Malayalam
ശ്രീനാഥ് വിവാഹിതനാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
ശ്രീനാഥ് വിവാഹിതനാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ ഗായകനാണ് ശ്രീനാഥ് ശിവങ്കരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ശ്രീനാഥ് വിവാഹിതനാകുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.
വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ ശ്രീനാഥ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അശ്വതി സേതുനാഥ് ആണ് വധു. ‘ഫോര്‍ എവര്‍’ എന്ന കുറിപ്പോടെയാണ് ചടങ്ങില്‍ നിന്നുള്ള, സ്വാതിക്കൊപ്പമുള്ള ചിത്രങ്ങള്‍ ശ്രീനാഥ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകള്‍ ശ്രീനാഥിനും അശ്വതിക്കും ആശംസകളുമായി എത്തി. സംഗീത സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
നേരത്തെ, താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീനാഥ് താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിയിച്ചത്.
എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. അതൊരു സര്‍പ്രൈസ് ആണെന്നായിരുന്നു ശ്രീനാഥ് പറഞ്ഞിരുന്നത്. അതേസമയം ഈ വര്‍ഷം തന്നെ താന്‍ വിവാഹിതനാകുമെന്ന് താരം അറിയിച്ചിരുന്നു.
