Connect with us

‘എങ്ങനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നത്’ ?: ചോദ്യത്തിന് മറുപടിയുമായി സോനുസൂദ്‌

News

‘എങ്ങനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നത്’ ?: ചോദ്യത്തിന് മറുപടിയുമായി സോനുസൂദ്‌

‘എങ്ങനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നത്’ ?: ചോദ്യത്തിന് മറുപടിയുമായി സോനുസൂദ്‌

കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച താരമാണ് സോനു സൂ​ദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ രം​ഗത്തെത്തിയിരുന്നു. കൊവിഡ് രണ്ടാം തരം​ഗത്തിലും പൊതുപ്രവർത്തനങ്ങളിൽ സജീവമായി തന്നെ നിൽക്കുകയാണ് താരം. ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് സോനു നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

എങ്ങിനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നതെന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് മറുപടിയായി, താന്‍ ഒരിക്കലും അറിയാത്തവരെ സഹായിക്കണോ എന്ന് രണ്ടാമത് ചിന്തിക്കാറില്ല. എത്രയും വേഗം തന്നെ വേണ്ടത് ചെയ്യുമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

‘എന്നോട് ഒരാള്‍ ചോദിച്ചു എങ്ങിനെയാണ് ഓക്‌സിജന്‍ എല്ലാം പെട്ടന്ന് തന്നെ എത്തിക്കുന്നതെന്ന്. എനിക്ക് അറിയാത്ത ഒരാളെ വിളിക്കുന്നതിനോ, സഹായിക്കുന്നതിനോ രണ്ടാമത് ചിന്തിക്കാറില്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്’,സോനു ട്വീറ്ററില്‍ വ്യക്തമാക്കി.

More in News

Trending

Recent

To Top