Connect with us

തീര്‍ച്ചയായും, മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്; രജിഷയുടെ വാക്കുകൾ വൈറലാകുന്നു!

News

തീര്‍ച്ചയായും, മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്; രജിഷയുടെ വാക്കുകൾ വൈറലാകുന്നു!

തീര്‍ച്ചയായും, മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്; രജിഷയുടെ വാക്കുകൾ വൈറലാകുന്നു!

ഒരുപിടി നല്ല സിനിമകളിലൂടെ യുവ നായികമാർക്കിടയിൽ തിളങ്ങിനിൽക്കുകയാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ, സിനിമാ പ്രൊമോഷനിടയിൽ രജിഷ മലയാള സിനിമയെ കുറിച്ച് പറയുന്ന വാക്കുകളാണ്
വൈറലാകുന്നത്. മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും, ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ട് ആഘോഷിക്കപ്പെടുകയാണെന്നും പറയുകയാണ് രജിഷ വിജയന്‍.

”തീര്‍ച്ചയായും, മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമാ മേഖലയില്‍ ഇതുവരെ ഒരു പ്രശ്‌നവും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ ഒരു പ്രശ്നവും നേരിടാത്ത സ്ത്രീകള്‍ ഈ മേഖലയിലുണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എനിക്ക് സംഭവിച്ചില്ല എന്നതിന്റെ അര്‍ത്ഥം വേറെ ആര്‍ക്കും ഇത് സംഭവിച്ചിട്ടില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പറ്റു.

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ പല മേഖലകളിലും ഉടനീളം നടക്കുന്നുണ്ട്. അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്‍.പിയും, വായനക്കാരും കാഴ്ചക്കാരും കിട്ടുന്നത് കൊണ്ട് അത് ആഘോഷിക്കപ്പെടും. അത് കൂടുതല്‍ വാചികമായി പ്രേക്ഷകരിലേക്ക് എത്തും,” രജിഷ വിജയന്‍ പറഞ്ഞു.

സിനിമാ മേഖലയിലേക്ക് വരാന്‍ ഭയപ്പെടേണ്ടതില്ലെന്നും, സിനിമയിലെ ഐ.സി.സി (ഇന്റേര്‍ണല്‍ കംപ്ലെയന്റ് കമ്മിറ്റി) ഫലപ്രദമാവാന്‍ സമയം നല്‍കണമെന്നും താരം പറയുന്നുണ്ട്.”സിനിമ മേഖലയില്‍ മുഴുവന്‍ പ്രശ്നമാണെന്ന് വിചാരിച്ച് ആ ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ പേടിയോ, ഭയമോ ആവശ്യമില്ല. അങ്ങനെയൊന്നും വേണ്ട. തീര്‍ച്ചയായും, ഇവിടെ നല്ല ആളുകളുും ചീത്ത ആളുകളും ഉണ്ട്. അത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടാവും. നമ്മള്‍ അതിന് വേണ്ടി പല പുതിയ സ്റ്റെപ്സും എടുക്കുന്നുണ്ട്. ഐ.സി.സി എന്നുള്ളത് എല്ലാ മേഖലകളിലും വരേണ്ടതാണ്.

ഈ ഒരു കമ്മിറ്റി സിനിമയില്‍ വന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. എന്നാല്‍ ഒരു കമ്മിറ്റി ഇന്ന് രൂപപ്പെട്ടാല്‍ നാളെ മുതല്‍ മാറ്റം വരും എന്നില്ല. അതിന് സമയം എടുക്കും. അതിന് നമുക്ക് പിന്തുണ നല്‍കാം, അതിന്റെ ഭാഗമാകാം. ശരിയായ ഫലം ലഭിക്കാന്‍ എല്ലാ ടീം അംഗങ്ങളും പ്രവര്‍ത്തിക്കണം എന്നുള്ളതാണ്. അതുകൊണ്ട് എത്ര എഫക്ടീവാണ് എന്നുള്ളത് ഇപ്പോള്‍ ചോദിക്കരുത്.

അത് കമ്മിറ്റിയില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തും. ഒന്നോ രണ്ടോ വര്‍ഷം സമയം നല്‍കി അതിന്റെ വളര്‍ച്ച എങ്ങനെയെന്ന് നമുക്ക് നോക്കാം. എന്നിട്ട് നമുക്ക് അതിന്റെ അവലോകനം നടത്താം. അതിന് ശേഷം എന്തൊക്കെ ശരിയാക്കാം എന്നുള്ളതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് അതിനെ മെച്ചപ്പെടുത്താം,” രജിഷ വിജയന്‍ കൂട്ടിച്ചേര്‍ത്തു.

about rejisha

More in News

Trending

Recent

To Top