Connect with us

ലൈം ഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും; പോസ്റ്റുമായി ഹരീഷ് പേരടി

Malayalam

ലൈം ഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും; പോസ്റ്റുമായി ഹരീഷ് പേരടി

ലൈം ഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും; പോസ്റ്റുമായി ഹരീഷ് പേരടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്താറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസം ലൈംഗിക തൊഴിലിനെ ഒരു തൊഴിലായി തന്നെ അംഗീകരിച്ച് സുപ്രീംകോടതി വിധി എത്തിയിരുന്നു, ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു;

മലയാളം കണ്ട എക്കാലത്തെയും നാടക പ്രതിഭ എ.ശാന്തകുമാര്‍ ഞങ്ങളുടെ ശാന്തന്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’ എന്ന നാടകം. ലൈംഗീക തൊഴിലാളികള്‍ മാത്രം അഭിനയിക്കുന്ന നാടകം.. കോഴിക്കോട് ടൗണ്‍ഹാളില്‍ കളിച്ച ആ ദിവസം എനിക്കിന്നും ഓര്‍മ്മയുണ്ട്…

മലയാളത്തിലെ പാട്ടബാക്കിയോളം, നിങ്ങളന്നെ കമ്മ്യൂണിസ്റ്റാക്കിയോളം പ്രാധാന്യമുള്ള നാടക ദിവസം.. പക്ഷെ ആ ദിവസത്തെ അന്നാരും കൊണ്ടാടിയില്ല. പക്ഷെ ശാന്താ നമ്മളന്ന് സങ്കടപ്പെട്ട ആ ദിവസത്തിന് ഇന്ന് അര്‍ത്ഥമുണ്ടായിരിക്കുന്നു…

രാജ്യത്തെ പരമോന്നത കോടതി, സുപ്രിംകോടതി ആ ദിവസത്തെ അംഗീകരിച്ചിരിക്കുന്നു… നമ്മള്‍ ഇരുപത് കൊല്ലം മുന്‍പ് നാടകത്തില്‍ സംസാരിച്ച വിഷയങ്ങളാണ് മലയാളസിനിമ പുതിയ കണ്ടുപിടുത്തങ്ങളായി കൊണ്ടാടുന്നത്.. പെരുംകൊല്ലനും, ഇത്താരചരിതവും, നമ്മളും, പുള്ളിപയ്യും …. ചേരട്ടയും, ഞാഞ്ഞൂലുമായി സിനിമയായി പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ഒറ്റക്കിരിന്നും ചിരിക്കും..

ചിരിയാണല്ലോ നമ്മളെ എക്കാലത്തും നിലനിര്‍ത്തിയത്.. ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും …എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നാടകക്കാരാ..നാടക സലാം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top