Connect with us

മഞ്ജു വാര്യർ ചെയ്തുവച്ച രംഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കി; നിവിന്‍ പോളിയുടെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കില്ല; സിനിമയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം!

Malayalam Breaking News

മഞ്ജു വാര്യർ ചെയ്തുവച്ച രംഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കി; നിവിന്‍ പോളിയുടെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കില്ല; സിനിമയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം!

മഞ്ജു വാര്യർ ചെയ്തുവച്ച രംഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കി; നിവിന്‍ പോളിയുടെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കില്ല; സിനിമയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം!

മലയാളി യൂത്തിനിടയിൽ മികച്ച നടനായി മാറിയ താരമാണ് നിവിൻ പൊളി. നെപ്പോട്ടിസം അരങ്ങ് വാഴുമ്പോൾ നിവിൻ സ്വന്തം കഴിവുകൊണ്ടാണ് മലയാള സിനിമയെ കീഴ്പ്പെടുത്തിയത്. എന്നാൽ, നിവിൻ പൊളി ചിത്രങ്ങൾ തീയറ്ററിൽ റിലീസ് ആയിട്ട് മൂന്നുവർഷത്തിലേറെ ആയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം ‘കനകം കാമിനി കലഹം’ എന്ന ചിത്രമാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു റിലീസ്.

അതേസമയം, അടുത്തിടെ നിവിൻ പൊളി ആരാധകരെ ഏറെ ആവേശത്തിൽ ആക്കിയ ഒന്നാണ് ‘തുറമുഖം’ എന്ന സിനിമ. വലിയ ആഘോഷമായാണ് രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകർ ഏറ്റെടുത്തത്.

തുറമുഖത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന നിവിൻ പോളിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് ‘പടവെട്ട്’. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 2 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ ഇപ്പോൾ വാർത്തയാവുന്നത് ചിത്രത്തിന്റെ റിലീസ് സംബന്ധമായ കാര്യമല്ല പകരം മറ്റൊരു പ്രധാനപ്പെട്ട വാർത്തയാണ്.

പടവെട്ട് എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു റോള്‍ ചെയ്യേണ്ടിയിരുന്നുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ പിന്നീട് താരം പിന്മാറുകയായിരുന്നു. ഇതൊരു അനൗദ്യോഗിക വിവരം ആണ്. ഇതുമായി ബന്ധപ്പെട്ട ആരും തന്നെ വാർത്ത സ്ഥിതീകരിച്ചിട്ടില്ല.

“റിപ്പോര്‍ട്ടുകള്‍ പ്രകാരം ദൈര്‍ഘ്യമുള്ള അതിഥി വേഷം ആയിരുന്നു മഞ്ജു വാര്യര്‍ക്ക് വേണ്ടി മാറ്റിവച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നതാണ് ആ റോള്‍ ഇല്ലാതാവാന്‍ കാരണം.കൊവിഡിന് മുന്‍പ് മഞ്ജു ചില രംഗങ്ങളില്‍ അഭിനയിച്ചരുന്നു. അടുത്ത ഘട്ടം കൊവിഡിന് ശേഷം ചിത്രീകരിക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ശക്തമാവുകയും ചിത്രീകരണത്തിന് ഒരുപാട് പരിമിതികള്‍ വരികയും ചെയ്തതോടെ തിരക്കഥയില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ നിര്‍ബദ്ധിതനാകുകയായിരുന്നു.

മാറ്റി എഴുതിയ തിരക്കഥയില്‍ മഞ്ജു വാര്യരുടെ റോളിന്റെ പ്രധാന്യം കുറഞ്ഞു. അതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. നേരത്തെ ചെയ്തുവച്ച മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സണ്ണി വെയിന്‍ ആണ് പടവെട്ട് എന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണ അടുത്തിടെ ഒരു സ്ത്രീ പീഡനകേസിൽ അറസ്റ്റിലായതിനെ തുടർന്ന് സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്ത് സെപ്റ്റംബര്‍ 2 ന് തന്നെ ‘പടവെട്ട് ‘ തിയേറ്ററുകളില്‍ എത്തും എന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ ഉറപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, പ്രേക്ഷകർ ഏറെ ആകാംശയോടെ കാത്തിരുന്ന ‘തുറമുഖം’ ജൂൺ 3നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

about manju and nivin

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top