Connect with us

താൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ മകന് സംശയമുണ്ട്; മലൈക അറോറ

Actress

താൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ മകന് സംശയമുണ്ട്; മലൈക അറോറ

താൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ മകന് സംശയമുണ്ട്; മലൈക അറോറ

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് മലൈക അറോറ. ഇപ്പോഴിതാ താൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ മകന് സംശയമുണ്ടെന്ന് പറയുകയാണ് നടി. ഹാർപേഴ്സ് ബസാറുമായുള്ള ഒരു അഭിമുഖത്തിലാണ് മലൈക ഇതേ കുറിച്ച് സംസാരിച്ചത്.

മകൻ അർഹാൻ ഖാന്റെ സുഹൃത്തുക്കൾ പല ജോലികൾ ചെയ്യുന്ന അവന്റെ അമ്മയുടെ യഥാർത്ഥ ജോലി എന്താണെന്നതിൽ സംശമുണ്ടായിരുന്നു. എന്നാൽ കൂട്ടുകാരുടെ സംശത്തിന് പലപ്പോഴും അർഹാന് കൃത്യമായ ഉത്തരം ഇല്ലായിരുന്നുവെന്നാണ് മലൈക പറയുന്നത്.

കഴിഞ്ഞ ദിവസം, എന്റെ മകൻ എന്നോട് പറഞ്ഞു, ഞാൻ കൃത്യമായി എന്താണ് ചെയ്യുന്നതെന്ന് അവന്റെ സുഹൃത്തുക്കൾക്ക് സംശയമാണ്. അമ്മ സിനിമകളും പാട്ടുകളും ചെയ്തിട്ടുണ്ട്, അമ്മ ഒരു വിജെ ആയിരുന്നു, ഒരു മോഡലാണ്, ടിവി ഷോയിൽ വരാറുണ്ട്, ഇതെല്ലാം പറയുമ്പോൾ അവർ കൺഫ്യൂഷനാകുന്നു എന്ന്.

എന്നാൽ എനിക്ക് നല്ലതായി തോന്നുന്നത് ഞാൻ ചെയ്യുന്നുണ്ട്. ഒരു കാര്യം കൊണ്ട് സ്വയം നിർവചിക്കേണ്ട ആവശ്യമില്ല എന്നാണ് താൻ പറഞ്ഞതെന്നാണ് മലൈക പറയുന്നത്. അതേസമയം, മലൈകയുടേയും നടൻ അർബാസ് ഖാന്റേയും മകനാണ് അർഹാൻ ഖാൻ. 1998 ൽ ആണ് ഇരുവരും വിവാഹിതരാവുന്നത്.

19 വർഷത്തിന് ശേഷം ഇരുവരും 2017 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ബോളിവുഡിനെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു ഇവരുടേത്. ഇന്നും നീണ്ടകാലത്തെ ബന്ധം അവസാനിപ്പിച്ചതിന്റ കാരണം വെളിപ്പെടുത്താൻ അർബ്ബാസ് ഖാനും മലൈക അറോറയും തയ്യാറായിട്ടില്ല. വിവാഹമോചനത്തിന് ശേഷവും വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുള്ളത്.

വിവാഹമോചനത്തിന് ശേഷം മലൈകയ്ക്കൊപ്പമാണ് മകൻ അർഹാൻ കഴിഞ്ഞിരുന്നത്. എന്നാൽ അർബ്ബാനും മലൈകയും ചേർന്നാണ് അർഹാന്റെ കാര്യങ്ങൾ നോക്കുന്നത്. മകന് വേണ്ടി ഇരുവരും ഒന്നിച്ച് എത്തുകയും അവനോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്.

More in Actress

Trending