Connect with us

” എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്, പക്ഷെ ” – മനസ് തുറന്നു അരിസ്റ്റോ സുരേഷ്

Malayalam Breaking News

” എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്, പക്ഷെ ” – മനസ് തുറന്നു അരിസ്റ്റോ സുരേഷ്

” എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്, പക്ഷെ ” – മനസ് തുറന്നു അരിസ്റ്റോ സുരേഷ്

” എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്, പക്ഷെ ” – മനസ് തുറന്നു അരിസ്റ്റോ സുരേഷ്

മുത്തേ പൊന്നെ എന്ന ഗാനത്തിലൂടെയാണ് അരിസ്റ്റോ സുരേഷ് ജനഹൃദയം കീഴടക്കിയത്. ചില സിനിമകളിൽ മുഖം കാണിച്ചെങ്കിലും ബിഗ് ബോസ് ആണ് അരിസ്റ്റോ സുരേഷിനെ പ്രിയങ്കരനാക്കിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അവസരം ലഭിച്ചു അരിസ്റ്റോ സുരേഷിന്. തന്റെ ജീവിതയാത്രയെ പറ്റിയും പ്രണയത്തെപ്പറ്റിയും മനസ് തുറക്കുകയാണ് അരിസ്റ്റോ സുരേഷ് .

ടി.കെ രാജിവ് കുമാറിന്റെ കോളാമ്പിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അരിസ്റ്റോ സുരേഷാണ്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക . സ്വന്തമായി സിനിമ എഴുതി സംവിധാനം ചെയ്യുക എന്നതാണ് സുരേഷിന്റെ സ്വപ്നം. ഇപ്പോള്‍ അതിന്റെ കൂടെ തിരക്കിലാണ് സുരേഷ്.

ബിഗ് ബോസ് ജീവിതത്തെ പറ്റി അരിസ്റ്റോ സുരേഷ് പറയുന്നതിങ്ങനെ ; എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഏടാണ് ബിഗ് ബോസ്. ബിഗ് ബോസ് എന്താണെന്നു പോലും അറിയാതെയാണ് ഞാന്‍ അങ്ങോട്ട് പോയത്. അതു കൊണ്ട് തന്നെ ബിഗ് ബോസിനെ പറ്റി കൂടുതല്‍ അറിഞ്ഞത് അതിന്റെ അകത്ത് പോയപ്പോഴാണ്.

എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ബിഗ് ബോസ് കാരണം വന്നിട്ടുണ്ട്. ജീവിതം പരിമിതമായ ചെലവില്‍ എങ്ങനെ ജീവിക്കാം എന്ന് പഠിച്ചു. ഞാനിപ്പോള്‍ എന്റെ അമ്മയോട് പറയുന്നത് ഗോതമ്പ് ദോശ മതിയെന്നാണ്. ഞങ്ങള്‍ ബിഗ് ബോസിൽ സ്ഥിരം കഴിക്കുന്ന ഭക്ഷണമായിരുന്നു അത്. ബിഗ് ബോസിലെ പോലെ വളരെ ലൈറ്റായുള്ള ഭക്ഷണങ്ങള്‍ കഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനാരാണെന്ന് എനിക്ക് സ്വയം മനസിലാക്കാനുള്ള വേദിയായിരുന്നു അത്. ഇപ്പോള്‍ അതിന്റെ പല എപ്പിസോഡുകള്‍ കാണുമ്പോഴും എനിക്ക് അത് മനസ്സിലായി. മറ്റുള്ളവര്‍ എന്നെ എത്രത്തോളം കെയര്‍ ചെയ്യുന്നു എന്ന് എനിക്ക് ഇപ്പോള്‍ പല എപ്പിസോഡുകള്‍ കണ്ടപ്പോഴാണ് മനസിലാക്കാനായത്. അതിന്റെ അകത്ത് ഇരുന്നപ്പോള്‍ പുറത്ത് എന്താണെന്നോ എനിക്ക് എത്ര ആരാധകര്‍ ഉണ്ടെന്നോ ഞാന്‍ ആലോചിച്ചിരുന്നില്ല. ഇവളുമാരുടെയെല്ലാം കൂടെ 200 ദിവസം താമസിച്ച് ഇവരെ തമ്മിലടിപ്പിച്ച് ചിരിക്കണം (ചിരിച്ചു കൊണ്ട്) ശരിക്കം ആ പഴയ വഴക്ക് എല്ലാം കാണുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്.

എന്റെ അമ്മയാണെ സത്യം. ഇനി എനിക്ക് എന്തു തരാമെന്ന് പറഞ്ഞാലും ഞാന്‍ അങ്ങനെ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോവില്ല. അഥവാ വന്നാലും അതിന്റെ എഗ്രിമെന്റ് ക്യത്യമായി വായിച്ച് മനസിലാക്കും. എനിക്ക് ഇംഗ്ലീഷ് അറിയാത്തതു കൊണ്ട് അറിയുന്ന ആരെങ്കിലും വെച്ച് വായിപ്പിക്കും. ഒരു പത്തു വട്ടം അധികം വായിച്ചിട്ടേ ഇനി എന്തിനും പോവുള്ളൂ. ബിഗ് ബോസിന് ഉള്ളില്‍ പോയപ്പോഴാണ് അത് ഇത്രയും വലിയ പണിയാണെന്ന് മനസിലായത്. ഒരു 20 ദിവസം മാത്രമേ താമസിക്കേണ്ടി വരൂ എന്ന് പറഞ്ഞാണ് ഞാന്‍ അതിന്റെ ഉള്ളില്‍ പോയത്.

വിവാഹത്തെ പറ്റി അരിസ്റ്റോ സുരേഷ് പങ്കു വെകുന്നു. എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൾ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതു കൊണ്ട് ഞാന്‍ ഇങ്ങനെ നിൽക്കുകയാണ്. അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്. പക്ഷേ ഈ വിവാഹത്തെ കുറിച്ച് അറിയില്ല.” അരിസ്റ്റോ പറയുന്നു.

aristo suresh about his marriage

More in Malayalam Breaking News

Trending

Recent

To Top