‘പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകുമെന്ന് കമന്റ്; സമാന്തയുടെ മറുപടി ഇങ്ങനെ കൈയ്യടിച്ച് ആരാധകർ
തെന്നിന്ത്യന്‍ സിനിമയിലെ താര സുന്ദരിയാണ് സമാന്ത. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരം. ഇപ്പോഴിതാ ബോളിവുഡിലും തന്റേതായൊരു ഇടം നേടിയെടുക്കുകയാണ് സമാന്ത. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സമാന്ത. താരത്തിന്റെ സിനിമകള്‍ പോലെ തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കൈയ്യടി നേടാറുണ്ട്.
തമിഴിലും തെലുങ്കിലും താരമായ സമാന്ത ദ ഫാമിലി മാന്‍ സീസണ് ടുവിലൂടെയാണ് പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. പിന്നാലെ താരം ബോളിവുഡിലും താരമായി മാറുകയായിരുന്നു. ഈയ്യടുത്തിറങ്ങിയ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടെയും സമാന്ത കൈയ്യടി നേടിയിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികയാണ് സമാന്ത. താരത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരമാണ് സമാന്ത. താരത്തിന്റെ പോസ്റ്റുകള്‍ക്കും റീലുകള്ക്കുമെല്ലാം വലിയ സ്വീകാര്യതയുണ്ട്. തന്റെ വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം സമാന്ത പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഹലമത്തേ ഹബീബീ ഡാന്‍സ് വീഡിയോ ഒക്കെ വലിയ തോതിലായിരുന്നു വൈറലായി മാറിയത്.
അതേസമയം തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും നേരിടാനും സമാന്തയ്ക്ക് അറിയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ പല നടിമാരും നേരിടുന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും സമാന്തയും നേരിടാറുണ്ട്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാനും സമാന്തയ്ക്ക് അറിയാം. ഇപ്പോഴിതാ തന്നെ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് സമാന്ത നല്കിയ മറുപടി കയ്യടി നേടുകയാണ്.
കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡയയിലൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. പതിവ് പോലെ തന്നെ സമാന്തയുടെ പോസ്റ്റിന് സ്നേഹം അറിയിച്ചു കൊണ്ട് നിരവധി പേര് എത്തി. ഇതിനിടെ ഒരാള്‍ താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ മോശമായി കമന്റ് ചെയ്യുകയായിരുന്നു. സമാന്തയുടെ അവസാനം ഒറ്റയ്ക്കായിരിക്കും കൂട്ടിന് പട്ടികളും പൂച്ചകളും മാത്രമേയുണ്ടാവുകയുള്ളൂവെന്നുമായിരുന്നു അയാളുടെ പരിഹാസം. ഇതിന് പക്ഷെ മറുപടിയുമായി സമാന്ത എത്തുകയായിരുന്നു.
”പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകും അവള്” എന്നായിരുന്നു കമന്റ്. എന്നാല്‍ ഇതിന് സമാന്ത നല്കിയ മറുപടി അങ്ങനെയെങ്കില്‍ താനത് വലിയ ഭാഗ്യമായി കരുതുമെന്നായിരുന്നു. സമാന്തയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതരാണ് സമാന്തയുടെ വളര്‍ത്തു മൃഗങ്ങളും. തന്റെ വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങള്‍ സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
അതേസമയം, ഈയ്യടുത്തായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹ മോചിതരായത്. ഇതിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ സമാന്ത പരസ്യമായി തന്നെ രംഗത്തെത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.
തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് സമാന്ത ഇപ്പോള്‍. ഫാമിലി മാന്റെ വിജയത്തിന് ശേഷം സമാന്തയെ തേടി ഹിന്ദിയില്‍ നിന്നും നിരവധി ഓഫറുകള്‍ എത്തുന്നുണ്ട്. തമിഴ് ചിത്രമായ കാത്ത് വാക്കുളെ രണ്ട് കാതല്‍ ആണ് സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതിയും നയന്‍താരയുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നിരവധി സിനിമകളാണ് സമാന്തയുടേതായി അണിയറയിലുള്ളത്. തെലുങ്ക് ചിത്രങ്ങളായ യശോദ, ശാകുന്തളം, കുഷി എന്നിവയും പിന്നാലെ നിരവധി ബോളിവുഡ് സിനിമകളും സമാന്തയുടേതായി ഇറങ്ങാനുണ്ട്. താപ്സി പന്നു നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തിലും സമാന്തയാണ് നായിക. ഫാമിലി മാനിലെ സമാന്തയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും താരത്തെ തേടി ഫിലിംഫെയര്‍ ഒടിടി പുരസ്കാരം എത്തുകയും ചെയ്തിരുന്നു. പിന്നാലെ പുഷ്പയിലെ പാട്ടും ജനപ്രീതി നേടുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് സമാന്ത.
