Connect with us

ദൃശ്യങ്ങൾ കാണണമെന്ന് പറഞ്ഞതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം! മാരക പ്ലാനിങ്, എല്ലാം ഒരു റിഹേസൽ ആയിരുന്നു ദിലീപ് അടിമുടി വീഴുന്നു

News

ദൃശ്യങ്ങൾ കാണണമെന്ന് പറഞ്ഞതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം! മാരക പ്ലാനിങ്, എല്ലാം ഒരു റിഹേസൽ ആയിരുന്നു ദിലീപ് അടിമുടി വീഴുന്നു

ദൃശ്യങ്ങൾ കാണണമെന്ന് പറഞ്ഞതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം! മാരക പ്ലാനിങ്, എല്ലാം ഒരു റിഹേസൽ ആയിരുന്നു ദിലീപ് അടിമുടി വീഴുന്നു

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പുനഃരാവിഷ്കരിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിരുന്നു. ദിലീപിനെ ഊരാക്കുടുക്കിലാക്കുന്ന നിർണ്ണായക തെളിവുകളാണ ഇത്

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചത് ഈ കേസിലെ ഗൂഢാലോചന ഏതെങ്കിലും രീതിയിൽ പൊളിഞ്ഞാൽ എട്ടാം പ്രതിയായ ദിലീപ് ശിക്ഷിക്കപ്പെട്ടേക്കും എന്ന സാഹചര്യത്തിലാണെന്നാണ് അഡ്വ അജകുമാർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ കുറ്റം നടപ്പാക്കുമ്പോൾ ഉണ്ടായിരുന്ന എന്തെങ്കിലും സംഭവത്തെ പൊളിക്കുന്ന കാര്യങ്ങൾ കണ്ടുപിടിക്കേണ്ടുന്നതിനുള്ള റിഹേഴ്സൽ ആയിരുന്നു ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചതെന്നും അജകുമാർ പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അജകുമാർ.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘ബാലചന്ദ്രകുമാർ പറഞ്ഞത് അനുസരിച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളിലെ ശബ്ദം എന്താണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ദൃശ്യങ്ങളിലെ ശബ്ദം എന്തെന്ന് തിരിച്ചറിയാൻ വേണ്ടിയാകും കോടതിയിലെ ദൃശ്യങ്ങൾ കാണണമെന്ന് പ്രതികൾ ശഠിച്ചിട്ടുണ്ടാകുക. അതിനകത്തെ ശബ്ദ ശകലങ്ങൾ വെച്ച് കൺസെന്റ് ഉണ്ടോയെന്ന് തെളിയിക്കുവാനുള്ള അപാരമായ ശ്രമവും പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായി’.

‘ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചത് ഈ കേസിലെ ഗൂഢാലോചന ഏതെങ്കിലും രീതിയിൽ പൊളിഞ്ഞാൽ എട്ടാം പ്രതി ശിക്ഷിക്കപ്പെട്ടേക്കും എന്ന സാഹചര്യത്തിലാണ്. അത്രയും വെല്ലുവിളി എടുക്കാൻ പ്രതിഭാഗം തയ്യാറാല്ല. അതുകൊണ്ട് തന്നെ ഈ കുറ്റം നടപ്പാക്കുമ്പോൾ ഉണ്ടായിരുന്ന എന്തെങ്കിലും സംഭവത്തെ പൊളിക്കുന്ന കാര്യങ്ങൾ കണ്ടുപിടിക്കേണ്ടുന്നതിനുള്ള റിഹേഴ്സൽ ആയിരുന്നു ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചതെന്ന് മനസിലാക്കാം’.

‘നടി ആക്രമിക്കപ്പെട്ട സംഭവം കൺസെന്റഡ് ആക്ട് ആണെന്ന് നിയമം കാണുന്നില്ല. 114 എ അനുസരിച്ച് ഇരയുടെ സമ്മതമില്ലാതെയാണ് ക്രൈം നടന്നതെന്ന് നിയമം പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളിൽ ഒരു ഫീബിൾ സൗണ്ട് ഉണ്ടെന്നത് പല ചർച്ചകളിലും ദിലീപ് വാദികൾ പറഞ്ഞാണ് നാം അറിയുന്നത്. പ്രതികൾ അങ്കമാലി കോടതിയിൽ പോയി 2015 ഡിസംബർ 18 നാണ് പ്രതിഭാഗം അഭിഭാഷകനായ രാമൻപിള്ളയുടെ അപേക്ഷ പ്രകരാം ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പോലും കേൾക്കാതെ ദൃശ്യങ്ങൾ കാണാൻ കോടതി അനുവദിച്ചത്’.

‘ബാലചന്ദ്രകുമാർ പറഞ്ഞത് അനുസരിച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളിലെ ശബ്ദം എന്താണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ദൃശ്യങ്ങളിലെ ശബ്ദം എന്തെന്ന് തിരിച്ചറിയാൻ വേണ്ടിയാകും കോടതിയിലെ ദൃശ്യങ്ങൾ കാണണമെന്ന് പ്രതികൾ ശഠിച്ചിട്ടുണ്ടാകുക. അതിനകത്തെ ശബ്ദ ശകലങ്ങൾ വെച്ച് കൺസെന്റ് ഉണ്ടോയെന്ന് തെളിയിക്കുവാനുള്ള അപാരമായ ശ്രമവും പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായി’.

‘കേസിൽ എവിടെയെങ്കിലും ഒരു പ്രതി കുറ്റസമ്മതം നടത്തിയാൽ അത് ദിലീപിനെ കൂടി ബാധിക്കുമെന്ന കാര്യം പ്രതിഭാഗം അഭിഭാഷകനായ രാമൻപിള്ളയ്ക്ക് അറിയാം. അപ്പോൾ കുറ്റസമ്മതം നടത്തുന്ന പ്രതിയും എട്ടാം പ്രതിയും ഒരേ വിചാരണയിൽ വരും. അങ്ങനെ വന്നാൽ അത് കേസിൽ ദിലീപിനെ വളരെ അധികം ബാധിക്കും. ഇക്കാര്യത്തിൽ പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ് എട്ടാം പ്രതിയായ ദിലീപിനെ മറ്റ് പ്രതികൾക്കൊപ്പം വിചാരണ ചെയ്യരുതെന്നും ദിലീപിൽ നിന്ന് പണം തട്ടാനുളള ശ്രമമാണ് നടന്നതെന്നും പ്രതിഭാഗം ഹർജി നൽകിയത്. എന്നാൽ ആ ഹർജി കോടതി തള്ളുകയായിരുന്നു. ആ ഹർജിയിൽ അപ്പീൽ പോകാതിരുന്നത് കൊണ്ടാണ് കൂട്ടുവിചാരണ നേരിടാൻ ദിലീപ് ബാധ്യസ്ഥനായത്’, അഡ്വ അജകുമാർ പറഞ്ഞു.

അതേസമയം അതിജീവിതയ്ക്ക് ഈ കേസിൽ ദിലീപ് ഉണ്ടോയെന്ന് അറിയില്ലെന്നും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതിന് മാസങ്ങൾക്ക് ശേഷമാണ് ഗൂഢാലോചന കേസിൽ ദിലീപ് അറസ്റ്റിലാകുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ പറഞ്ഞു. കേസിൽ ദിലീപ് നേരിട്ട് പങ്കെടുത്തുവെന്നല്ല മറിച്ച് ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് ആരോപണമെന്നും രാഹുൽ ആവർത്തിച്ചു.

‘ ദിലീപ് ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് പറയാൻ അതിജീവതയ്ക്കും കഴിയില്ല. അക്കാര്യം അതിജീവിതയ്ക്കും അറിയില്ല. അവിടെയാണ് ദിലീപിന്റെ വാദം പ്രധാന്യം ഏറുന്നത്. പൾസർ സുനിയും കൂട്ടാളികളും തെറ്റ് ചെയ്തു. പിന്നീട് രക്ഷപ്പെടാനോ കൂടുതൽ കാശ് കിട്ടാനോ ദിലീപിനെ കൂടി കേസിലേക്ക് വലിച്ചിഴച്ചു. അവിടെയല്ലേ ലോജിക്കൽ പോയിന്റ്. പൾസർ സുനി കേസിൽ ശിക്ഷിക്കപ്പെടേണ്ടത് അതിജീവിതയെ പോലെ തന്നെ ദിലീപിന്റേയും ആവശ്യമാണ്’, രാഹുൽ ഈശ്വർ പറഞ്ഞു. .

More in News

Trending

Recent

To Top