News
ജീവതത്തിലെ സെക്കന്‍ഡ് ചാന്‍സ്. അപകടത്തെ അതിജീവിച്ചതിനെ കുറിച്ച് മലൈക അറോറ
ജീവതത്തിലെ സെക്കന്‍ഡ് ചാന്‍സ്. അപകടത്തെ അതിജീവിച്ചതിനെ കുറിച്ച് മലൈക അറോറ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. മോഡലും ഡാന്സറുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം മലൈക വലിയൊരു അപകടത്തെ അതിജീവിച്ചിരുന്നു. ഇപ്പോഴിതാ അപകടം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതിനെക്കുറിച്ച് പറയുകയാണ് മലൈക.
ജീവതത്തിലെ സെക്കന്‍ഡ് ചാന്‍സ്. ജീവിതവുമായുള്ളൊരു മറ്റൊരു ഡാന്‍സ്. എനിക്ക് അപകടം പറ്റിയിട്ട് ഒരു വര്‍ഷം, എന്നിട്ടും ജീവിതം എന്ന ഈ മാന്ത്രികതയ്ക്ക് എന്റെ ഹൃദയത്തില്‍ ഒരു വര്‍ഷം തികഞ്ഞ നന്ദി! എനിക്ക് സംഭവിച്ച അപകടത്തെ മറികടക്കാന്‍ കുറച്ച് സമയമെടുത്തു, എനിക്ക് ലഭിച്ച രണ്ടാമത്തെ അവസരം എന്റെ ഹൃദയത്തില്‍ അവശേഷിക്കുന്ന ഭേേയത്തയും ഞെട്ടലിനേയും മറികടന്നു.
ഇന്ന്, ഒരു വര്‍ഷത്തിനുശേഷം ഈ ദിവസത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ ഇന്ന് എവിടെയാണെന്നതില്‍ എനിക്ക് സന്തോഷവും സംതൃപ്തിയും തോന്നുന്നു. ജീവിതത്തില്‍ ഇപ്പോള്‍ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം കൈകാര്യം ചെയ്യുന്ന എല്ലാവരോടും സ്നേഹം. നിങ്ങളുടെ ജീവിതം മികച്ചതാകുമെന്ന് എന്നും ഓര്‍ക്കുക. മലൈക അറോറ കുറിച്ചു. തന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും പങ്കുവച്ചിരുന്നു.
മുംബൈ പൂനെ എക്സ്പ്രസ് വേയിലെ ഖോപൊലിയില് വച്ച് ഏപ്രില്‍ 2നാണ് അപകടമുണ്ടായത്. പൂനെയില്‍ നിന്ന് മുംബൈയിലേക്ക് വരുന്നതിനിടെ താരത്തിന്റെ റേഞ്ച് റോവര്‍ മൂന്നു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ചെറിയ പരുക്കു മാത്രമാണ് താരത്തിനുണ്ടായത്. എന്നാല്‍ ഈ അപകടമുണ്ടാക്കിയ മാനസിക ആഘാതം വലുതായിരുന്നു എന്നാണ് മലൈക പറയുന്നത്.
