Connect with us

പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്താമോ?; പോസ്റ്റുമായി അഭയ ഹിരണ്‍മയി

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഗോപിസുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്.

അഭയയുടെയും ഗോപിസുന്ദറിന്റെയും ചിത്രങ്ങളും പഴയ പോസ്റ്റുകളും കുത്തിപ്പൊക്കിയായിരുന്നു കൂടുതല്‍ സൈബര്‍ അറ്റാക്കുകളും നടക്കുന്നത്. ഇപ്പോഴിതാ തന്റെ പുരുഷസൃഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെടുത്തി നടക്കുന്ന അപവാദപ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് അഭയ.

കുറിപ്പിന്റെ പൂര്‍ണരൂപം;

എനിക്ക് ഒരു ഉപകാരം ചെയ്യണേ.. പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്താമോ? അവര്‍ക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബം ഉണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക.

അവര്‍ പുരുഷന്മാര്‍ ആയ എന്റെ ഫ്രണ്ട്സ് ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്‌നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല. അത് തികച്ചും ക്രൂരമാണ്. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് എന്റെ പ്രതികരണമെന്ന് അവകാശപ്പെടുന്ന ഓണ്‍ലൈന്‍ മഞ്ഞവാര്‍ത്തകളില്‍ നിന്നും യുട്യൂബ്ചാനലുകളില്‍ നിന്നും ദയവായി വിട്ടു നില്‍ക്കുക.

ഒരു മാദ്ധ്യമത്തിനും ഞാന്‍ ഔദ്യോഗികമായ പ്രസ്താവനകളോ പ്രതികരണങ്ങളോ നല്‍കിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.

More in Malayalam

Trending

Recent

To Top