ഞാന്‍ ”ഗുരു” സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാലോ; പോസ്റ്റുമായി അല്‍ഫോണ്‍സ് പുത്രന്

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് എത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ഹോം എന്ന സിനിമയെയും ഇന്ദ്രന്‍സിനെയും ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.
ഇതിനോടകം തന്നെ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ആറ് ജോലികള്‍ ഒന്നിച്ച് ചെയ്തിട്ടും ഉഴപ്പന് ആണെന്നാണ് അന്നത്തെ ജൂറി ടീം വിധിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന് ആണെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന് ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ.
ഞാന്‍ ”ഗുരു” സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാലോ.
അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലമായ മറുപടികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ഹമായ അവാര്‍ഡാണ് ഇന്ദ്രന്‍സിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് കൂടുതല്‍പേരും പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോസ്റ്റിട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ അല്‍ഫോണ്‍സ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...