Connect with us

നാഗാര്‍ജുനയുടെ കഥാപാത്രങ്ങള്‍ കണ്ട് ആരാധനാ ;ഒരു കോടി രൂപ മുടക്കി നടന്‍ നാഗാര്‍ജ്ജുനയ്ക്ക് ക്ഷേത്രം പണിത് ആരാധകന്‍; വീഡിയോ വൈറൽ

Actor

നടന്മാരും നടിമാരും ചെയ്യുന്ന കഥാപത്രങ്ങളോട് തോന്നുന്ന ആരാധനാ നമ്മുക്ക് ആ താരങ്ങളോടായി മാറാറുണ്ട് . ആരാധനാ മൂത്ത് താരങ്ങളെ നേരിട്ട് കാണാനും ഫോട്ടോയെടുക്കാനും ഒക്കെ ആഗ്രഹിക്കാറുണ്ട് .

ഇപ്പോഴിതാ നടന്‍ നാഗാര്‍ജുനയ്ക്ക് വേണ്ടി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്. ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

നാഗാര്‍ജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങള്‍ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്നാണ് ക്ഷേത്രം പണികഴിപ്പിച്ചയാള്‍ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗുണ്ടൂരിലെ ആരാധകരും അനുയായികളും നിവാസികളും ചേര്‍ന്ന് ഒരു കോടി രൂപയോളം ഫണ്ട് സ്വരൂപിച്ചാണ് ക്ഷേത്രം പണിയാന്‍ മുന്നിട്ടിറങ്ങിയത്. അന്നമയ്യ സ്വാമി മന്ദിരം എന്നാണ് പേര്.

1997 മെയ് 22ന് പുറത്തിറങ്ങിയ ‘അന്നമയ്യ’ അടുത്തിടെയാണ് 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘അന്നമയ്യ’ എക്കാലത്തെയും കള്‍ട്ട് ക്ലാസിക് തെലുങ്ക് സിനിമകളില്‍ ഒന്നായി മാറി. കൂടാതെ, ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും സംഗീതസംവിധായകനുമായ തള്ളപാക അന്നമാചാര്യയുടെ ജീവചരിത്രമാണ് ഈ ചിത്രം പറയുന്നത്.

More in Actor

Trending