TV Shows
നിമിഷയ്ക്കെതിരെ കർശന നടപടിയുമായി ബിഗ് ബോസ്; നിയമ ലംഘനം വിനയായി?; നിമിഷ ബിഗ് ബോസ് സീസൺ ഫോറിൽ നിന്നും പുറത്തേക്ക് ?!
നിമിഷയ്ക്കെതിരെ കർശന നടപടിയുമായി ബിഗ് ബോസ്; നിയമ ലംഘനം വിനയായി?; നിമിഷ ബിഗ് ബോസ് സീസൺ ഫോറിൽ നിന്നും പുറത്തേക്ക് ?!
ബിഗ് ബോസ് സീസണ് 4 ആറാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യാസമായിട്ടാണ് ഇത്തവണ ഗെയുമുകള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് ഗെയിമിന്റെ പേരിലായിരുന്നു. എന്നാല്‍ ഇത്തവണ അത് പരിഹരിച്ചിരിക്കുകയാണ്. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കൊണ്ട് കളിക്കുന്ന ഗെയിമും ടാസ്ക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്.17 പേരുമായ ആരംഭിച്ച ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ 12 പേരാണുള്ളത്.
കഴിഞ്ഞ സീസണുകളിലൊന്നുമില്ല സീക്രട്ട് റൂം ഈ പ്രാവശ്യത്തെ ബിഗ് ബോസ് ഷോയിലുണ്ട്. മത്സരാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാളെ താല്‍ക്കാലികമായി ആ മുറിയിലേയ്ക്ക് കൊണ്ട് പോവും. അവർക്ക് അവിടെയിരുന്ന് മറ്റുള്ളവരുടെ നീക്കം രഹസ്യമായി കാണാം. രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ഇവരെ ഹൗസിലേയ്ക്ക് തിരികെ കയറ്റി വിടും. എന്നാല്‍ ആ റൂമിനെ കുറിച്ചോ അവിടെ കണ്ട കാര്യങ്ങളെ കുറിച്ചോ മത്സരാര്‍ത്ഥികളോട് പറയാന്‍ പാടില്ല. നിമിഷയായിരുന്നു സീക്രട്ട് റൂമില്‍ പോയത്. രണ്ട് ദിവസം അവിടെയിരുന്ന് ഗെയിം നിരീക്ഷിച്ചതിന് ശേഷം തിരികെ എത്തുകയായിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസിന്റെ നിയമം തെറ്റിച്ചിരിക്കുകയാണ് നിമിഷ. രഹസ്യ റൂമിന്റെ കാര്യം ഹൗസ് അംഗങ്ങളോട് പറയരുതെന്ന് ബിഗ് ബോസ് കര്‍ശന നിര്‍ദ്ദേം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചിരിക്കുകയാണ്. റോബിനുമായുള്ള വഴക്കിനിടെയാണ് രഹസ്യ മുറിയിലിരുന്ന് കണ്ട കാര്യം തുറന്നടിച്ചത്. ലക്ഷ്മി പ്രിയയെ ടാര്‍ഗറ്റ് ചെയ്യാന്‍ ഡോക്ടര്‍ റോബിന് ശ്രമിച്ചുവെന്നായിരുന്നു നിമിഷയുടെ വാദം. ഡെയ്സിയും റോബിനും തമ്മില്‍ സംസാരിക്കുന്നത് കണ്ടിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തി.
ഹൗസിലെ ഒരു ഗ്രൂപ്പിനെ തകര്‍ക്കാന്‍ നോമിനേഷനുവേണ്ടി താന്‍ ക്യാംപെയ്നിംഗ് നടത്തി എന്ന് വ്യാജ പ്രചരണം നടക്കുന്നുവെന്ന് റോബിന് ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ആയിരുന്നു പ്രശ്നം തുടങ്ങിയത്. എല്‍പി ടാര്‍ഗറ്റ് എന്ന പേരില്‍ തനിക്കെതിരെയാണ് നോമിനേഷന് ക്യാംപെയ്ന് നടന്നതെന്ന് ലക്ഷ്മിപ്രിയയും പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഈ ക്യാംപെയ്നിനു പിന്നില്‍ റോബിന് തന്നെയായിരുന്നുവെന്ന് തെളിയിക്കാനായി നിമിഷ സീക്രട്ട് റൂമില്‍ വച്ച് താന്‍ കണ്ട എപ്പിസോഡിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്മോക്കിംഗ് റൂമില്‍ വച്ച് എല്‍പി ടാര്‍ഗറ്റ് എന്ന് കഴിഞ്ഞ ദിവസം പുറത്തായ ഡെയ്സിയോട് റോബിന് സോഫയില്‍ എഴുതി കാട്ടുന്നത് താന്‍ എപ്പിസോഡില്‍ കണ്ടുവെന്ന് നിമിഷ പറഞ്ഞു. എപ്പിസോഡില്‍ കണ്ട ഒരു കാര്യം ഒരു മത്സരാര്‍ഥി ഇത്രയും പരസ്യമായി ഷോയില്‍ ഉന്നയിക്കുന്നത് ഇത് ആദ്യമായാണ്. പിന്നാലെ ഈ സംഘര്‍ഷം തല്‍ക്കാലത്തേക്ക് അവസാനിക്കുകയായിരുന്നു.
അതേസമയം ഈ വെളിപ്പെടുത്തല്‍ നിമിഷയ്ക്ക് തന്നെ ദോഷം ചെയ്യാനാണ് സാധ്യത. സീക്രട്ട് റൂമിലേയ്ക്ക് പോകുന്നതിന് മുന്‍പ് മോഹന്‍ലാലും അകത്ത് കണ്ട കാര്യങ്ങള്‍ മത്സരാര്‍ത്ഥികളോട് പറയരുതെന്ന് നിര്‍ദ്ദേശിച്ചിരിന്നു. തിരികെ പോകാന്‍ നേരം ബിഗ് ബോസും ഇതേകാര്യം ഓര്‍മിപ്പിച്ചിരുന്നു. ഈ നിയമമാണ് തെറ്റിച്ചിരിക്കുന്നത്.
നിയമം ലംഘിച്ചാല്‍ മത്സരാര്‍ത്ഥികളെ ഹൗസില്‍ നിന്ന് പുറത്താക്കാം. മുന്‍പും നിയമം തെറ്റിച്ചതിന്റെ പേരില്‍ രണ്ട് പേരെ ബിഗ് ബോസ് മലയാളം ഷോയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡില്‍ മാത്രമേ നിമിഷയ്ക്ക് ലഭിക്കുന്ന ശിഷയെ കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ. ചിലപ്പോള്‍ മുന്നറിയിപ്പകും നല്‍കുക. ഇത്തവണത്തെ എവിക്ഷന് നോമിനേഷനില്‍ നിമിഷയും ഇടംപിടിച്ചിട്ടുണ്ട്.
about bigg boss
