Connect with us

എന്റെ പൊന്നു അണ്ണാ, ഇനി ഞാന്‍ ആ കുടുംബത്തിന്റെ സ്വത്തുക്കളെക്കുറിച്ച് മാത്രം അറിഞ്ഞാല്‍ മതി; പൃഥ്വിരാജിന്റെ കൂടെയും ഇന്ദ്രജിത്തിന്റെയും കൂടെ അഭിനയിച്ച സുരാജ് പറഞ്ഞ രസകരമായ മറുപടി!

News

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. സുരാജ് അവതരിപ്പിച്ച് ഏറ്റവും പ്രീതി നേടിയ ഹാസ്യ കഥാപാത്രമാണ് ദശമൂലം ദാമു. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി നടത്തിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്ക് വൈറലാകുകയാണ്.

പൃഥ്വിരാജിന്റെ കൂടെയും ഇന്ദ്രജിത്തിന്റെയും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, രണ്ട് പേരുടെയും സിനിമയിലേക്കുള്ള ഓഫര്‍ ഒരേ സമയം വന്നാല്‍ ഏത് സെലക്ട് ചെയ്യും എന്ന ചോദ്യത്തിനാണ് സുരാജ് രസകരമായി മറുപടി നല്‍കിയത്. ”എന്റെ പൊന്നു അണ്ണാ, അനിയനും ചേട്ടനുമൊപ്പം ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍, ആ കുടുംബത്തില്‍ സ്വത്തുക്കള്‍ എങ്ങനെയാണ് എന്ന് മാത്രം അറിഞ്ഞാല്‍ മതി.

നമ്മളെ കാര്യം നമ്മള്‍ തീരുമാനിക്കും. ആ ഡേറ്റ് ഒക്കെ കൃത്യമായി നമ്മള്‍ തീരുമാനിക്കും. നമ്മള്‍ അത് ചെയ്യും,” സുരാജ് പറഞ്ഞു.അതിഥി രവി, സ്വാസിക, സുധീര്‍ കരമന, അജ്മല്‍ അമീര്‍, ബിനു അടിമാലി, എന്നിവരാണ് പത്താം വളവില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

പത്താം വളവ് സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൃഥ്വിരാജിനൊപ്പം സുരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ജന ഗണ മന റിലീസ് ചെയ്തത്.ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിക്കൊണ്ട് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണിയായിരുന്നു ജന ഗണ മന സംവിധാനം ചെയ്തത്.

about suraj

Continue Reading
You may also like...

More in News

Trending

Recent

To Top