News
ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ കാര്യമാണ്; പറയാനുള്ളത് പറയുക തന്നെ ചെയ്യും: അതിനുള്ള അവരുടെ പ്രതികരണം എന്നെ ബാധിക്കുന്നില്ല, അത് ശ്രദ്ധിക്കാന്‍ നേരവുമില്ല; വീണ്ടും നിഖില വിമല്‍!
ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ കാര്യമാണ്; പറയാനുള്ളത് പറയുക തന്നെ ചെയ്യും: അതിനുള്ള അവരുടെ പ്രതികരണം എന്നെ ബാധിക്കുന്നില്ല, അത് ശ്രദ്ധിക്കാന്‍ നേരവുമില്ല; വീണ്ടും നിഖില വിമല്‍!
സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് വളരെ വ്യക്തമായി നിലപാടെടുക്കുന്ന, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് നിഖില വിമൽ. പൊതുവെ സിനിമാ താരങ്ങളൊന്നും പ്രതികരിക്കാറില്ല. ഇമേജ് നഷ്ടപ്പെടുമെന്ന ഭയത്താൽ മുൻനിര താരങ്ങൾ ഒരു വിഷയത്തിലും ഇടപെടില്ല എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.
അതേസമയം, നിഖില അവിടെ വ്യത്യസ്തയാണ്. ജോ ആന്‍ഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ഗോവധവുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ പ്രതികരണങ്ങള്‍ വലിയ സൈബര്‍ ആക്രമണത്തിലേക്കാണ് വഴി തെളിച്ചത്. ‘കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്’ എന്ന അഭിപ്രായം വലിയ ചര്‍ച്ചകള്‍ക്കും നടിക്കു നേരെയുള്ള സൈബര്‍ ആക്രമണത്തിനും കാരണമായി.
പക്ഷെ, ഈ സംഭവത്തിനു ശേഷവും അഭിപ്രായങ്ങള്‍ എവിടെയും തുറന്നുപറയുമെന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കുകയാണ് നിഖില.ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് നിഖില വിമല്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.
‘ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ കാര്യമാണ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് എന്ന നിലയ്ക്ക് പറഞ്ഞതൊന്നുമല്ല. എന്നാല്‍, ഈ നാട്ടില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ കാര്യങ്ങളൊക്കെ അറിയാമല്ലോ. എനിക്ക് തോന്നിയ കാര്യം പറഞ്ഞതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് എന്നെ ബാധിക്കുന്നില്ല. അത് ശ്രദ്ധിക്കാന്‍ നേരവുമില്ല.
അഭിപ്രായം പറയണോ വേണ്ടയോ എന്നത് എന്നത് എന്റെ തീരുമാനമാണ്. ആ സമയത്ത് അത് പറയാന്‍ തോന്നി. എന്നുവെച്ച് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ല. സമൂഹമാധ്യമങ്ങളില്‍ ഇടപെടാറില്ല, താത്പര്യവുമില്ല. ആ അഭിമുഖത്തില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പശുവിനെ കഴിക്കുന്നവരോട് കഴിക്കരുതെന്നോ, കഴിയ്ക്കാത്തവരോട് കഴിയ്ക്കണമെന്നോ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ താത്പര്യത്തില്‍ ഇടപെടരുത്. അഭിമുഖത്തിലെ എന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായത് അനാവശ്യ വിവാദങ്ങളാണ്.
എന്റെ കുറേ അഭിമുഖം വരുന്നതോ, ആളുകള്‍ എന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോ വലിയ ഇഷ്ടമുള്ള കാര്യമല്ല. മുഖം എപ്പോഴും മീഡിയയില്‍ വരണമെന്നുമില്ല. സിനിമയെക്കുറിച്ച് സംസാരിക്കാന്‍ പോയി ഇരിക്കുമ്പോള്‍ അവര്‍ അതൊഴികെ ബാക്കി കാര്യങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട്. കുസൃതി ചോദ്യങ്ങളാണ് താത്പര്യമെങ്കില്‍ അത് ചോദിക്കാം. അത്തരം ഉള്ളടക്കമാകും അവര്‍ക്കാവശ്യം. എന്നാല്‍, എനിക്കിഷ്ടമുള്ള പോലെയേ ഞാന്‍ മറുപടി പറയൂ. അവര്‍ക്ക് മറുപടി കുസൃതിയായി കാണണമെങ്കില്‍ അങ്ങനെ കാണാം. സീരിയസായി കാണണമെങ്കില്‍ അങ്ങനെയുമാകാം.’ നിഖില വിമല്‍ പറയുന്നു.
ജോ ആന്‍ഡ് ജോ ആണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. അരുണ്‍ ഡി ജോസ് ആദ്യമായി സംവിധാനംചെയ്ത ‘ജോ ആന്‍ഡ് ജോ’യില്‍ നിഖില വിമല്‍ ആദ്യമായി ഒരു ടൈറ്റില്‍ കഥാപാത്രമായി എത്തിയ സിനിമ കൂടിയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ മാത്യു തോമസും നസ്ലെനുമാണ് ചിത്രത്തില്‍ നിഖിലക്കൊപ്പമുള്ള മറ്റു പ്രധാന താരങ്ങള്‍. ലോകം മുഴുവന്‍ വീട്ടകങ്ങളിലേക്ക് ചുരുങ്ങിയ കോവിഡ് കാലത്ത് ചേച്ചിയും അനിയനും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും തമ്മിലടിയുമെല്ലാം നിറഞ്ഞ ‘ജോ ആന്‍ഡ് ജോ’ മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
about nikhila vimal
