിനിമയിലൊക്കെ കാണുന്ന പോലെ അത്ര സുഖകരമല്ല പ്രഗ്നന്‍സി ജേണിയെന്ന് മൃദുല പറയുന്നു, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മൃദുല വിശേഷങ്ങള്‍ പങ്കിട്ടത്. തുടക്കത്തിലെ ബുദ്ധിമുട്ടുകളൊക്കെ മാറി ഇപ്പോള്‍ ഗര്‍ഭകാലം ആസ്വദിക്കുകയാണ് പ്രിയതാരം.
കുഞ്ഞിനായുള്ള പ്ലാനിംഗോ തയ്യാറെടുപ്പുകളോ ഒന്നുമില്ലായിരുന്നു. അപ്രതീക്ഷിതമായാണ് ആ വാര്‍ത്ത അറിഞ്ഞതെന്ന് മൃദുല പറയുന്നു. ദൈവത്തിന്റെ അനുഗ്രഹത്തെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ് ഞങ്ങള്‍. കാലുവേദനയും ഛര്‍ദ്ദിയുമൊക്കെ വന്നതിനാലാണ് ടെസ്റ്റ് ചെയ്തത്. ലൊക്കേഷനിലേക്ക് പോവുന്നതിനിടയിലായിരുന്നു യുവയോട് മൃദുല സന്തോഷം പങ്കുവെച്ചത്. പറ്റിക്കുകയാണോയെന്നായിരുന്നു യുവയുടെ ചോദ്യം.
പറ്റാവുന്നിടത്തോളം അഭിനയിക്കണമെന്നൊക്കെയായിരുന്നു കരുതിയത്. ശാരീരികമായി വയ്യാതെ വന്നതോടെയാണ് തുമ്പപ്പൂവില്‍ നിന്നും പിന്‍മാറിയത്. സിനിമകളില്‍ കാണുന്ന പോലെ അത്ര സിംപിളല്ല പ്രഗ്നന്‍സി. തുടക്കത്തില്‍ എനിക്ക് ഭക്ഷണത്തിന്റെ മണം തീരെ പറ്റില്ലായിരുന്നു.
ഭക്ഷണം പാചകം ചെയ്യുന്ന മണം വന്നാല്‍ അപ്പോള്‍ ഛര്‍ദ്ദിക്കുന്ന അവസ്ഥയായിരുന്നു. 4 കിലോയോളം ഭാരം കുറഞ്ഞിരുന്നു ആ സമയത്ത്. മൂക്കില്‍ പഞ്ഞിവെച്ച് നടക്കുകയും മൂക്കുപൊത്തി ഭക്ഷണം കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു. ഉള്ളിലൊരാള്‍ വളരുന്നുണ്ടെന്ന് അറിയുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ് അനുഭവപ്പെടുന്നത്.
കെജിഎഫ് 2 കാണുമ്പോഴായിരുന്നു കുഞ്ഞിന്റെ അനക്കം അറിഞ്ഞത്. 15ാമത്തെ ആഴ്ചയിലായിരുന്നു അത്. ഏട്ടനും അത് അറിഞ്ഞിരുന്നു. ഞങ്ങള്‍ക്കിടയിലൊരാള്‍ എന്ന് തൊട്ടറിഞ്ഞ നിമിഷം ഏറെ വിശേഷപ്പെട്ടതായിരുന്നു. ഗര്‍ഭിണിയായതിന് ശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കിടുമ്പോള്‍ ഒരുവിഭാഗം രൂക്ഷമായ വിമര്‍ശനങ്ങളുമായെത്തിയിരുന്നു. അവര്‍ക്കുള്ള മറുപടിയും മൃദുല അഭിമുഖത്തില്‍ നല്‍കിയിരുന്നു.
ലോകത്തിലാദ്യമായി ഗര്‍ഭിണിയാവുന്ന സ്ത്രീയാണോ നിങ്ങളെന്ന തരത്തിലായിരുന്നു ചില വിമര്‍ശനങ്ങള്‍. എന്റെ ജീവിതത്തില്‍ ഇതാദ്യത്തെ അനുഭവമാണ്. എനിക്ക് ചുറ്റുമുള്ളതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം ഏറെ മനോഹരവുമാണ്. അത് നിങ്ങളുമായി പങ്കിടാന്‍ എനിക്കിഷ്ടമാണ്. ആര്‍ക്കെങ്കിലും അത് പ്രശ്‌നമാണെങ്കില്‍ അത് ഗൗനിക്കണ്ടെന്നുമായിരുന്നു മൃദുല പറഞ്ഞത്.
about mridula vijay
