News
പ്രായമായി , ഇനി കോളജ് കുമാരനായി അഭിനയിക്കില്ല ! – മറ്റു ഹീറോകളെ കണ്ടു പഠിക്കണം , നാഗാർജ്ജുനയെ !
പ്രായമായി , ഇനി കോളജ് കുമാരനായി അഭിനയിക്കില്ല ! – മറ്റു ഹീറോകളെ കണ്ടു പഠിക്കണം , നാഗാർജ്ജുനയെ !
By
സിനിമയിൽ പൊതുവെയുള്ള പ്രവണതയാണ് നായകന്മാർ എത്ര പ്രായമായാലും യുവനടിമാർക്കൊപ്പം കോളജ് കുമാരനായി അഭിനയിക്കുന്നത്. എന്നാൽ തന്നെ അതിനു കിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് നടൻ നാഗാർജുന .
പ്രായമായതിനാല്‍ ഇനി ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പം പ്രണയരംഗങ്ങള്‍ അഭിനയിക്കാനിള്ള , പ്രായത്തിന് അനുസരിച്ചുള്ള ചിത്രങ്ങളെ ചെയ്യൂ എന്നാണ് നടന്‍ പറയുന്നത്. പുതിയ ചിത്രം മന്‍മധു 2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.
താന്‍ ഇപ്പോഴും യങ്ങാണെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കോളെജ് പയ്യനോ യുവാവോ ആയി പ്രണയിക്കാന്‍ താന്‍ ഇല്ലെന്നാണ് താരം പറയുന്നത്. 20- 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്തരം കഥാപാത്രങ്ങള്‍ എല്ലാം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ ഘട്ടത്തില്‍ ചില റോളുകള്‍ ചെയ്യാന്‍ സാധിക്കില്ല എന്ന് ഞാന്‍ മനസിലാക്കി. പ്രണയിക്കുന്ന കോളെജ് പയ്യനായോ യുവാവോ ആവാന്‍ എനിക്കാവില്ല. അതെല്ലാം 20-25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ചെയ്തതാണ്. പ്രായം കൂടുന്നതിന് അനുസരിച്ച് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ എണ്ണവും കുറയും. ഇപ്പോള്‍ ഒരു കാരക്റ്റര്‍ ആര്‍ട്ടിസ്റ്റായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാന താരം എന്ന നിലയില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പും കുറഞ്ഞുവരും.
നിങ്ങള്‍ കൂടുതല്‍ യങ്ങാവുകയാണ് എന്ന് ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാതെ മികച്ച തിരക്കഥ തെരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കുന്നത്.’ നാഗാര്‍ജ്ജുനയുടെ ഈ പ്രസ്താവന വൈറലായതോടെ മറ്റ് തെന്നിന്ത്യന്‍ ഹീറോകളെക്കുറിച്ചുള്ള ട്രോളുകളും വിമര്‍ശന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
nagarjuna about college boy characters