Connect with us

തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ പട്ടികയിൽ മോഹൻലാൽ ഇല്ല ! മമ്മൂട്ടിയെ മാസ്റ്റർ എന്ന് വിശേഷിപ്പിച്ച് വോഗ് മാസിക !

Malayalam Breaking News

തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ പട്ടികയിൽ മോഹൻലാൽ ഇല്ല ! മമ്മൂട്ടിയെ മാസ്റ്റർ എന്ന് വിശേഷിപ്പിച്ച് വോഗ് മാസിക !

തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ പട്ടികയിൽ മോഹൻലാൽ ഇല്ല ! മമ്മൂട്ടിയെ മാസ്റ്റർ എന്ന് വിശേഷിപ്പിച്ച് വോഗ് മാസിക !

വിവാദമാക്കാൻ സാധ്യമായേക്കാവുന്ന ഒരു കാര്യമാണ് വോഗ് മാസിക പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് . തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ പട്ടികയാണ് വോഗ് പ്രസിദ്ധീകരിച്ചത് . അതിൽ മമ്മൂട്ടിയും ശോഭനയുമൊക്കെ ഇടം പിടിച്ചിട്ടും മോഹൻലാൽ ഇല്ല. മമ്മൂട്ടിയെ കൂടാതെ രജനികാന്ത് . ചിരഞ്ജീവി , കമൽഹാസൻ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ താരങ്ങളും പട്ടികയിൽ ഉണ്ട് . പക്ഷെ മോഹൻലാലിനെ മാത്രമാണ് പട്ടികളിൽ നിന്നും ഒഴുവാക്കിയത്. മോഹൻലാലിൻറെ അസാന്നിധ്യം കൊണ്ടാണ് പട്ടിക ശ്രദ്ധേയമാകുന്നതും.

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഐക്കണ്‍സ് എന്ന തലക്കെട്ടിലാണ് വോഗിന്റെ ഇന്ത്യന്‍ പതിപ്പില്‍ തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.ദി മാസ്റ്റര്‍ എന്ന വിശേഷണമാണ് വോഗ് മമ്മൂട്ടിയ്ക്ക് നല്‍കിയിരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ കഥാപാത്രം മമ്മൂട്ടിയുടെ അഭിനയമികവിനെ പുകഴ്ത്തിപ്പറയുന്ന ഡയലോഗ് കൂടി മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് താഴെ നല്‍കിയ കുറിപ്പില്‍ ‘വോഗ് ഇന്ത്യ’ ചേര്‍ത്തിട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മമ്മൂട്ടിയുടെ സിനിമ ജീവിതം.

ബഹുമുഖ പ്രതിഭയാണ് ശോഭന എന്നാണ് മാഗസിനില്‍ പറയുന്നത്. കൂടാതെ വിജയശാന്തി, രമ്യ കൃഷ്ണ, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവരും പട്ടികയില്‍ ഇടം നേടി. കമല്‍ഹാസന് ലജന്‍ഡ് എന്നും രജനീകാന്തിന് ഒറിജിനല്‍ എന്നുമാണ് വിശേഷണം. എന്നാല്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് പട്ടികയില്‍ ഇടം നേടാനായില്ല. ഇത് മലയാള പ്രേക്ഷകരെ നിരാശയിലാക്കിയിട്ടുണ്ട്.

മമ്മൂട്ടി ഈ വര്ഷം അന്യഭാഷാ ചിത്രങ്ങളിലും സജീവമായിരുന്നു. പേരന്പ് യാത്ര തുടങ്ങിയ ചിത്രങ്ങൾ തമിഴിലും തെലുങ്കിലും ചെയ്തിരുന്നു. പേരൻപിന് ദേശിയ പുരസ്‌കാരം പോലും മലയാളികളും തമിഴ് പ്രേക്ഷകരും ഉറപ്പിച്ചതാണ് . പക്ഷെ ലഭച്ചില്ല . യാത്രയിലെ വേഷവും നിരൂപക പ്രശംസ നേടിയിരുന്നു.

മോഹൻലാലിനെ സംബന്ധിച്ച് മൂല്യമുള്ള അന്യഭാഷാ ചിത്രങ്ങൾ ലഭിച്ചതുമില്ല. കാപ്പാൻ എന്ന ചിത്രത്തിൽ പ്രദാനമന്ത്രിയായി അഭനയിച്ചെങ്കിലും മോഹൻലാലിനെ പോലൊരു സൂപ്പർ താരത്തിന് അഭിനയ സാധ്യത തീരെ ഇല്ലാത്തത് കഥാപാത്രമായിരുന്നു. മാത്രമല്ല ചത്രം അത്ര വിജയവും ആയില്ല.

ഈ വർഷത്തെ മാത്രം പ്രകടനങ്ങളെ വിലയിരുത്തിയാവണം വോഗ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയത് . കമൽ ഹസ്സനും രജനികാന്തും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന പ്രഖ്യാപനവും വന്നതോടെ വോഗ് നൽകിയ അംഗീകാരമാകാം ഇത് . ശോഭനയും രമ്യ കൃഷ്ണനുമൊക്കെ അർഹിക്കുന്ന അംഗീകാരങ്ങളാണ് സ്വന്തമാക്കിയതും .

പക്ഷെ മോഹൻലാലിനെ ഒഴുവാക്കിയത് ആരാധകരെയും മലയാളികളെയും ഒന്നടങ്കം നിരാശപ്പെടുത്തി . ഈ വര്ഷം മോഹൻലാലിനെ സംബന്ധിച്ച് അത്ര നല്ല വര്ഷമെന്നു പറയാൻ ലൂസിഫർ 200 കോടി നേടിയതാണ് . ഒടിയൻ വിമർശനങ്ങളും , രണ്ടാമൂഴത്തിന്റെ വിവാദങ്ങളും ആനക്കൊമ്പു കേസും എല്ലാവും ചേർന്ന് മോഹൻലാലിന് അത്ര നല്ല വർഷമല്ല എന്ന് തന്നെ പറയാം .

vogue magazine south indian super star list

More in Malayalam Breaking News

Trending

Recent

To Top