News
ഞാന്‍ തുന്നി കൊടുത്ത മഞ്ഞ ഷര്‍ട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാന്‍ ആശുപത്രിയില്‍ പോയത്; മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഷര്‍ട്ടിന്റെ കഥ പറഞ്ഞ് ഇന്ദ്രന്‍സ്!
ഞാന്‍ തുന്നി കൊടുത്ത മഞ്ഞ ഷര്‍ട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാന്‍ ആശുപത്രിയില്‍ പോയത്; മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഷര്‍ട്ടിന്റെ കഥ പറഞ്ഞ് ഇന്ദ്രന്‍സ്!
മലയാള സിനിമയിൽ രണ്ടുതലമുറകളിലായി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ഇന്ദ്രന്‍സ്. തയ്യല്‍ക്കാരനായി സിനിമയില്‍ എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി മാറുകയായിരുന്നു ഇന്ദ്രന്‍സ്. കോമഡി വേഷത്തിലൂടെയാണ് നടന് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം അദ്ദേഹം ഒതുങ്ങി പോയി. ഈ അടുത്ത കാലത്താണ് ഇന്ദ്രന്‍സ് എന്ന നടനെ മലയാള സിനിമ ശരിക്കും ഉപയോഗിക്കാന്‍ തുടങ്ങിയത്.
പ്രേക്ഷകരെ കോമഡിയിലൂടെ ചിരിപ്പിച്ച ഇന്ദ്രന്‍സ് അഞ്ചാംപാതിര, ഹോം പോലെയുള്ള ചിത്രങ്ങളിലൂടെ ഞെട്ടിക്കുകയായിരുന്നു. ഉടലാണ് ഇനി പുറത്ത് വരാനുളള ഇന്ദ്രന്‍സിന്റെ ചിത്രം. ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഉടലിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സഹപ്രവര്‍ത്തകരുമായി വളരെ നല്ല ബന്ധമാണ് ഇന്ദ്രന്‍സിനുള്ളത്. ഇപ്പോഴിതാ സുരേഷ് ഗോപിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് നടന്. ഉടലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഒരു തുന്നല്‍ക്കാരനും കിട്ടാത്ത ഭാഗ്യം സിനിമയില്‍ തനിക്ക് കിട്ടിയെന്നും നടന് കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയും പല അഭിമുഖങ്ങളിലും ഇന്ദ്രന്‍സുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നടന് തുന്നിയ ഷര്‍ട്ടിലാണ് സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ആ മഞ്ഞ ഷര്‍ട്ടിന് പിന്നിലെ കഥ വെളിപ്പെടുത്തി കൊണ്ടാണ് നടനുമായുളള ബന്ധത്തെ കുറിച്ച് പറഞ്ഞത്. ഇന്ദ്രന്‍സിന്റെ വാക്കുകള്‍ ഇങ്ങനെ…
‘ഒരു പടത്തിന് വേണ്ടി ഞാന്‍ തുന്നി കൊടുത്ത മഞ്ഞ ഷര്‍ട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാന്‍ ആശുപത്രിയില്‍ പോയത്. കുഞ്ഞിന് ആ ഷര്‍ട്ട് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴും ആ ഒരു ഇമോഷന് അദ്ദേഹത്തിനുണ്ട്. ഇന്ദ്രന്‍സ് ആ പഴയ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
“തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ച ഭാഗ്യത്തെ കുറിച്ചും ഇന്ദ്രന്‍സ് മനസിതുറക്കുന്നുണ്ട്. ഒരു തുന്നല്‍ക്കാരനും ലഭിക്കാത്ത ഒരുപാട് ഭാാഗ്യങ്ങള് സിനിമയില്‍ നിന്ന് ലഭിച്ചുവെന്നാണ് ഇന്ദ്രൻസ് പറയുന്നത്. അതിലൊന്നാണ് നടന് സുരേഷ് ഗോപിയുമായിട്ടുള്ള ബന്ധം. മറ്റൊന്ന് ഒരു തയ്യല്‍ക്കാരനായി വന്നത് കാരണം എല്ലാവരോടും അടുത്ത് ഇടപഴകാനും നല്ല കുറേ അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തുവെന്നും നടന് കൂട്ടിച്ചേര്‍ത്തു.
ഇന്ദ്രന്‍സിന് മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു ഹോം. അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്നാണ് സിനിമ കണ്ടതിന് ശേഷം ഏല്ലാവരും പറഞ്ഞത്. ഈ ചിത്രം ഇന്ദ്രന്‍സിനും ഏറെ പ്രിയപ്പെട്ടതാണ്. കാത്തിരുന്ന് ചെയ്ത ചിത്രമായിരുന്നു ഹോം എന്നാണ് നടന് പറയുന്നത്.
തനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേതെന്നും ഷൂട്ടിങ് തുടങ്ങി അവസാനിച്ചത് അറിഞ്ഞില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. കഥ കേട്ടപ്പോള്‍ തനിക്ക് കിട്ടിയ അതേ ഫീല്‍ തന്നെയാണ് സിനിമ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കും കിട്ടിയതെന്നും പ്രതികരണങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടുവെന്നും നടന് കൂട്ടിച്ചേര്‍ത്തു. അത്രയും മികച്ച രീതിയിലാണ് സംവിധായകന് ആ ചിത്രം എടുത്തിരിക്കുന്നതെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി.
സീരിയസ് റോളുകളില്‍ തിളങ്ങുമ്പോഴും ഹാസ്യവേഷങ്ങള്‍ ചെയ്യാനാണ് ഇന്ദ്രന്‍സിന് ഇഷ്ടം.കോമഡിയോടുള്ള താല്പര്യത്തെ കുറിച്ചും നടന് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കൊതിയാണെന്നാണ് നടന് പറയുന്നത്. ഏറ്റവും ഇഷ്ടവും ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ്. വരാനിരിയ്ക്കുന്ന രണ്ട് സിനിമകളില്‍ കോമഡി ചെയ്തിട്ടുണ്ടെന്നും നടന് പറഞ്ഞു. പഴയത് പോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വരുമായിരിക്കുമെന്നുള്ള പ്രതീക്ഷയും അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
about indrans
