വൻ വാണിജ്യവിജയം നേടിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച കന്നഡ സിനിമാ താരം മോഹന് ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചാണ് മരണം.
കന്നഡ സിനിമയിലെ ഏറ്റവും പ്രതിബദ്ധതയും പ്രതിഭാധനനുമായ നടൻമാരിൽ ഒരാളായിരുന്നു മോഹൻ ജുനേജ. കൗമാരപ്രായത്തിൽ തന്നെ തന്റെ അഭിനയം കണ്ട് ആവേശഭരിതനായ മോഹൻ വിനോദ വ്യവസായം തിരഞ്ഞെടുക്കുകയായിരുന്നു. കാമ്പസ് നാടകരംഗത്തോട് താൽപ്പര്യമുള്ള മോഹൻ നിരവധി നാടകങ്ങൾ ചെയ്തിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം.
കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. കരിയറിലാകെ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
രാജ്യത്താകെ തരംഗമായ കെജിഎഫിലെ വേഷം ശ്രദ്ധേയമായിരുന്നു. ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...