Connect with us

ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ “വെയിൽ”‘ ; മലയാളികളുടെ സ്വീകരണമുറിയിലേക്ക് !

News

ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ “വെയിൽ”‘ ; മലയാളികളുടെ സ്വീകരണമുറിയിലേക്ക് !

ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ “വെയിൽ”‘ ; മലയാളികളുടെ സ്വീകരണമുറിയിലേക്ക് !

ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ ” വെയിൽ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . ഷെയിന്‍ നിഗത്തിന്‍റെ സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥിന്‍റെ ജീവിതത്തിലൂടെ സിനിമ സഞ്ചരിക്കുന്നത്. അവന്‍റെ പ്രണയം, അമ്മ, സഹോദരന്‍, സുഹൃത്ത് എന്നിവരിലൂടെ അതിവൈകാരികതയിലൂന്നി സിനിമ സംവദിക്കുന്നു.

കഥാപാത്രങ്ങളുടെ പ്രകടനമാണ് സിനിമയുടെ കരുത്ത്. പ്രേക്ഷകനെ കഥാപാത്രങ്ങളിലേക്ക് ചേര്‍ത്ത് നിര്‍ത്തി അവരുടെ ഇമോഷന്‍സിനെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യിക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്.ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി മുന്നോട്ട് പോകുന്ന യാത്രയിൽ അവർ നേരിടേണ്ടി വരുന്ന യാഥാർഥ്യങ്ങളാണ് ‘വെയിൽ’. പ്രണയം, പ്രണയനൈരാശ്യം, സംഘട്ടനം, മാനസികസംഘർഷം അങ്ങിനെ എല്ലാം സിനിമയിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

“വെയിൽ ’ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മെയ് 15 ഞാറാഴ്ച വൈകുന്നേരം 4 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു . ഒരമ്മയുടെയും രണ്ടു ആൺമക്കളുടെയും ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയാണ് ‘വെയിലി’ന്റെ കഥ പുരോഗമിക്കുന്നത്.

about veyil

More in News

Trending

Uncategorized