TV Shows
അവള്‍ വളരെ നല്ലൊരു മനസ്സിന് ഉടമയാണ്; 26 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ പക്വത മാത്രമേ ഉളളൂ; ജാസ്മിനെ കുറിച്ച് ബിഗ് ബോസിനുള്ളിലെ ചർച്ചകൾ; ജാസ്മിനെ കുറിച്ച് റോബിൻ പറഞ്ഞത് കൊള്ളാമല്ലോ?!
അവള്‍ വളരെ നല്ലൊരു മനസ്സിന് ഉടമയാണ്; 26 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ പക്വത മാത്രമേ ഉളളൂ; ജാസ്മിനെ കുറിച്ച് ബിഗ് ബോസിനുള്ളിലെ ചർച്ചകൾ; ജാസ്മിനെ കുറിച്ച് റോബിൻ പറഞ്ഞത് കൊള്ളാമല്ലോ?!
ബിഗ് ബോസ് സീസണ്‍ 4 പാതിയോളം പിന്നിടുമ്പോൾ അങ്ങേയറ്റം സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പോയവാരം രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്നതോടെ മത്സരം പൊടിപൊടിക്കുകയാണ്.
പതിഞ്ഞ താളത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളെ ഒന്നു ചൂടു പിടിപ്പിക്കാന്‍ വേണ്ടി കൂടിയായിരിക്കണം റിയാസ് സലീമിനേയും വിനയ് മാധവിനേയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിനുളളിലേക്ക് കയറ്റിയത്.
വ്യക്തമായ സ്ട്രാറ്റജിയോടെ കളിക്കുന്ന പലരേയും നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പലപ്പോഴും വിനയ് മാധവ് പുറത്തെടുക്കുന്നത്. കോര്‍ട്ട് റൂമിലെ പ്രകടനം റിയാസിനേയും വിനയ് മാധവിനെയും പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. എങ്കിലും കോടതിക്ക് പുറത്ത് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടത് ശരിയായ കാര്യമായി പലരും കരുതുന്നില്ല. കോര്‍ട്ട് റൂമിലെ ഇരുവരുടെയും ജഡ്ജ്‌മെന്റില്‍ ഉള്ള പ്രശ്‌നങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഇവരോട് സംസാരിച്ചിരുന്നു.
അതേസമയം റോബിനോട് തന്റെ മനസ്സിലുള്ളത് തുറന്നു പറയുകയാണ് വിനയ്. ഗെയിം പ്ലാനുകളെക്കുറിച്ചും ഹൗസിനുള്ളിലെ മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചുമുള്ള തന്റെ അഭിപ്രായവും നിരീക്ഷണവും തുറന്നു പറയുകയാണ് വിനയ്. അതിനിടയില്‍ ജാസ്മിനെക്കുറിച്ച് വിനയ് പറഞ്ഞ വാചകങ്ങളാണ് ശ്രദ്ധേയം. ജാസ്മിന്‍ ഒരു പാവമാണെന്നാണ് വിനയ് പറയുന്നത്. അത് റോബിനും സമ്മതിക്കുന്നു. അവളെ തനിക്കും ഇഷ്ടമാണെന്ന് ഡോക്ടര്‍ പറയുന്നുണ്ട്.
‘അവള്‍ വളരെ നല്ലൊരു മനസ്സിന് ഉടമയാണ്. 26 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ പക്വത മാത്രമേ ഉളളൂ. പക്ഷെ, അമൃതായാലും അധികമായാല്‍ വിഷം എന്നു പറയുന്നതു പോലെ നല്ല മനസ്സുണ്ടെങ്കിലും നമ്മള്‍ ചെയ്യുന്ന പ്രവൃത്തി അതിനെ സാധൂകരിക്കുന്നില്ലെങ്കില്‍ കളി കൈയില്‍ നിന്നു പോകും.’ വിനയ് ജാസ്മിനെക്കുറിച്ച് പറയുന്നു.
‘വ്യക്തി എന്ന നിലയില്‍ വളരെ നല്ല ഒരു ഹൃദയത്തിനുടമയാണ് ജാസ്മിന്‍. അവള്‍ ഹൗസിനുള്ളില്‍ വന്ന് അഭിനയിക്കുന്നില്ല. അങ്ങനെ റിയലായി ജീവിക്കുന്നുണ്ടെങ്കിലും അവള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നില്ലെങ്കില്‍, ഇങ്ങനെ വെറുപ്പിച്ചുകൊണ്ടേ ഇരുന്നാല്‍ അതൊന്നും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. പക്ഷെ, നാളെയൊരു സഹായം വേണ്ടി വന്നാല്‍ ഓടിവരുന്ന കൂട്ടത്തില്‍ അവളുണ്ടായേക്കാം എന്നു തോന്നുന്നു.’ വിനയ് പറയുന്നു.
ഡോക്ടര്‍ റോബിന്റെ ശക്തനായ എതിരാളിയാണ് വിനയ്. കോടതി ടാസ്‌കില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞതിലൂടെ റോബിനും വിനയ്ക്കും കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചെന്നാണ് നിഗമനം.
തന്നെ ഇഷ്ടപ്പെടുന്ന ആളുകളെ നേടാന്‍ കുറച്ച് സമയമെടുക്കുമെന്ന് വിനയ് പറയുന്നു. ആളുകള്‍ തന്നെ സ്വീകരിക്കുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസവും. അതിനുള്ള കാരണവും വിനയ് റോബിനോട് വ്യക്തമാക്കുന്നു. ‘താന്‍ വളരെ ജെനുവിനായ ഒരാളാണ്. എന്നാല്‍ ഈ ഗെയിം കളിക്കാനാണ് ഇവിടെ വന്നതെന്ന് നല്ല ബോധ്യമുണ്ട്. ജയിക്കുമെന്നുള്ള വിശ്വാസവും തനിക്കുണ്ട്. അതിനോടൊപ്പം തന്നെ എന്നെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ എല്ലാവര്‍ക്കും സന്തോഷം കൊടുക്കണം എന്ന ആഗ്രഹവുമുണ്ട്. പക്ഷെ, എന്നെ ആരെങ്കിലും ചെറിയാന്‍ വന്നാല്‍ ചവിട്ടി കൂട്ടും.’ വിനയ് പറയുന്നു.
നെഗറ്റീവ് വൈബിലൂടെയാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെങ്കില്‍ അതേ രീതിയില്‍ തന്നെയാവും അതിനെ നേരിടുകയെന്നും വിനയ് വ്യക്തമാക്കി. എന്നാല്‍ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവും നില്‍ക്കുകയെന്നും ഇതേടൊപ്പം കൂട്ടിച്ചേര്‍ത്തു. താന്‍ ജനിച്ച് വളര്‍ന്ന സാഹചര്യവും തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതൊന്നും മറന്ന് പ്രവൃത്തിക്കില്ലെന്നും വിനയ് പറയുന്നു. തെറി വിളിക്കില്ലെങ്കിലും അതിന് മുകളില്‍ നില്‍ക്കുന്ന രീതിയിലാവും തന്റെ റിയാക്ഷനെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം വളരെ സമാധാനത്തോടെ കേട്ടിരിക്കുകയായിരുന്നു ഡോക്ടര്‍.
about bigg boss
