Connect with us

ദിലീപ് ഭയപ്പെട്ടത് സംഭവിക്കുന്നു, ആ ഇരുണ്ട മുറിയിൽ നടക്കുന്നത്, കൗണ്ട് ഡൗൺ തുടങ്ങി, കുടഞ്ഞെടുക്കാൻ നിർണ്ണായക നീക്കം

News

ദിലീപ് ഭയപ്പെട്ടത് സംഭവിക്കുന്നു, ആ ഇരുണ്ട മുറിയിൽ നടക്കുന്നത്, കൗണ്ട് ഡൗൺ തുടങ്ങി, കുടഞ്ഞെടുക്കാൻ നിർണ്ണായക നീക്കം

ദിലീപ് ഭയപ്പെട്ടത് സംഭവിക്കുന്നു, ആ ഇരുണ്ട മുറിയിൽ നടക്കുന്നത്, കൗണ്ട് ഡൗൺ തുടങ്ങി, കുടഞ്ഞെടുക്കാൻ നിർണ്ണായക നീക്കം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ….നിര്‍ണായ നീക്കങ്ങളാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ഇത്തവണ നോട്ടീസ് നൽകി വിളിച്ച് വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരുങ്ങുന്നതെന്ന് മംഗളം ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു.

ഇത്തവണ സാക്ഷിയെന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ ലഭിച്ചേക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യൽ. സംവിധാകൻ ബാലചന്ദ്ര കുമാറിന്റെ സാന്നിധ്യത്തിൽ. കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. പുതിയതായി ലഭിച്ച ശബ്ദ രേഖകളുടേയും ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാകും കാവ്യയെ രണ്ടാം ഘട്ടത്തിൽ ചോദ്യം ചെയ്തേക്കുക.

കേസിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടി കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നു. ആലുവയിൽ ദിലീപിന്റെ വസതിയായ പദ്മസരോവരത്തിൽ വെച്ച് നാല് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്തത്.സാക്ഷിയെന്ന നിലയിലായിരുന്നു കാവ്യയ്ക്ക് നോട്ടീസ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യയുടെ ആവശ്യം പരിഗണിച്ച് വീട്ടിൽ വെച്ച് ചോദ്യം ചെയ്തത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയിൽ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. നേരത്തേ കേസിൽ കാവ്യയെ കുറിച്ച് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റേതായ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. കാവ്യയെ കുടുക്കാൻ വേണ്ടി നടത്തിയ ശ്രമത്തിൽ ദിലീപ് കുടുങ്ങി പോകുകയായിരുന്നുവെന്ന തരത്തിലുള്ളതായിരുന്നു ശബ്ദരേഖ. ‘ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് കേസ് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്’, എന്നാണ് ഓഡിയോയിൽ പറയുന്നത്.

മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാറും കാവ്യയ്ക്കെതിരെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ച് കൊണ്ടായിരുന്നു കാവ്യയുടെ മറുപടി. ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് യാതൊരു തരത്തിലുള്ള വ്യക്തി വിരോധവും ഇല്ലെന്നായിരുന്നു കാവ്യ അന്വേഷണ സംഘത്തിനോട് മറുപടി നൽകിയത്.

പല ചോദ്യങ്ങളോടും കാവ്യ മൗനം പാലിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ ദിലീപ്, പൾസർ സുനി എന്നിവരുടെ മൊഴിയുമായി കാവ്യയുടെ മൊഴി ഒത്തുനോക്കിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലാണ് നൽകിയതെന്നായിരുന്നു പൾസർ സുനി പോലീസിനോട് പറഞ്ഞത്.
എന്നാൽ തനിക്ക് പൾസർ സുനിയെ അറിയില്ലെന്നും ഇയാൾ കടയിലേക്ക് എത്തിയതായി തനിക്ക് അറിയില്ലെന്നുമായിരുന്നു കാവ്യ മൊഴി നൽകിയത്.

അതേസമയം കേസിൽ നടി മഞ്ജു വാര്യരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം വീണ്ടും മൊഴിയെടുക്കും. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിലേക്ക് എറിഞ്ഞെന്നായിരുന്നു സാക്ഷി മൊഴി. ഇക്കാര്യങ്ങൾ ഫോണിൽ കണ്ടപ്പോൾ തന്നെ ദേഷ്യത്തിൽ മഞ്ജു വാര്യർ വീടിന് അടുത്തുള്ള പുഴയിലേക്ക് ഫോൺ വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഫോണിൽ കണ്ട ദൃശ്യങ്ങൾ സ്ഥിരീകരിക്കാൻ സിനിമാ മേഖലയിലെ പലരേയും സമീപിച്ചെങ്കിലും അക്രമിക്കപ്പെട്ട നടിയാണ് മഞ്ജുവിനോട് സഹകരിച്ചതെന്നും സാക്ഷിമൊഴിയിൽ പറയുന്നുണ്ട്.

More in News

Trending

Recent

To Top