Actress
19വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞിട്ട് രണ്ട് മാസം, നടി ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു
19വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞിട്ട് രണ്ട് മാസം, നടി ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു

പ്രശസ്ത ടെലിവിഷൻ നടിയും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് പീയുഷ് പൂരേ അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. 19വർഷത്തെ ദാമ്പത്യത്തിനൊനുടുവിൽ ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് ഇരുവരും വേർപിരിഞ്ഞത്. 2003-ലായിരുന്നു ഇവരുടെ വിവാഹം.
ദമ്പതികൾക്ക് 2005ൽ അഷിയെന്നൊരു മകളും ജനിച്ചു. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു 19വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഇവർ വിരാമമിട്ടത്. ഇരുവരും വേർപിരിയലിന് ശേഷം സംസാരിക്കുന്ന അവസ്ഥയിലായിരുന്നില്ലെന്നും എന്നാൽ അവർ കടുത്ത വിഷമത്തിലാണെന്നുമായിരുന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നത്.
ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഷണലായി ജോലി ചെയ്യുന്ന ആളായിരുന്നു പീയുഷ്. കസൗതി സിന്ദഗി കേ, കസ്തൂരി, ചിദിയാ ഘർ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ടെലിവിഷൻ ഷോകളിൽ ശുഭാംഗി അത്രേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സി കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു ശുഭാംഗിയുടെ അഭിനയ അരങ്ങേറ്റം. നിലവിൽ, ഭാബിജി ഘർ പർ ഹേ എന്ന ഹാസ്യ പരമ്പരയിൽ അംഗൂരി ഭാഭിയായി അഭിനയിക്കുന്നു.
സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ജനശ്രദ്ധ നേടിയ നടി നയന ജോസൽ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. നാളുകളായി പ്രണയത്തിലായിരുന്നു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ഗായകിയും ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയുമായ മനീഷ. ഷോയ്ക്ക് ശേഷവും നിരവധി ടിവി പരിപാടികളിലും...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...