Malayalam
“ശരീരം കാണിച്ചുള്ള വസ്ത്രം ധരിച്ചെത്തിയ നടി; അത് കണ്ട് ഇഷ്ടപ്പെടാതെ നടിയുടെ മാറിടം മറയ്ക്കാൻ ചെന്ന സഞ്ജയ് ദത്ത്; ഒരു സഹായം ചെയ്യാനും പറ്റില്ലാന്ന് വച്ചാൽ… ; സിനിമാലോകത്തിലെ വലിയ വഴക്കുകൾ!
“ശരീരം കാണിച്ചുള്ള വസ്ത്രം ധരിച്ചെത്തിയ നടി; അത് കണ്ട് ഇഷ്ടപ്പെടാതെ നടിയുടെ മാറിടം മറയ്ക്കാൻ ചെന്ന സഞ്ജയ് ദത്ത്; ഒരു സഹായം ചെയ്യാനും പറ്റില്ലാന്ന് വച്ചാൽ… ; സിനിമാലോകത്തിലെ വലിയ വഴക്കുകൾ!
സിനിമാലോകം സാധാരണക്കാർക്ക് ഇന്നും ഒരു വലിയ മായികലോകമാണ്. അതുകൊണ്ടാണ് സിനിമാ അഭിനേതാക്കളെ താരങ്ങൾ എന്ന പേരിൽ അഭിസംബോധന ചെയ്യപ്പെടുന്നതും. എന്നാൽ താരങ്ങൾ തമ്മിലുള്ള വഴക്കുകൾ അത്ര നിസാരമല്ല.
ചെറിയ കാര്യങ്ങൾക്ക് പോലും വലിയ വഴക്കിടുന്നവർ ഉണ്ട്. നിസാരമായ വഴക്കുകളിലൂടെ കരിയര്‍ പോലും വേണ്ടെന്ന് വെച്ചവരും ഈ കൂട്ടത്തിലുണ്ട്. നടന് സഞ്ജയ് ദത്തും നടി അമീഷ പട്ടേലും തമ്മിലുണ്ടായ ഒരു വഴക്കിനെ കുറിച്ചുള്ള കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇരുവരും തമ്മിലുള്ള വഴക്ക് അമീഷയുടെ സിനിമാ ജീവിതത്തെ തന്നെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. സഞ്ജയുടെ പല സിനിമകളില്‍ നിന്നും അമീഷയെ മാറ്റുകയും ചെയ്തു. 2012ല്‍ ഗോവയില്‍ ഡേവിഡ് ധവാന്റെ മൂത്ത മകന് രോഹിത് ധവാന്റെ സംഗീത് ചടങ്ങിനിടെ നടന്ന കാര്യങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്.
അന്ന് നടന്ന ചടങ്ങില്‍ സഞ്ജയ് ദത്തും ഭാര്യ മാന്യതയും നടി അമീഷ പട്ടേലും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ അമീഷ ധരിച്ച വസ്ത്രം വളരെ ചെറുതായി പോയി. ശരീരഭാഗങ്ങള്‍ വരെ പുറത്ത് കണ്ടതോടെ സഞ്ജുവിനത് ഇഷ്ടപ്പെട്ടില്ല. ഒരു ദുപ്പട്ട ഉപയോഗിച്ച് ആ ഭാഗങ്ങള്‍ മറയ്ക്കാന്‍ നടന് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജുവിന്റെ ആവശ്യത്തിന് നിഷേധാത്മകമായ രീതിയിലൂടെ മറുപടിയാണ് അമീഷ നല്‍കിയത്. ഇത് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് എത്തിച്ചു.
സ്ത്രീകള്‍ ശരീരഭാഗം കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇഷ്ടപ്പെടാത്ത വളരെ പരമ്പരാഗത വ്യക്തിയാണ് സഞ്ജു. അമീഷ എനിക്ക് സഹോദരിയെ പോലെയാണെന്നും അത്തരം വസ്ത്രങ്ങളൊന്നും ധരിക്കരുതെന്നും ഞാന്‍ വിനയത്തോടെയാണ് പറഞ്ഞത്. അമീഷയുടെ കൈയ്യിലുണ്ടായിരുന്ന ദുപ്പട്ട എടുത്ത് സഞ്ജു തന്നെ മാറിടങ്ങള്‍ മറച്ചു. അവിടെയൊരു പ്രശ്നം അമീഷയ്ക്കുണ്ടാവുമെന്ന് അദ്ദേഹം ചിന്തിച്ചില്ല.
എന്നാല്‍ നടിയതിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു. തന്നോട് ഇത്തരം കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ ആരാണെന്നും അവള് ഇഷ്ടമുള്ള വസ്ത്രം ധരിച്ചത് അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നുമൊക്കെ ആരോപിച്ച് അമീഷ ബഹളമുണ്ടാക്കി. പെട്ടെന്ന് കാര്യങ്ങളില്‍ ബോധ്യം വന്ന സഞ്ജയ് ഒരു അവിടെ നിന്നും നിശബ്ദനായി നടന്ന് പോയി. അടുത്ത ദിവസം അദ്ദേഹം മുംബൈയിലേക്ക് തിരിച്ച് പോവുകയും ചെയ്തു.
പലരും അമീഷയെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല നടി. ഇതിനെ തുടര്‍ന്ന് വലിയ പ്രത്യാഘാതങ്ങളാണ് നടിയ്ക്ക് നേരിടേണ്ടതായി വന്നത്. ഡേവിഡ് ധവാന്റെയും സംവിധായകന് പ്രിയദര്‍ശന്റെയും രണ്ട് സിനിമകളില്‍ നിന്നാണ് നടിയെ ഒഴിവാക്കിയത്. അമീഷയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സഞ്ജയ് ദത്ത് സമ്മതിക്കാത്തതാണ് ഇതിന് പിന്നിലെ കാരണമെന്ന് മാധ്യമങ്ങൾ പറയുന്നു.
പില്ക്കാലത്ത് അങ്ങനൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി നടി എത്തിയിരുന്നു. സഞ്ജു തന്നെ സംരക്ഷിക്കുന്ന ആളാണെന്നും അദ്ദേഹം ഒരിക്കലും മോശമായി പെരുമാറില്ലെന്നുമാണ് അമീഷ പറഞ്ഞത്. സത്യത്തില്‍ ആരെങ്കിലും എന്നെ തൊടാന്‍ ശ്രമിച്ചാല്‍ സഞ്ജു തന്നെ കൊല്ലും.
എന്നെ ഉപദ്രവിക്കാന്‍ ഒരു ഈച്ചയെപ്പോലും അവന് അനുവദിച്ചില്ല. മോശം പെരുമാറ്റം എന്ന ഈ വിലകുറഞ്ഞ കിംവദന്തികളെല്ലാം തീര്‍ത്തും അസംബന്ധവും അസൂയാലുക്കളായവര്‍ പ്രചരിപ്പിക്കുന്നതാണെന്നും അമീഷ പറഞ്ഞു.
about cinema
