“മുപ്പത്തിമൂന്നുകാരനായ അർജുൻ കപൂറിനെ നാല്പത്തഞ്ചു വയസുള്ള മലൈക അറോറ വിവാഹം കഴിക്കുമോ ” – മലൈക മറുപടി പറയുന്നു
മുപ്പത്തിമൂന്നു വയസുകാരനായ അർജുൻ കപൂറും നാല്പത്തഞ്ചുകാരിയായ മലൈക അറോറയും തമ്മിലുള്ള വിവാഹമാണ് ബോളിവുഡിലെ ച്ചുടാൻ വിഷയം. ഇരുവരും തമ്മിലുള്ള ഡേറ്റിംഗ് ചിത്രങ്ങൾ പുറത്തു വന്നതോടെ പ്രണയം സ്ഥിരീകരിക്കുകയായിരുന്നു മാധ്യമങ്ങൾ. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലൈക അറോറ .
”ഞാന്‍ ഒരിക്കലും വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാറാണ് പതിവ്. പക്ഷേ എന്റെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങള്‍ എല്ലാവരും അറിയാറുമുണ്ട്. ഞാന്‍ അക്കാര്യങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ല. ഞാന്‍ ഇപ്പോള്‍ എന്റെ ജീവിതം അതിന്റെ മനോഹാരിതയോടെ ആസ്വദിക്കുകയാണ് ചെയ്യുന്നത്”- മലൈക വ്യക്തമാക്കുന്നു.
എന്നാല്‍ വിവാഹക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയാണ് ഇതില്‍ മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ആദ്യ ഭര്‍ത്താവായ അര്‍ബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. മുന്‍പ് അര്ജുന് കപൂര്‍ തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു മലൈക പറഞ്ഞിരുന്നത്.
malaika arora about marriage gossip with arjun kapoor
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...