Connect with us

12 വർഷത്തോളം മതപഠനം നടത്തിയ ശേഷം മതം ഉപേക്ഷിച്ച അസ്‌കർ അലിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം; ഇസ്ലാം തന്നെയാണ് ഫാസിസം; മതപഠനം വലിയ അപകടമാണെന്ന് അസ്കർ അലി!

News

12 വർഷത്തോളം മതപഠനം നടത്തിയ ശേഷം മതം ഉപേക്ഷിച്ച അസ്‌കർ അലിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം; ഇസ്ലാം തന്നെയാണ് ഫാസിസം; മതപഠനം വലിയ അപകടമാണെന്ന് അസ്കർ അലി!

12 വർഷത്തോളം മതപഠനം നടത്തിയ ശേഷം മതം ഉപേക്ഷിച്ച അസ്‌കർ അലിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം; ഇസ്ലാം തന്നെയാണ് ഫാസിസം; മതപഠനം വലിയ അപകടമാണെന്ന് അസ്കർ അലി!

ഇന്ന് സോഷ്യൽ മീഡിയൽ വൈറലാകുന്നത് അസ്‌കർ അലിയുടെ വാക്കുകളാണ്. ഇസ്ലാം മതം ഉപേക്ഷിച്ചതിന് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ അസ്കർ അലി മതപഠനത്തിൻ്റെ കൂടുതൽ ഭീകരതകൾ വെളിപ്പെടുത്തി രംഗത്തുവരികയാണ്. 12 വർഷത്തോളം മതപഠനം നടത്തിയ അസ്കർ അതിന് ശേഷമാണ് മതം വിട്ടത്. മതപഠനം നടത്തുന്ന സമയത്തുള്ള തൻ്റെ അനുഭവങ്ങളെക്കുറിച്ച്‌ ഒരു യുക്തിവാദ സംഘടനയിൽ സംസാരിക്കാൻ അസ്കർ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു.

ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കാനാണ് തന്നെ ചിലർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും ആക്രമിച്ചതെന്നുമാണ് അസ്കർ പൊലീസിൽ പരാതി നൽകിയത്. തൻ്റെ സമുദായത്തിൽ പെട്ട മലപ്പുറത്തുനിന്നുള്ള പത്തംഗ സംഘമാണ് ഇതിന് പിന്നിലെന്നും അസ്കർ പറഞ്ഞിരുന്നു.

മറ്റ് സമുദായങ്ങളെ വെറുക്കാനും,​ ഇന്ത്യൻ സൈന്യത്തിൽ ചേരാതിരിക്കാനും അവർ തങ്ങളെ പഠിപ്പിച്ചു. പട്ടാളത്തിൽ ചേർന്നാൽ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്ന ഭീകരരെ വധിക്കേണ്ടിവരും. അതായത് സ്വന്തം മതത്തിൽപ്പെട്ടവരെ കൊല്ലാൻ നിർബന്ധിതരാകും. അത് ഇസ്ലാം മത തത്വങ്ങൾക്ക് എതിരാണ്. മറ്റൊരു മുസ്ലീമിനെ കൊല്ലരുതെന്നാണ് നമ്മുടെ മതം പഠിപ്പിക്കുന്നത്. ഇത് ശരിക്കും അപകടകരമായ വിദ്യാഭ്യാസ രീതിയാണെന്ന് അസ്കർ പറയുന്നു. അത് മാത്രമല്ല, ഈ ആശയങ്ങൾ സമൂഹത്തിലെ മറ്റ് മുസ്ലീങ്ങളിലേക്ക് പ്രചരിപ്പിക്കാനും അവർ ആവശ്യപ്പെടുന്നു. ഇത് തീർത്തും അപകടം തന്നെയാണ്. ഒരു സംഘടനയെ നിരോധിക്കുന്നത് ഈ വിപത്തിനെ തടയാൻ സഹായിക്കില്ല. ഇസ്ലാം തന്നെയാണ് ഫാസിസം എന്നും അസ്കർ കൂട്ടിച്ചേർത്തു.

മലപ്പുറത്തെ ഒരു പ്രമുഖ മതപഠന സ്ഥാപനത്തിൽ നിന്നാണ് അസ്കർ മതപഠനം പൂർത്തിയാക്കിയത്. 12 വർഷത്തോളം അദ്ദേഹം ഇവിടെയുണ്ടായിരുന്നു. ഇവിടെ പഠിപ്പിച്ച കാര്യത്തെപ്പറ്രിയും തന്റെ അനുഭവങ്ങളെപ്പറ്റിയുമാണ് അസ്കർ സംസാരിച്ചത്. അതേസമയം ഏപ്രിൽ 30 ന് അസ്കറിനെ കാണ്മാനില്ല എന്ന് കാണിച്ച്‌ ഇദ്ദേഹത്തിൻ്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാത്രിയോടെ മലപ്പുറം പൊലീസ് അസ്കറിനെ മജിസ്ട്രേറ്റിൻ്റെ മുൻപിൽ ഹാജരാക്കി. മതം ഉപേക്ഷിച്ച്‌ ജീവിക്കുന്നതിന് കുടുംബം എതിരാണെന്നും തനിക്ക് കുടുംബത്തോടൊപ്പം പോകാൻ ആഗ്രഹമില്ലെന്നും വ്യക്തമാക്കിയതിനെത്തുടർന്ന് അസ്കർ അലിയുടെ ആഗ്രഹപ്രകാരം ജീവിക്കാൻ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.

about askar ali

More in News

Trending

Recent

To Top