serial
ഈശ്വരാ അപ്പുക്കിളിയ്ക്ക് ആപത്തൊന്നും വരുത്തരുതേ…; പ്രാർത്ഥനയോടെ സാന്ത്വനം പ്രേക്ഷകർ ; ഇവരുടെ പ്രണയം ശിവാഞ്ജലിയെക്കാൾ ദൃഢം ; അപ്പുവിന് വാവയെ നഷ്ടപ്പെടുമോ? ; സാന്ത്വനത്തിൽ നിർണ്ണായക സംഭവങ്ങൾ!
ഈശ്വരാ അപ്പുക്കിളിയ്ക്ക് ആപത്തൊന്നും വരുത്തരുതേ…; പ്രാർത്ഥനയോടെ സാന്ത്വനം പ്രേക്ഷകർ ; ഇവരുടെ പ്രണയം ശിവാഞ്ജലിയെക്കാൾ ദൃഢം ; അപ്പുവിന് വാവയെ നഷ്ടപ്പെടുമോ? ; സാന്ത്വനത്തിൽ നിർണ്ണായക സംഭവങ്ങൾ!
സാന്ത്വനത്തിന്റെ പ്രേക്ഷകര്‍ ഇപ്പോള്‍ സങ്കടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്ന് ഏറെ വിഷമത്തോടെ അമരാവതിയിലെ വീട്ടില്‍നിന്നിറങ്ങിയ അപ്പു ബോധം കെട്ട് വീഴുന്ന കാഴ്ചയായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ പ്രമോയില്‍ കാണിച്ചത്. ഇത് സാന്ത്വനത്തിന്റെ ആരാധകരെ ഏറെ സങ്കടപ്പെടുത്തിയിരിക്കുകയാണ്.
ഇന്നത്തെ കഥയിലേക്ക് നോക്കിയാൽ… തന്റെ ഭര്‍ത്താവിനെയും കുടുംബത്തേയും രാജേശ്വരി അപ്പച്ചി തുടരെത്തുടരെ ദ്രോഹിക്കുന്നതിന്റെ കാരണമന്വേഷിക്കുകയാണ് അപ്പു. ദേവേട്ടത്തിയേയും ബാലേട്ടനേയും ഹരിയേയും ഒക്കെ അപമാനിക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തതിന്റെ വാശി തീര്‍ക്കാന്‍ ഹരിയെ ഗുണ്ടകളെ വിട്ടു തല്ലാന്‍ നോക്കിയോ എന്ന് അപ്പു രാജേശ്വരിയോട് മുഖത്തു നോക്കി ചോദിക്കുന്നു. എന്നാല്‍ തന്നോട് ചെയ്ത തെമ്മാടിത്തത്തിനുള്ള പണി ഹരിക്കും അവന്റെ സഹോദരന്മാര്ക്കും കൊടുത്തിരിക്കുമെന്ന് രാജേശ്വരി നിര്‍ബന്ധബുദ്ധിയോടെ പറയുന്നു. അതിന് എന്നെ ചോദ്യം ചെയ്യാന്‍ നീയോ നിന്റെ ഡാഡിയോ വളര്‍ന്നിട്ടില്ലെന്ന് രാജേശ്വരി മുഖത്തടിച്ച പോലെ സംസാരിക്കുകയാണ്.
ഡാഡി കൂടി അറിഞ്ഞിട്ടാണോ ഈ ചെയ്തതെല്ലാമെന്ന് അപ്പു ചോദിക്കുന്നു. എന്നാല്‍ താന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നായിരുന്നു തമ്പിയുടെ നിലപാട്. തമ്പിയുടെ ഈ പ്രതികരണം കേട്ട് രാജേശ്വരിയുടെ ദേഷ്യം കൂടിയതേ ഉള്ളൂ. നിനക്ക് നാണമുണ്ടോടോ എന്നായിരുന്നു രാജേശ്വരിയുടെ ചോദ്യം. മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയ മകളോട് നീ എന്തിന് പേടിച്ചു സംസാരിക്കുന്നുവെന്നായിരുന്നു അവരുടെ ചോദ്യം.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഞങ്ങളുടെ വീട്ടില്‍ ഡാഡിയും മമ്മിയുമായി പരിഹരിച്ചുകൊള്ളാമെന്നും അതിനിടയില്‍ വലിഞ്ഞു കയറി നിങ്ങള്‍ പ്രശ്നമുണ്ടാക്കേണ്ടെന്നും അപ്പു പറയുന്നു. എന്നാല്‍ അപ്പു തന്നെ നിങ്ങള്‍ എന്നു വിളിച്ചത് അപ്പച്ചിക്ക് ഇഷ്ടപ്പെട്ടില്ല, ഈ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ അവര്‍ അജ്ഞാപിച്ചു. പക്ഷെ, ഇതെന്റെ വീടാണെന്നും അപ്പച്ചിയാണ് ഇറങ്ങിപ്പോകേണ്ടതെന്നും അപ്പു തിരിച്ചടിച്ചു. ഇതുകേട്ട് കോപിഷ്ഠയായ അപ്പച്ചി അപ്പുവിനെ തല്ലാനോങ്ങുന്നു. എന്നാല്‍ തമ്പി അപ്പച്ചിയുടെ കൈ തടയുകയാണ്. എന്റൈ കൈ തടുക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്ന മട്ടിലായിരുന്നു പിന്നീട് അപ്പച്ചിയുടെ സംസാരം.
കുറേയേറെ തര്‍ക്കങ്ങളും വാഗ്വാദങ്ങളും പിന്നെയും അവിടെ നടക്കുന്നു. ഒടുവില്‍ മനസ്സു തളര്‍ന്ന് അപ്പു ഡാഡിയോടും മമ്മിയോടും യാത്ര പറയുന്നു. ഈ ദുഷ്ടയായ സ്ത്രീയെ വീട്ടില്‍ താമസിപ്പിക്കാനാണ് തീരുമാനമെങ്കില്‍ താന്‍ ഈ വീടിന്റെ പടി ചവിട്ടില്ലെന്നും തന്റെ കുഞ്ഞിന്റെ മുഖം പോലും ഡാഡിയേയും മമ്മിയേയും കാണിക്കില്ല എന്നും അപ്പു ശപഥം ചെയ്താണ് അമരാവതിയില്‍ നിന്നും അപ്പു സങ്കടത്തോടെ ഇറങ്ങുന്നത്.
ഇതിനിടെ വിവരമറിഞ്ഞ് ബാലേട്ടനും ഹരിയും അമരാവതിയിലെത്തുന്നു. ഹരിയെക്കണ്ട് സങ്കടത്തോടെ ഓടിയെത്തിയ അപ്പു പക്ഷെ, അവരുടെ മുന്നിലേക്ക് ബോധം കെട്ട് വീഴുകയായിരുന്നു.
സാന്ത്വനത്തിന്റെ പുതിയ പ്രമോ കണ്ട് ആരാധകര്‍ ഏറെ സങ്കടത്തിലാണ്. അപ്പുവിന് ഒന്നും സംഭവിക്കാതിരുന്നാല്‍ മതിയെന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന. കമന്റ് ബോക്സിലും ഈ പ്രാര്ത്ഥ നിറഞ്ഞു കാണാം.
ഹരിയെ കണ്ടപാടെ അപ്പു , ഹരി എന്ന് വിളിച്ചുകൊണ്ട് ഓടുന്ന സീൻ ആണ് എല്ലാ പ്രേക്ഷകരെയും നൊമ്പരപ്പെടുത്തിയത്. ഏതായാലും അപ്പുവിന്റെ കുഞ്ഞിന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ.. ആ ഒരു കുടുംബത്തിന് അത്രമാത്രം സന്തോഷമാണ് അപ്പിവിന്റെ കുഞ്ഞാവ.. അങ്ങനെ കുറെയേറെ കമെന്റുണ്ട്..
about santhwanam
