Connect with us

ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല; സോഷ്യൽ മീഡിയയിലെ പരിഹാസത്തോട് പ്രതികരിച്ച് സുപ്രിയ മേനോൻ!

Social Media

ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല; സോഷ്യൽ മീഡിയയിലെ പരിഹാസത്തോട് പ്രതികരിച്ച് സുപ്രിയ മേനോൻ!

ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല; സോഷ്യൽ മീഡിയയിലെ പരിഹാസത്തോട് പ്രതികരിച്ച് സുപ്രിയ മേനോൻ!

സുപ്രിയ മേനോൻ ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയാണ് .സിനിമയുടെ പിന്നണിയിലെന്നപോലെ സോഷ്യൽ മീഡിയയിലും സജീവമാണ് നിർമ്മാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമ്മകളും സുപ്രിയ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. പിതാവിനെ ഓർമ്മിപ്പിക്കുന്ന ചിന്തകളും ചിത്രങ്ങളും കുറിപ്പുകളുമൊക്കെ സുപ്രിയ പങ്കുവച്ചിരുന്നു. എന്നാൽ ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ എത്തുകയും എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമിൽ തന്റെ അച്ഛനെക്കുറിച്ച് ഇപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛൻ കാണാൻ പോകുന്നില്ല എന്നുമൊക്കെയുള്ള പ്രതികരണങ്ങൾ എത്തി.

ഇപ്പോൾ ഇതിനു മറുപടി നൽകുകയാണ് സുപ്രിയ മേനോൻ.സന്തോഷകരമായ പോസ്റ്റുകൾ മാത്രം പങ്കുവയ്ക്കാൻ താൻ ഒരു യന്ത്രമല്ല എന്നും സന്തോഷവും സങ്കടവും ഒരുപോലെ നിലനിൽക്കുന്നയൊരാളാണ് താൻ എന്നും സുപ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെ മറുപടി നൽകി. നിങ്ങളിൽ ഇതുവരെ അത്തരം നഷ്ടം അനുഭവിച്ചിട്ടില്ലങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളെ ഇത്തരം പോസ്റ്റുകൾ അസ്വസ്ഥതപ്പെടുത്തുന്നു എങ്കിൽ മോശമായ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി എന്നും താരം കുറിച്ചു.

സുപ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ .
എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.

സുപ്രിയയുടെ പിതാവ് വിജയ് കുമാര്‍ ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസവും പിതാവിന്റെ ഓർമ്മകൾ പങ്കുവച്ച് താരം പോസ്റ്റ് ചെയ്തിരുന്നു. ആറ് മാസങ്ങൾ പിന്നിടുമ്പോഴും ആറ് ദിവസം പോലെയാണ് തോന്നുന്നത് എന്നും തനിക്കും അമ്മയ്ക്കും മാത്രമേ ആ ശൂന്യത മനസിലാകൂ എന്നും താരം പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് സുപ്രിയയുടെ പോസ്റ്റുകളെ പരിഹസിച്ചവർക്ക് മറുപടിയുമായി താരം എത്തിയത്.

about supriya menon

More in Social Media

Trending

Recent

To Top