Connect with us

വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് ഉണ്ടാക്കിവെച്ചിരിക്കുന്ന ആത്മബന്ധങ്ങളുടെ പരമ്പര ഉണ്ട് ഇവിടെ.. അത് പൊളിച്ചാൽ ഈ കേസിൽ സത്യം പുറത്തുവരും; പ്രകാശ് ബാരെ

News

വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് ഉണ്ടാക്കിവെച്ചിരിക്കുന്ന ആത്മബന്ധങ്ങളുടെ പരമ്പര ഉണ്ട് ഇവിടെ.. അത് പൊളിച്ചാൽ ഈ കേസിൽ സത്യം പുറത്തുവരും; പ്രകാശ് ബാരെ

വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് ഉണ്ടാക്കിവെച്ചിരിക്കുന്ന ആത്മബന്ധങ്ങളുടെ പരമ്പര ഉണ്ട് ഇവിടെ.. അത് പൊളിച്ചാൽ ഈ കേസിൽ സത്യം പുറത്തുവരും; പ്രകാശ് ബാരെ

നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി വിധി പറയും വരെ ജഡ്ജായി ഹണി എം വര്‍ഗീസിന് തുടരാമെന്ന് ഹൈക്കോടതി പുറത്തിറക്കിയ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവിൽ പറയുന്നുണ്ട്. കേസിലെ ജഡ്ജിയെ മാറ്റണമെന്ന നടിയുടെ പരാതിക്ക് മുന്‍പ് 2021ല്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ വനിതാ ജഡ്ജ് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഹണി എം വര്‍ഗീസിന് തുടരാനുള്ള അനുമതി കോടതി നല്‍കിയത്.

വിചാരണ കോടതി ജഡ്ജി സ്ത്രീ ആയത് കൊണ്ട് മാത്രം നടിയാക്രമിക്കപ്പെട്ട കേസിൽ ശരിയായൊരു സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സംവിധായകൻ പ്രകാശ് ബാരെ. ‘ ഈ കേസിനെ അട്ടിമറിക്കാന്‍ വേണ്ടി പ്രതികളും കൂട്ടരും തയ്യാറെടുത്ത് നില്‍ക്കുകയാണെന്ന് മനസിലാക്കി അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഈ കേസില്‍ നീതി കിട്ടില്ലെന്നും സത്യം പുറത്ത് വരില്ലെന്നും പ്രകാശ് ബാരെ പറഞ്ഞു. ഈ കേസിൽ ‘ആത്മബന്ധങ്ങളുടെ ഒരു പരമ്പര’ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നും പ്രകാശ് ബാരെ ആരോപിച്ചുഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്

‘ഇതൊരു യുദ്ധമാണ്. ശക്തമായ ഇടപെടലുകൾ ഉണ്ടായി ഈ കേസിൽ നീതി ലഭ്യമാക്കി തരുമെന്നൊക്കെ കരുതിയാൽ അത് ആന മണ്ടത്തരമായി പോകും. സിപിഎമ്മോ കോൺഗ്രസോ ഈ വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷികേണ്ടതില്ല. വരും വരായ്കളെ കുറിച്ച് സത്യത്തിനൊപ്പം നിന്ന് കൊണ്ടാണ് പിടി തോമസ് നടി ആക്രമിക്കപ്പെട്ട അന്ന് രാത്രി ഇറങ്ങി തിരിച്ചത്. അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഈ വിഷയത്തിൽ ഒരു നിലപാട് എടുക്കാതെ പ്രചരണം നടത്തുന്നതിന് പിന്നിലുള്ള ഇരട്ടത്താപ്പ് ജനത്തിന് മനസിലാകും’.

‘വളരെ കഷ്ടപ്പെട്ട് പ്രയത്നിച്ച് ഉണ്ടാക്കിവെച്ചിരിക്കുന്ന ആത്മബന്ധങ്ങളുടെ പരമ്പര ഉണ്ട് ഇവിടെ. അത് പൊളിച്ചാലേ ഈ കേസിൽ സത്യം പുറത്തുവരുമെന്നും നീതി ലഭിക്കുമെന്നും പ്രതീക്ഷിക്കാൻ സാധിക്കൂ. ആത്മ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു തവണ അത്തരം ബന്ധങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ ബന്ധങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും’.

‘വിചാരണ കോടതിയിൽ തന്നെ കേസ് മുന്നോട്ട് പോകണമെന്ന നിർബന്ധം സിസ്റ്റത്തിന് തന്നെ ഉണ്ടെന്ന് വേണം കണക്കാക്കാൻ. നീതി ലഭിക്കേണ്ട അതിജീവിത തന്നെ വിചാരണ കോടതിയിൽ വിശ്വാസമില്ലെന്ന് പറയുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർമാർ വരെ രാജിവെയ്ക്കുന്നു. വിചാരണ കോടതി ജഡ്ജ് സ്ത്രീ ആയത് കൊണ്ട് ജന്റർ പൊളിറ്റിക്സും പോളിസികളും ഉണ്ടാകണമെന്നില്ല. വിചാരണ കോടതി ജഡ്ജി സ്ത്രീ ആകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ഈ കേസിൽ ഒരു പാരയായി മാറിയിരിക്കുകയാണെന്നാണ് എന്റെ അഭിപ്രായം’.

‘ഒരു കാലം വരെ നമ്മുക്കൊന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ്. സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ തന്നെ ഇക്കാര്യത്തിൽ എത്രമാത്രം അവബോധവും വിദ്യാഭ്യാസവുമെല്ലാം നൽകേണ്ടതിന്റെ അനിവര്യതയെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ്. ഇവിടെ രാഷ്ട്രീയക്കാരുടെ കാര്യത്തിലും സിനിമ മേഖലയിലും എന്തിന് കോടതിയുടെ കാര്യത്തിലടക്കം ഈ വിഷയത്തിൽ കൃത്യമായ വിദ്യാഭ്യാസവും അവബോധവും നൽകേണ്ടതുണ്ട്’.

‘വിചാരണ കോടതി ജഡ്ജി സ്ത്രീ ആയത് കൊണ്ട് മാത്രം ശരിയായൊരു സമീപനം ഈ കേസിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന് പുറമേയാണ് ഈ കേസിൽ ഉണ്ടാക്കിയിരിക്കുന്ന ആത്മ ബന്ധങ്ങളുടെ പരമ്പര. ഈ കേസിനെ അട്ടിമറിക്കാന്‍ വേണ്ടി അവര്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്ന് മനസിലാക്കി അതിനെതിരെ നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ ഈ കേസില്‍ നീതി കിട്ടില്ല,സത്യം പുറത്ത് വരില്ല’

‘ഇതുവരെയുള്ള കേസിന്റെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാൽ ഈ കേസ് പൂട്ടിപോകും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പോലും ധാരണ. ഞങ്ങൾ അതിജീവിതക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച്, എന്നാൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ലെന്നതിനാൽ തെറ്റായ പക്ഷത്ത് ചേരണോ എന്ന നിലയിലാണ് പല പ്രമുഖരും ചിന്തിക്കുന്നത്’.

‘കേസിൽ പൾസർ സുനി മാത്രം മതി ഗൂഢാലോചന നടത്തിയവർ ഞങ്ങളുടെ ആളുകളാണ് വെറുതേ വിട്ടേക്കൂ , കിട്ടയ പ്രതിയെ വെച്ച് കേസ് തീർത്തേക്കൂ എന്ന നിലപാടായിരുന്നു ആദ്യം ഉണ്ടായിരുന്നതെന്ന് ഇന്നിപ്പോൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇത്രയും കാലം പക്ഷേ നമ്മൾ വിചാരിച്ചിരുന്നത് തെളിവുകളൊക്കെ ശേഖരിച്ച് കൃത്യമായ നിലയ്ക്കാണ് കേസന്വേഷണം മുന്നോട്ട് പോകുന്നതെന്നാണ്. നമ്മുടെ സിസ്റ്റമെന്ന കുറുന്തോട്ടിക്ക് ബാധിച്ചിരിക്കുന്ന വാദത്തിന്റെ പരിധി എത്രത്തോളമാണെന്ന് ഞെട്ടിപ്പിക്കുന്നതാണ്’.

‘ദൃശ്യങ്ങൾ ചോർന്നെന്ന റിപ്പോർട്ട് വന്നിട്ട് പോലും യാതൊരു നടപടിയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പ്രതിയൊക്കെ ആ വീഡിയോ കൊണ്ട് എന്താണ് ചെയ്തതെന്ന് നമ്മുക്കൊന്നും അറിയില്ല. പ്രതിയുടെ വാട്സ് ആപ്പിലേക്ക് കോടതി രേഖകൾ പോയത് പോലും തെറ്റല്ലെന്ന് സർട്ടിഫിക്കേറ്റ് നൽകുകയാണ്. ഇതിൽ കൂടുതൽ എന്ത് അഴിമതിയാണ് സിസ്റ്റൽ ഉണ്ടാകാനുള്ളത്?’

More in News

Trending

Recent

To Top