Connect with us

“ഹൃദയ”മിടിച്ചത് വെറുതെയായില്ല; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിളക്കം ; മമ്മൂട്ടിയെയും മോഹൻലാലിനെയും മക്കളെയും പിന്നിലാക്കി മികച്ച നടന്മാർ ഇവർ ; മികച്ച നടി ഭൂതകാലത്തിലെ വിഷാദരോഗിയുടെ പ്രകടനത്തിന് രേവതിയ്ക്ക്; കൂടുതൽ അറിയാം… !

Malayalam Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു കാതോര്‍ത്തിരിക്കുകയാണ് സിനിമാലോകം. എല്ലാ മുൻനിര താരങ്ങളും യുവതാരങ്ങളും തമ്മില്‍ കടുത്തമല്‍സരമാണ് ഇത്തവണ.‌ അവാര്‍ഡ് നിര്‍ണയത്തിന് എത്തിയ നൂറ്റിനാല്‍പ്പത്തിരണ്ട് സിനിമകളില്‍ നിന്ന് രണ്ടാംറൗണ്ടില്‍ വന്ന നാല്‍പ്പത്തഞ്ചിലേറെ ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരങ്ങള്‍. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും. ഇവര്‍ തമ്മിലുള്ള മല്‍സരമാണ് ഇത്തവണത്തെ പ്രധാന സവിശേഷത. മികച്ച നടനുള്ള കാറ്റഗറിയിലായിരുന്നു ശക്തമായ മത്സരം നടന്നത്.

സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണി നിരന്നിട്ടില്ല. മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം , ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ബിജു മേനോനും എന്നിവരാണ് മികച്ച നടനുള്ള കാറ്റഗറിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി മുന്നിലുണ്ടായിരുന്നത്. ഇതിൽ ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു

കൂടുതൽ പുരസ്‌കാര വിശേഷങ്ങൾ ഫ്രീഡം ഫൈറ്റിലൂടെ ജിയോ ബേബിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച കുട്ടികളുടെ സിനിമ കാടകലം, സംവിധാനം സഹില്‍ രവീന്ദ്രന്‍. മികച്ച ചലച്ചിത്രഗ്രന്ഥം ചമയം, പട്ടണം റഷീദ്, മികച്ച വിഎഫ്എക്‌സ് മിന്നല്‍ മുരളിയിലൂടെ ആന്‍ഡ്രു ഡിക്രൂസ്. ജനപ്രീതിയും കലാ മേന്മയുമുള്ള സിനിമ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്.

മികച്ച പശ്ചാത്തല സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹൃദയത്തിലൂടെ ഹിഷാം അബ്ദുള്‍ വഹാബിന്. മികച്ച ഗായിക സിതാര കൃഷ്ണകുമാര്‍, ഗാനം മികച്ച കലാ സംവിധായകന്‍ എവി ഗോകുല്‍ ദാസ്, ; ചിത്രം തുറമുഖം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ശ്യാം പുഷ്‌കരന്‍, ചിത്രം ജോജി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ജോജയിലൂടെ ഉണ്ണി മായയ്ക്ക്. കളയിലൂടെ സുമേഷ് മൂറിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം.

ഭൂതകാലത്തിലൂടെ രേവതി മികച്ച നടിക്കുള്ള പുരസ്‌കരാം നേടിയപ്പോള്‍ ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാരായി. മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍, ജോജിയിലൂടെയാണ് പുരസ്‌കാരം നേടിയത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍ മികച്ച നടനായത്. നായാട്ട്, മധുരം എന്നീ ചിത്രങ്ങളിലൂടെയാണ് ജോജു മികച്ച നടനായി മാറിയത്.

ഇത്തവണ പുരസ്‌കാരത്തിനായ മത്സരിച്ചത് 29 സിനിമകളായിരുന്നു.142 സിനിമകളുടെ പട്ടികയില്‍ നിന്നുമാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.

about 52nd kerala state filmawards 2022

More in Malayalam Breaking News

Trending

Recent

To Top