Malayalam
ആ ചുംബനരംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുമെന്ന് കരുതി ;നാഗാര്‍ജുന പറയുന്നു!
ആ ചുംബനരംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുമെന്ന് കരുതി ;നാഗാര്‍ജുന പറയുന്നു!
By
മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി 1980 ല്‍ ഏറ്റവും തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു. തെലുങ്കില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തുകയും വലിയ വിജയമായി തീരുകയും ചെയ്തു. 1990ല്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത് ഗീതാഞ്ജലിയായിരുന്നു. നാഗാര്‍ജുന അകിനേനി, ഗിരിജ ഷെട്ടാര്‍ എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തില്‍ മഴയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു ചുംബന രംഗമുണ്ടായിരുന്നു. സിനിമ സെന്‍സറിങ്ങിന് അയച്ചപ്പോള്‍ ആ രംഗം നീക്കം ചെയ്യപ്പെടുമോ എന്ന് ഭയന്നിരുന്നതായി നാഗാര്‍ജുന പറയുന്നു. തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം ഗീതാഞ്ജലിയുടെ ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിപ്പോയത്.
ഗീതാഞ്ജലിയുടെ പ്രത്യേക പ്രദര്‍ശനം ഞങ്ങള്‍ ഒരുക്കിയിരുന്നു. എന്റെ അച്ഛനും സിനിമ കാണാന്‍ വന്നിരുന്നു. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചുംബന രംഗത്തെക്കുറിച്ച് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു. ദൈര്‍ഘ്യമുള്ള മനോഹരമായ ചുംബനരംഗമാണത് എന്നൊക്കെ ഞാന്‍ പറഞ്ഞു. ഷോ കഴിഞ്ഞതിന് ശേഷം അച്ഛന്‍ പറഞ്ഞു. ഈ രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുകയില്ല. അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. അപ്പോഴാണ് എനിക്ക് ആശ്വാസമായത്- നാഗാര്‍ജുന പറഞ്ഞു.
Geethanjali Movie, Nagarjuna recalls, kissing scene, Maniratnam, Girija Shettar, censor board