എന്തുകൊണ്ടാണ് ഇവര്‍ മൂന്ന് പേരും രാജിവച്ചതെന്ന് എനിക്ക് അറിയില്ല; ഐ.സിയില്‍ നിന്ന് ഞാൻ രാജിവെക്കില്ല; എനിക്ക് അതില്‍ ഒരു റിഗ്രറ്റും തോന്നുന്നില്ല; നിലപാടിൽ ഉറച്ച് രചന നാരായണന്‍കുട്ടി !
എന്തുകൊണ്ടാണ് ഇവര്‍ മൂന്ന് പേരും രാജിവച്ചതെന്ന് എനിക്ക് അറിയില്ല; ഐ.സിയില്‍ നിന്ന് ഞാൻ രാജിവെക്കില്ല; എനിക്ക് അതില്‍ ഒരു റിഗ്രറ്റും തോന്നുന്നില്ല; നിലപാടിൽ ഉറച്ച് രചന നാരായണന്‍കുട്ടി !
എന്തുകൊണ്ടാണ് ഇവര്‍ മൂന്ന് പേരും രാജിവച്ചതെന്ന് എനിക്ക് അറിയില്ല; ഐ.സിയില്‍ നിന്ന് ഞാൻ രാജിവെക്കില്ല; എനിക്ക് അതില്‍ ഒരു റിഗ്രറ്റും തോന്നുന്നില്ല; നിലപാടിൽ ഉറച്ച് രചന നാരായണന്‍കുട്ടി !
അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെക്കില്ലെന്ന് കമ്മിറ്റി അംഗം രചന നാരായണന് കുട്ടി. ഐ.സി.സി നിര്‍ദേശിച്ചത് തന്നെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നടപ്പാക്കിയത്.
ഐ.സി.സിയെ നോക്കുകുത്തി ആക്കിയിട്ടില്ല. മറ്റ് മൂന്ന് പേരും എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് തനിക്കറിയില്ലെന്നും രചന നാരായണ്‍ കുട്ടി ഒരു വാർത്താ മാധ്യമത്തോട് പ്രതികരിച്ചു.
രചന നാരായണന്‍കുട്ടി പറഞ്ഞ വാക്കുകൾ പൂർണ്ണമായി വായിക്കാം..
മാലാ പാര്‍വതി രാജിവെച്ചത് മാത്രമേ അറിയുകയുള്ളു. മറ്റ് രണ്ട് പേര് രാജിവെച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. ഞാന്‍ അമ്മയുടെ ഐ.സി.സിയില്‍ നിന്ന് രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. എക്സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്. ഐ.സി.സി എന്താണോ നിര്‍ദ്ദേശിച്ചത് അവിടെ അത് തന്നെയാണ് നടന്നിരിക്കുന്നത്.
ആ നിര്‍ദേശം എന്താണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. കാരണം അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്. ഐ.സി.സി എടുക്കുന്ന ഒരു തീരുമാനവും എനിക്ക് പുറത്തുവിടാന്‍ പറ്റില്ല. പക്ഷേ ഐ.സി.സി എന്താണോ നിര്‍ദേശിച്ചത് അത് തന്നെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ച് കൊണ്ട് ചെയ്തിട്ടുള്ളത്. ഐ.സി.സിയെ ഒരു നോക്കുകുത്തി ആക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇവര്‍ മൂന്ന് പേരും ഇങ്ങനെ ചെയ്തത് എന്നതില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡ് ആണ്.
പക്ഷേ അവര്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും. വ്യക്തികളാണല്ലോ. കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്.
എനിക്ക് പക്ഷേ അതില്‍ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭൂരിപക്ഷം ആളുകളും ഐ.സി.സിയെ സപ്പോര്‍ട്ട് ചെയ്തു. എനിക്ക് അതില്‍ ഒരു റിഗ്രറ്റും തോന്നുന്നില്ല. അതുകൊണ്ട് ഐ.സി.സിയില്‍ നിന്ന് ഞാന്‍ രാജിവെക്കില്ല. എന്ന ഉറച്ച നിലപാടിലാണ് രചന.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...