Connect with us

കാവ്യയ്ക്ക് അതിബുദ്ധി,പോലീസ് ചോദിച്ച എല്ലാ ചോദ്യത്തിനും ഇതൊക്കയായിരുന്നു മറുപടി; പക്ഷെ എല്ലാം പൊളിഞ്ഞു വീഴും !

News

കാവ്യയ്ക്ക് അതിബുദ്ധി,പോലീസ് ചോദിച്ച എല്ലാ ചോദ്യത്തിനും ഇതൊക്കയായിരുന്നു മറുപടി; പക്ഷെ എല്ലാം പൊളിഞ്ഞു വീഴും !

കാവ്യയ്ക്ക് അതിബുദ്ധി,പോലീസ് ചോദിച്ച എല്ലാ ചോദ്യത്തിനും ഇതൊക്കയായിരുന്നു മറുപടി; പക്ഷെ എല്ലാം പൊളിഞ്ഞു വീഴും !

നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക കാറ്റത്തിലൂടെ കടന്നു പോവുകയാണ് . സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തി വരുന്ന തുടരന്വേഹ്നത്തിന്റെ അന്തിമ റിപ്പോർട്ട് ഈ മാസം 31 ന്അകം സമർപ്പിക്കാനാണ് കോടതി നിർദേശം . ഇനിയുള്ള ദിവസങ്ങൾ ദിലീപിനും അതുപോലെ അന്വേഷണ സംഘത്തിന് നിർണ്ണായകമാണ് .

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ പണവും പദവിയും ഉപയോഗിച്ച് പ്രതികൾ എത്രയൊക്കെ നല്ലവരാകാൻ ശ്രമിച്ചാലും അതൊരുനാൾ പൊളിഞ്ഞ് വീഴുമെന്ന് ആക്ടിവിസ്റ്റ് ധന്യ രാമൻ.
തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എത്രയൊക്കെ തെളിവ് നശിപ്പിച്ചാലും ഇവരെ പൂട്ടാനുള്ള ഒരു തെളിവെങ്കിലും അവശേഷിക്കുന്നുണ്ടാകമെന്നും ധന്യ പറഞ്ഞു. സീ ന്യൂസ് മലയാളം ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ധന്യയുടെ വാക്കുകൾ ഇങ്ങനെ -ദിലീപും കാവ്യയും ട്രയിന്ഡ് ആണ്. പോലീസ് ചോദിച്ച എല്ലാ ചോദ്യത്തിനും കാവ്യ അറിയില്ല ഇല്ല എന്നൊക്കെയായിരുന്നു മറുപടി നൽകിയത്. ദിലീപിന്റേയും ചോദ്യം ചെയ്യലിലെ സമീപനം അത്തരത്തിലുള്ളതായിരുന്നു. കാവ്യയൊക്കെ അതിബുദ്ധിമതിയാണെന്ന് വേണം മനസിലാക്കാൻ. എത്രയൊക്കെ തെളിവ് നശിപ്പിച്ചാലും ഇവരെ പൂട്ടാനുള്ള ഒരു തെളിവെങ്കിലും അവശേഷിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്

തെറ്റ് ചെയ്തിട്ടില്ലേങ്കിൽ അതിൽ നിന്നും ഊരി പോരാനുള്ള ശ്രമമാണ് ഏതൊരാളും നടത്തുക. നാണം കെട്ട് നിൽക്കുകയാണ് അവർ. എത്രയും വേഗം നിരപരാധിത്വം തെളിയിക്കുന്നതിന് പകരം ചോദ്യം ചെയ്യാൻ ഹാജരാകാതെ നുണ കണ്ടെത്താനൊക്കെ മാസങ്ങളെടുത്ത് നീട്ടിക്കൊണ്ട് പോകുകയാണ്. പ്രോസിക്യൂഷൻ അല്ല കേസ് നീട്ടി കൊണ്ടുപോകുന്നത്. പ്രതികളാണ്. കോടതിയുടെ പിന്തുണയും അവർക്ക് കിട്ടുന്നുണ്ട്.

പ്രതികൾ സ്വത്തും പദവിയും ഉപയോഗിച്ച് എത്ര നല്ലവനായി നിൽക്കാൻ ശ്രമിച്ചാലും അതൊക്കെ വീഴും.കാവ്യയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ട്. ഉപയോഗിച്ചോണ്ടിരുന്ന ഫോൺ അടക്കമാണ് ദിലീപ് നശിപ്പിച്ചത്. 1200 ഓളം ചാറ്റുകൾ നശിപ്പിച്ചിരിക്കുകയാണ്. ഫോണിൽ നിന്നും സാധാരണ ഗതിയിൽ അത്രയും ചാറ്റുകൾ നശിപ്പിക്കേണ്ട സാഹചര്യം ഇല്ലല്ലോ.

തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇനിയും തെളിവുകൾ ബാക്കിയുണ്ടാകും. അതെല്ലാം കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കുമെന്നാണ് കരുതുന്നത്എന്തുകൊണ്ടും പ്രോസിക്യൂഷനെ വിലക്കെടുക്കാത്ത കോടതിയാണ് ഇവിടെയുള്ളത്. പോലീസ് പണിയെടുത്തിട്ടും അത് പരിഗണിക്കാൻ കോടതി തയ്യാറാകുന്നില്ല. കോടതിയെ ഭയന്നിട്ടാണ് എല്ലാവരും മിണ്ടാതിരിക്കുന്നത്. കോടതി അലക്ഷ്യം ഉണ്ടാകുമോയെന്നതാണ് എല്ലാവരും ഭയക്കുന്നത്. ഇവിടെ നിയമസംവിധാനത്തിൽ നിന്നുള്ള പിന്തുണ പ്രതിക്ക് കിട്ടുന്നുണ്ട്.

അതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷനും പോലീസും ഇത്രയധികം ബുദ്ധിമുട്ടുന്നത്’, ധന്യ രാമൻ പറഞ്ഞു .അതേസമയം കേസിൽ തെളിവുകൾ സമർപ്പിച്ചും തെളിവുകൾ ഒന്നുമില്ലെന്നാണ് കോടതി പറയുന്നതെന്നും ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എന്താണ് ചെയ്യാൻ സാധിക്കുകയെന്നും ചർച്ചയിൽ പങ്കെടുത്ത അഡ്വ ടിബി മിനി ചോദിച്ചു. ടിബി മിനിയുടെ വാക്കുകളിലേക്ക്-‘കേസിൽ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫോണുകളുടെ സിഡിആർ, ഫോൺ വിവരങ്ങൾ , സിഡി എന്നിവയും ചില കാര്യങ്ങൾ രേഖമൂലവും കോടതിയിൽ എഴുതി കൊടുത്തിട്ടുണ്ട്. ഈ തെളിവുകൾ വെച്ച് കൊണ്ടും കോടതി പറയുകയാണ് തെളിവുകൾ ഒന്നുമില്ലെന്ന്. അപ്പോൾ പ്രോസിക്യൂഷന് എന്താണ് ചെയ്യാൻ സാധിക്കുക’.

കേസിലെ സാക്ഷിയായ വിപിൻ ലാലിന്റെ ബന്ധുവായ ഗിരീഷിനെ കാണുന്നതിന് വേണ്ടി ഗണേഷ് കുമാറിന്റെ പിഎ പോയിട്ടുണ്ട്. ഗിരീഷിനോട് പിഎ പറഞ്ഞത് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ വിപിൻ ലാലിന് ദിലീപ് വീട് വെച്ച് നൽകാം എന്നാണ്. ഈ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഗിരീഷിനെ കാണാൻ പോകുമ്പോൾ ഗണേഷ് കുമാറിന്റെ പിഎ ദിലീപിന്റെ ഡ്രൈവറായ അപ്പുണ്ണിയുടെ ഫോണിലേക്ക് അഞ്ച് പ്രവാശ്യവും തിരിച്ച് വരുമ്പോൾ മൂന്ന് തവണയും വിളിച്ചിട്ടുണ്ട്’.’അപ്പുണ്ണിയെ ഫോൺ വിളിച്ചിട്ടുണ്ടെങ്കിൽ ദിലീപിന്റെ ഡ്രൈവർ ആയത് കൊണ്ട് തന്നെ കേസിൽ വലിയ പ്രാധാന്യം ഉണ്ട്. ജയിലിൽ നിന്നും പൾസർ സുനി കത്ത് കൊടുത്തുവിട്ട വിഷ്ണുവിനെ കാണാൻ ആദ്യം പോയത് ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയാണ്.

പ്രതിയോ പ്രതിയുടെ ഏജന്റുമാരെ സാക്ഷികളെ സ്വാധീനിക്കരുതെന്ന് വ്യക്തമാക്കിയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് ക്രിമിനൽ കുറ്റമാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഈ കേസിൽ കുറ്റം ചുമത്തുകയോ അല്ലേങ്കിൽ മറ്റൊരു കേസ് എടുക്കുകയോ ചെയ്യണം”ഈ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകർ ഇടപെട്ട് തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അവർക്കെതിരെ പോലീസ് കേസെടുക്കണം. അപ്പോൾ മാത്രമേ കോടതി അത് പരിഗണിക്കുകയുള്ളൂ. അല്ലാതെ അത് പരിഗണിക്കേണ്ട കാര്യമില്ല. ഇനി ദിലീപ് ബോംബെയിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തിട്ടുണ്ടെങ്കിൽ അത് കേസുമായി ബന്ധപ്പെട്ടതാണോയെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ കാര്യമുള്ളൂ’, മിനി പറഞ്ഞു.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top