Connect with us

ഒരു സ്ത്രീയുടെ നിലവിളി ഇവിടെ കേള്‍ക്കുന്നു, ആ സ്ത്രീയുടെ ശാപം ഈ മണ്ണിന്റെ മേല്‍ ഉണ്ട്, ഉദയ സ്റ്റുഡിയോയെ വേട്ടയാടിയത് വിജശ്രീയുടെ ശാപം; വൈറലായി വാക്കുകള്‍

Articles

ഒരു സ്ത്രീയുടെ നിലവിളി ഇവിടെ കേള്‍ക്കുന്നു, ആ സ്ത്രീയുടെ ശാപം ഈ മണ്ണിന്റെ മേല്‍ ഉണ്ട്, ഉദയ സ്റ്റുഡിയോയെ വേട്ടയാടിയത് വിജശ്രീയുടെ ശാപം; വൈറലായി വാക്കുകള്‍

ഒരു സ്ത്രീയുടെ നിലവിളി ഇവിടെ കേള്‍ക്കുന്നു, ആ സ്ത്രീയുടെ ശാപം ഈ മണ്ണിന്റെ മേല്‍ ഉണ്ട്, ഉദയ സ്റ്റുഡിയോയെ വേട്ടയാടിയത് വിജശ്രീയുടെ ശാപം; വൈറലായി വാക്കുകള്‍

കേരളത്തിലെ ആദ്യ സിനിമാ നിര്‍മാണ കമ്പനിയായിരുന്നു ഉദയ സ്റ്റുഡിയോ. ആലപ്പുഴ ജില്ലയില്‍ പാതിരാപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോ 1947 ല്‍ സംവിധായകനും നിര്‍മാതാവുമായ കുഞ്ചാക്കോയും ചലച്ചിത്രവിതരണക്കാരന്‍ കെ.വി കോശിയും ചേര്‍ന്നായിരുന്നു ഇതിന് തുടക്കം കുറിച്ചത്. മലയാള സിനിമാ വ്യവസായത്തെ മദ്രാസില്‍ നിന്നും കേരളത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി ഇന്നും കണക്കാക്കുന്നുണ്ട്.

കുഞ്ചാക്കോയില്‍ നിന്നും മകന്‍ ബോബന്‍ കുഞ്ചാക്കോ ഏറ്റെടുത്ത നിര്‍മാണ കമ്പനി പിന്നീട് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. ഉദയ സ്റ്റുഡിയോ എന്നായിരുന്നു ആദ്യ പേരെങ്കിലും നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു ഉദയ പിക്‌ചേഴ്‌സ് എന്ന പേര് മാറ്റിയതിന് പിന്നില്‍. ഇപ്പോഴിതാ ഉദയ സ്റ്റുഡിയോയെ കുറിച്ച് ഏറെ ദുരൂഹരമായ ഒരു കഥ പങ്ക് വച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

കടം കയറിയപ്പോള്‍ ഉദയ സ്റ്റുഡിയോ വില്‍ക്കാന്‍ കുഞ്ചാക്കോയുടെ പിതാവ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു വ്യവസായി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു ജോത്സ്യന്‍ ഉദയ സ്റ്റുഡിയോ കാണാന്‍ എത്തി. പക്ഷേ അയാള്‍ ഇതില്‍ നിന്നും പിന്‍മാറുക ആയിരുന്നു. ഈ പിന്മാറ്റത്തെ കുറിച്ചാണ് ശാന്തിവള ദിനേശ് പറഞ്ഞത്.

ഒരു ദുബായിക്കാരന് വേണ്ടി വാസ്തു വാങ്ങുന്നതിന് വേണ്ടിയാണ് ജോത്സ്യന്‍ എത്തിയത്. പ്രമുഖ സംവിധായകനായ ആലപ്പി അഷ്‌റഫ് ആണ് ഈ കച്ചവടവുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി നിന്നത്. എന്നാല്‍ സ്റ്റുഡിയോ ചുറ്റി നടന്നു കണ്ടതിനുശേഷം ആ ജോത്സ്യന്‍ ആലപ്പി അഷ്‌റഫിനോട് പറഞ്ഞത് ആര് ഈ സ്റ്റുഡിയോ വാങ്ങിയാലും വാങ്ങുന്ന ആള്‍ ആറ് മാസത്തിനകം മരിക്കും എന്നാണ്.

ഒരു സ്ത്രീയുടെ നിലവിളി ഇവിടെ കേള്‍ക്കുന്നു, ആ സ്ത്രീയുടെ ശാപം ഈ മണ്ണിന്റെ മേല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ആലപ്പി അഷ്‌റഫിന്റെ മനസ്സിലേക്ക് വന്നത് മരിച്ചു പോയ നടി വിജയശ്രീയുടെ മുഖം ആയിരുന്നു. വിജയ ശ്രീയുടെ മരണത്തിന് പിന്നില്‍ കുഞ്ചാക്കോയുടെ മുത്തശ്ശനാണ് കാരണം എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

പിന്നീട് ഉദയ സ്റ്റുഡിയോ കൊച്ചിയിലുള്ള ഒരാള്‍ വാങ്ങി. അയാള്‍ക്ക് 52 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ അയാള്‍ ആറു മാസത്തിനകം മരണപ്പെടുകയും ചെയ്തു. ഉദയ സ്റ്റുഡിയോ ഇരുന്ന വസ്തു വില്‍പ്പന നടത്തിയതിനു ശേഷം ആണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തുന്നതും അദ്ദേഹത്തിന്റെ പിതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറുന്നതും.

ഇന്ത്യന്‍ സിനിമയിലെ ചില താരങ്ങളുടെ അന്ത്യ നിമിഷങ്ങള്‍ പലതും ദുരൂഹമായി തുടരുകയാണ്. ഒരു കാലത്ത് മലയാളത്തിലെ ‘മര്‍ലിന്‍ മണ്‍റോ’ എന്നറിയപ്പെടുന്ന നടിയായിരുന്നു വിജയശ്രീ. സിനിമയില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു അവര്‍ ആത്മഹത്യ ചെയ്തത്. വിജയശ്രീ മരണമടഞ്ഞിട്ട് 49 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും വിജയശ്രീ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. സിനിമയില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ ജീവിതം അവസാനിപ്പിച്ചത്.

മലയാള സിനിമയില്‍ ഒരു കാലത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്നു വിജയശ്രീ. തന്റെ മേനിയഴകും സൗന്ദര്യവും കൊണ്ട് അറുപതുകളിലെ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിക്കാന്‍ വിജയശ്രീയ്ക്ക് കഴിഞ്ഞിരുന്നു. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നീ സിനിമകളിലെ വിജയശ്രീയുടെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഇതില്‍ മിക്ക സിനിമകളിലും നായകന്‍ പ്രേം നസീര്‍ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ ചിത്രങ്ങള്‍ എല്ലാം തന്നെ ഉദയ സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിച്ചവയായിരുന്നു. അക്കാലത്തെ മലയാളത്തിലെ വാണിജ്യ സിനിമകളുടെയെല്ലാം വിജയഘടകമായിരുന്നു വിജയശ്രീ. എന്നാല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ മരണം വിജയശ്രീയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.

പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം അക്കാലങ്ങളില്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. പുഴയില്‍ നീരാട്ട് ചിത്രീകരിക്കുന്ന വേളയില്‍ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയില്‍ വിജയശ്രീ അറിയാതെ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ നിരന്തരം അവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയില്‍ അക്കാലത്തു പരന്നിരുന്നു. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂര്‍ത്തിയാകാനുണ്ടായിരുന്ന’ യൗവനം’ എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേര്‍ത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പന്‍ ഹിറ്റായി മാറിയിരുന്നു.

More in Articles

Trending

Recent

To Top