Connect with us

‌‌‌പുള്ളി എന്റെ പിന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല; ആമിർഖാനെ കുറിച്ച് മാലാ പാർവതി

Malayalam

‌‌‌പുള്ളി എന്റെ പിന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല; ആമിർഖാനെ കുറിച്ച് മാലാ പാർവതി

‌‌‌പുള്ളി എന്റെ പിന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല; ആമിർഖാനെ കുറിച്ച് മാലാ പാർവതി

തന്റെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും ശ്രദ്ധ നേടാറുള്ള താരമാണ് മാലാ പാർലതി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സലാം വെങ്കി എന്ന ബോളിവുഡ് ചിത്രത്തിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. കാജോളുമായി അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു.

‘ സലാം വെങ്കിയിൽ അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. കജോളുമായി സക്രീൻ ഷെയർ ചെയ്യാൻ ആ സിനിമയിലൂടെ സാധിച്ചു. പക്ഷെ ആ സിനിമയുടെ ഷൂട്ടിനിടെ മറക്കാൻ പറ്റാത്ത ഒരു സംഭവമുണ്ടായി. സിനിമയിലെ ഏറ്റവും ഇമ്പോർട്ടന്റായുള്ള ഒരു സീൻ എടുക്കാൻ പോവുകയായിരുന്നു.

ഒരു ക്യാരക്ടറിന്റെ മരണം അറിയിക്കുന്ന സീനായിരുന്നു എടുക്കാൻ പോയത്. സീരിയസായുള്ള സീൻ ആയതുകൊണ്ട് ഞാൻ ആദ്യം തന്നെ അതിന് റെഡിയായി നിന്നു. എന്റെ ചുറ്റിലും ഇരുന്ന് ആൾക്കാർ കളിയും, ചിരിയുമായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. ഷൂട്ട് കഴിഞ്ഞപ്പോഴാണ് ആ സമയത്ത് ആമീർ ഖാൻ വന്ന കാര്യം എല്ലാവരും പറഞ്ഞത്. പുള്ളി എന്റെ പിന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു എന്നാണ് മാലാ പാർവ്വതി പറയുന്നത്.

അടുത്തിടെ താരം പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എനിക്ക് കൃത്യമായ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്. രാഷ്ട്രീയമായ നിലപാടുകളുണ്ട്. പക്ഷേ ഇപ്പോൾ ഇന്നത്തെ രാഷ്ട്രീയത്തിൽ ഞാൻ വ്യക്തിപരമായി പറയുന്ന അഭിപ്രായങ്ങൾക്ക് കിട്ടുന്ന സൈബർ അറ്റാക്ക് എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും ബാധിക്കും. എന്നെ ബാധിച്ചാൽ പ്രശ്നമില്ല.

കുടുംബത്തിലുള്ളവരെ ബാധിച്ചതിന്റെ പേരിൽ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ വന്നിട്ടുമുണ്ട്. ഇപ്പോൾ എനിക്കു മനസ്സിലായി കേരളത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ നമ്മൾ നമ്മുടെ ജോലി നോക്കി പോവുക. എന്റെ ചുറ്റും ജീവിക്കുന്നവരെ അല്ലെങ്കിൽ എന്റെ കുടുംബത്തിലായിപ്പോയവരെ ഞാൻ കാരണം ഉപദ്രവിക്കപ്പെടാൻ പാടില്ല. അതിലും വലുതല്ല എന്റെ അഭിപ്രായം എന്നും താരം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top