Connect with us

മനുഷ്യരെ തിന്നുന്ന ജീവികളുടെ നടുവില്‍ നല്ല മനുഷ്യര്‍ ഇല്ലാത്ത ഈ ലോകത്താണല്ലോ എന്റെ മകള്‍ വളര്‍ന്നു വരുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് പേടി തോന്നുന്നു; ശക്തമായി പ്രതികരിച്ച് ആര്യ!

Actress

മനുഷ്യരെ തിന്നുന്ന ജീവികളുടെ നടുവില്‍ നല്ല മനുഷ്യര്‍ ഇല്ലാത്ത ഈ ലോകത്താണല്ലോ എന്റെ മകള്‍ വളര്‍ന്നു വരുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് പേടി തോന്നുന്നു; ശക്തമായി പ്രതികരിച്ച് ആര്യ!

മനുഷ്യരെ തിന്നുന്ന ജീവികളുടെ നടുവില്‍ നല്ല മനുഷ്യര്‍ ഇല്ലാത്ത ഈ ലോകത്താണല്ലോ എന്റെ മകള്‍ വളര്‍ന്നു വരുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് പേടി തോന്നുന്നു; ശക്തമായി പ്രതികരിച്ച് ആര്യ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയാണ് ആര്യ ബാബു. അവതാരികയും നദിയുമൊക്കെയി തിളങ്ങി നിൽക്കുകയാണ് തരാം . ഈ അടുത്ത് ബിഗ് ബോസിന്റെ ഒരു എപ്പിസോഡില്‍ ആര്യ എത്തിയിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെ സ്‌പെഷ്യല്‍ എപ്പിസോഡിലായിരുന്നു ആര്യ ഭാഗമായത്. ഇതേക്കുറിച്ച് വിശദമായി തന്നെ ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

തന്റെ കരിയറിലെ ഏറ്റവും അനുഗ്രഹീതമായ നിമിഷമായിരുന്നു അതെന്നായിരുന്നു ബിഗ് ബോസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ലെന്നും ആര്യ പറഞ്ഞിരുന്നു.ആര്യയുടെ പോസ്റ്റിനു താഴെ നടി പ്രിയാമണിയും കമന്റ് ചെയ്തിരുന്നു. മുംബൈ വരെ വന്നിട്ടും നീ എന്നെ വിളിച്ചില്ലല്ലോ എന്നായിരുന്നു പ്രിയമണി കുറിച്ചത്. എന്നാല്‍ താന്‍ ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് വന്നതെന്നും അതേദിവസം തന്നെ തിരിച്ചുള്ള യാത്ര ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നും ആര്യ മറുപടി പറഞ്ഞു. മാത്രമല്ല തനിക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും ചെയ്തിരുന്നു എന്നും മരുന്നിന്റെ സഹായത്തോടെയാണ് അന്ന് ഷോ അവതരിപ്പിച്ചതെന്നും ആര്യ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്ത ചില ചാനലിന്റെ സ്‌ക്രീന്‍ ഷോട്ടും ഇതിന് താഴെ വന്ന കമന്റും പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ച വാക്കുകളാണ് വൈറല്‍ ആവുന്നത്.

ഒരു മില്യണ്‍ തവണയോളം ആലോചിച്ചു, ഇത് നിങ്ങളുടെ മുന്നിലേക്ക് കൊണ്ടു വരണോ എന്നതിനെ കുറിച്ച്. എന്നാലും അത് ആരിലും ഒരു മാറ്റവുമുണ്ടാക്കാന്‍ പോകുന്നില്ല എന്ന് എനിക്ക് അറിയാം. പക്ഷേ എങ്കിലും എന്നെ വളര ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വളരെ കുറച്ച് പേര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഉള്ളിലുള്ളത് തുറന്ന് പറയുന്നത്. ഇന്ന് രാവിലെ ഞാന്‍ എണീറ്റ് ഫേസ്ബുക്ക് തുറന്നപ്പോള്‍ എന്റെ മുഖം വെച്ച് ‘ഈ മഞ്ഞപ്പത്രം’ ഇങ്ങനൊരു തലക്കെട്ടോടെ ഒരു വാര്‍ത്ത നല്‍കിയിരിക്കുന്നു. ഇത്തരത്തിലുള്ള വൃത്തികെട്ട സോഷ്യല്‍ മീഡിയ പേജുകള്‍ അവര്‍ക്ക് ജീവിച്ച് പോകാനായി പ്രസിദ്ധീകരിക്കുന്ന ക്രൂരതകളെ കുറിച്ച് നമുക്കറിയാം, അതുകൊണ്ട് അതിലേക്ക് ആഴത്തില്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പക്ഷേ അതിനു ചുവടെ വന്നിരിക്കുന്ന കമന്റുകളാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സ്ത്രീകളും പുരുഷന്മാരും അടക്കം കമന്റ് ബോക്‌സുകളിലുണ്ട്. ഞാന്‍ കണ്ട കമന്റുകളുടെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെക്കുന്നു. ആ പോസ്റ്റിന് താഴെയുള്ള ഓരോ കമന്റും അത്രമേല്‍ വൃത്തികെട്ടതാണ്. നമ്മളെന്തൊരു ലോകത്തിലാണ് ജീവിക്കുന്നത്. എങ്ങനെയുള്ള മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. മനുഷ്യരെ തിന്നുന്ന ജീവികളുടെ നടുവില്‍ നല്ല മനുഷ്യര്‍ ഇല്ലാത്ത ഈ ലോകത്താണല്ലോ എന്റെ മകള്‍ വളര്‍ന്നു വരുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് പേടി തോന്നുന്നു. ഇതൊക്കെയാണോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കേണ്ടുന്ന മാനുഷിക മൂല്യങ്ങള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ എന്തും പറയാം, ആരും ചോദ്യം ചെയ്യാന്‍ പോകുന്നില്ല എന്ന തോന്നലാകും അല്ലേ,

സോഷ്യല്‍ മീഡിയ എന്ന് പറയുന്നതാണ് ഏറ്റവും വിഷലിപ്തമായ പ്ലാറ്റ്‌ഫോം. സംസ്‌കാരമില്ലാത്തവരും അപരിഷ്‌കൃതരുമായ ആളുകള്‍ വലിയൊരു ശതമാനം ആളുകള്‍ തങ്ങളുടെ അതിക്രമങ്ങള്‍ പുറത്തെടുക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ആണ് എന്നതില്‍ സംശയമില്ല. കഴിഞ്ഞ 15 വര്‍ഷമോ അതില്‍ കൂടുതലോ ആയി ഞാന്‍ ഏഷ്യാനെറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഏഷ്യാനെറ്റിന്റെ ഷോകളുടെ അവതാരകയായാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്, ഞാന്‍ ഇപ്പോഴും അത് തുടരുന്നുണ്ട്. എനിക്ക് എന്റെ ജോലി ഇഷ്ടമാണ്, ഞാന്‍ ചെയ്യുന്ന കാര്യം എനിക്ക് ഇഷ്ടമാണ്,എന്ത് തന്നെ ആയാലും ഞാന്‍ ഇനിയും അത് ചെയ്യും. ആര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Continue Reading
You may also like...

More in Actress

Trending

Recent

To Top