Connect with us

പത്തര മണിക്കൂറോളം ക്രൈംബ്രാഞ്ചിന് മുൻപിൽ, പോലീസ് അത് തിരിച്ചറിഞ്ഞു! അടുത്ത ഊഴം മാഡം, ഒളിച്ചിരിക്കുന്ന വമ്പൻ സ്രാവ് ഇതോ, ശരത് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്; കാര്യങ്ങൾ മാറിമറിഞ്ഞു

News

പത്തര മണിക്കൂറോളം ക്രൈംബ്രാഞ്ചിന് മുൻപിൽ, പോലീസ് അത് തിരിച്ചറിഞ്ഞു! അടുത്ത ഊഴം മാഡം, ഒളിച്ചിരിക്കുന്ന വമ്പൻ സ്രാവ് ഇതോ, ശരത് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്; കാര്യങ്ങൾ മാറിമറിഞ്ഞു

പത്തര മണിക്കൂറോളം ക്രൈംബ്രാഞ്ചിന് മുൻപിൽ, പോലീസ് അത് തിരിച്ചറിഞ്ഞു! അടുത്ത ഊഴം മാഡം, ഒളിച്ചിരിക്കുന്ന വമ്പൻ സ്രാവ് ഇതോ, ശരത് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്; കാര്യങ്ങൾ മാറിമറിഞ്ഞു

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷത്തിന്റെ ആദ്യ അറസ്റ്റായിരുന്നു ഇന്നലെ രാത്രി നടന്നത് കേസിലെ വിഐപി എന്ന് വിശേഷിക്കപ്പെട്ട ദിലീപിന്റെ സുഹൃത്തായ ശരത് ജി. നായറുടെ അറസ്റ്റും ജാമ്യവും എല്ലാം പെട്ടന്നായിരുന്നു. ശരത്തിനെ അറസ്റ്റ് ചെയ്തതോടെ ചാനലുകള്‍ ആഘോഷിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി അറസ്റ്റിലായി എന്ന തരത്തില്‍ വലിയ വാര്‍ത്തയാണ് വന്നത്. എന്നാല്‍ വാര്‍ത്ത ചൂടാറും മുമ്പേ അടുത്ത വാര്‍ത്തയും വന്നു. നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശരത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങളെ കണ്ടത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു

ഇനി മാഡത്തിന്റെ ഊഴമാണ്. ആരാണ് മാഡമെന്ന് പൊലീസിന് വ്യക്തമായി അറിയാം. പക്ഷേ ഇതുവരെ മാഡത്തെ കേസിൽ പ്രതി ചേർത്തില്ല. ഇനി മാഡത്തെ പ്രതിയാക്കിയാലും ശരത്തിന് സംഭവിച്ചത് പോലെ മാത്രമേ സംഭവിക്കാൻ ഇടയുള്ളൂ. അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിടും. ശരത്തിന് പൊലീസ് നൽകിയ ജാമ്യം നടിയെ ആക്രമിച്ച കേസിൽ ഒത്തു തീർപ്പുകൾ ഉണ്ടായോ എന്ന സംശയമാണ് ബലപ്പെടുത്തുന്നത്.

ശരത്തിനെതിരെ ഗൗരവമേറിയ കുറ്റാരോപണമാണ് പൊലീസ് നടത്തുന്നത്. എന്നാൽ വകുപ്പുകളിൽ അത് പ്രകടവുമല്ല. അതുകൊണ്ടാണ് ജാമ്യം നൽകുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിന് ശേഷം എന്തുണ്ടാകുമെന്നാണ് എല്ലാവരേയും ആകാംഷയിലാക്കുന്നത്. കേസിൽ കാവ്യയെ പ്രതിയാക്കിയാലും അറസ്റ്റു ചെയ്ത് ഉടൻ വിട്ടയയ്ക്കുമെന്നാണ് ശരത്തിന് നൽകിയ ആനുകൂല്യത്തോടെ പുറംലോകത്ത് മനസ്സിലാകുന്നത്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് ഉണ്ടായ മാറ്റത്തിന്റെ കൂടി പ്രതിഫലനമാണ് ഇതെന്ന വാദവും ശക്തമാണ്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് ശരത്താണ് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞു എന്നും ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ നിര്‍ണായകമായി ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വന്നിരുന്നു. കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തു എന്നാണ് ഇതില്‍ പറഞ്ഞിരുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദിലീപിനെതിരെ രംഗത്ത് വന്നതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്.

നേരത്തെ അന്വേഷണം തന്നിലേക്ക് നീങ്ങുന്നത് തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത് സൂര്യ ഹോട്ടല്‍സ് ഉടമയുമാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചു എന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നുമായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

അതോടൊപ്പം തന്നെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകളും പുറത്തുവന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശരത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങള്‍ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിലാണ് ദിലീപിന്റെ വീട്ടില്‍ എത്തിയ ‘വി ഐ പി’ എന്ന് ശരതിനെ വിശേഷിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലും ശരത് ദിലീപിനൊപ്പം കൂട്ട് പ്രതിയാണ്.

നേരത്തെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ശരത്തിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പം ഇരുത്തി ആണ് ശരത്തിനെ ചോദ്യം ചെയ്തിരുന്നത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണ് എന്നും ദൃശ്യങ്ങള്‍ കാണുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല എന്നുമാണ് ശരത്ത് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഗൂഢാലോചനയെ കുറിച്ച് തനിക്ക് അറിവില്ല എന്നും ശരത്ത് പറഞ്ഞു. ശരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി മൊബൈലും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളിൽ യാഥാർഥ്യമൊന്നുമില്ലെന്ന് നടൻ ദിലീപിന്റെ സുഹൃത്ത് കൂടിയായ ശരത് ജി.നായർ പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്. സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. എസ്‌പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്‌പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു ശരത്തിനെ വിട്ടയച്ചത് ദിലീപ് ക്യാമ്പിന് ആശ്വാസമാണ്. എന്നാൽ ഇനിയും കൂടുതൽ പ്രതികൾ കേസിലുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇത് ആശങ്കയുമാണ്.

More in News

Trending

Recent

To Top