Connect with us

ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചന; കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്!പക്ഷേ അത് ദിലീപല്ല, കേരളം കുലുങ്ങി വിറയ്ക്കുന്നു നിർണ്ണായക വെളിപ്പെടുത്തൽ

News

ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചന; കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്!പക്ഷേ അത് ദിലീപല്ല, കേരളം കുലുങ്ങി വിറയ്ക്കുന്നു നിർണ്ണായക വെളിപ്പെടുത്തൽ

ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചന; കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്!പക്ഷേ അത് ദിലീപല്ല, കേരളം കുലുങ്ങി വിറയ്ക്കുന്നു നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുകയാണ്. മേയ് 31-ന് മുൻപ് അന്വേഷണം പൂര്‍ത്തീകരിക്കേണ്ടത് കൊണ്ടും ഉന്നത സമ്മര്‍ദവുമാണ് ഇത്തരമൊരു നീക്കത്തില്‍ നിന്ന് ക്രൈംബ്രഞ്ചിന് പിന്നോട്ട് പോവേണ്ടി വന്നത്. ഇതോടെ കാവ്യാ മാധവന്‍ സാക്ഷി സ്ഥാനത്ത് തന്നെ തുടരും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്ന് താന്‍ 100 ശതമാനവും വിശ്വസിക്കുന്നുവെന്ന് നിർമാതാവ് സജി നന്ത്യാട്ട്. കേസിലെ തുടര്‍ നടപടികളില്‍ കാവ്യാ മാധവന്‍ പ്രതിയാകില്ല എന്ന വാർത്ത വന്നതിനുപിന്നാലെയാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം

ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും അത് ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു

കാവ്യാ മാധവൻ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ഈ കേസിന്റെ നാൾവഴികൾ ശ്രദ്ധിക്കുന്നവർക്കറിയാം. കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്. പക്ഷേ അത് ദിലീപല്ല. നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ അതിനെ വ്യാഖ്യാനിക്കുമ്പോൾ ഇഷ്ടമുള്ള രീതിയിൽ മാറ്റുകയാണ്. മറ്റുചില ആളുകളുടെ കളി ഇവിടെ നടന്നിട്ടുണ്ട്. നന്നായി വിലയിരുത്തിയാൽ അത് മനസിലാവും. ദിലീപ് പ്രതിയാണെന്ന് ഒരു ശബ്ദസന്ദേശമോ മറ്റോ നമുക്കാർക്കും കാണാൻ പറ്റിയിട്ടില്ല.

ക്രൈം ബ്രാഞ്ച് വളരെ നല്ല അന്വേഷണ ഏജൻസിയാണ്. കാവ്യയെ പ്രതിയാക്കിയാൽ ഈ കേസ് മുഴുവൻ പോയി. കഴിഞ്ഞ 2017 മുതൽ ദിലീപാണ് പ്രതി എന്നുപറഞ്ഞിട്ട് അവസാനം കാവ്യ പ്രതിയായാൽ കേസിന്റെ മൊത്തത്തിലുള്ള മെറിറ്റ് നഷ്ടപ്പടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഒരു കേസിനെ അതിന്റെ അക്കാദമിക് സെൻസിലെടുക്കണം. പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ കേസ് ഒന്നും ചെയ്യാൻ സാധിക്കില്ല.

ദിലീപിനെ പ്രതിയാക്കാൻ ചിലർ ഗൂഢാലോചന നടത്തിയിട്ടുണ്ട്. അത് ആദ്യം മുതൽ ഞാൻ പറഞ്ഞുവരുന്ന കാര്യമാണ്. അതിനെ ശരിവെക്കുന്ന കാര്യങ്ങളാണ് ഇതുവരെ നമ്മൾ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഢാലോചന നടത്തിയതായി തെളിവില്ലാത്തതിനാലാണ് കാവ്യയെ പ്രതിപട്ടികയിൽ ചേർക്കാത്തത്. അതിനാൽ കാവ്യ സാക്ഷിയായി തന്നെ തുടരും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. അവരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തുടരന്വേഷണത്തിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്ത് മാത്രമാകും പ്രതിയാകുക. ശരത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ദിലീപിന്റെ ഫോണിലുണ്ടായിരുന്നു ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.

More in News

Trending

Recent

To Top